'ജാഡ പാടില്ലെന്നും തലയിലേക്ക് കയറ്റരുതെന്നും പറഞ്ഞ് കൊടുത്തു, മാതാപിതാക്കളെല്ലാം എന്നോട് നന്ദി പറഞ്ഞു'

മലയാളികൾക്ക് ഗായത്രി അരുൺ എന്ന പേരിനേക്കാളും ദീപ്തി ഐപിഎസ് എന്ന പേരിനോടാകും താൽപര്യം. കാരണം പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ മലയാള മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ച കഥാപത്രമാണ് ദീപ്തി. മലയാളികളുടെ സ്വന്തം താരമായി നടി ​ഗായത്രി അരുണിന് വളരാൻ കഴിഞ്ഞതും ഈ സീരിയലിലെ കഥാപാത്രത്തിലൂടെയാണ്. പിന്നീട് ബിഗ് സ്ക്രീനിലും തിളങ്ങിയ ഗായത്രി യുട്യൂബ് വീഡിയോകളിലൂടെയും സജീവമാണ്. യുട്യൂബ് ചാനലിൽ മകൾ കല്യാണിയും ​ഗായത്രിക്കൊപ്പം സജീവമാണ്.

കല്യാണി യുട്യൂബ് ചാനലിൽ ആക്ടീവായ ശേഷം ​ഗായത്രിക്കുള്ളതിനേക്കാൾ ആരാധകർ കല്യാണിക്കാണുള്ളത്. പലരും കല്ലു ചേച്ചിയുടെ അമ്മയല്ലേയെന്ന് ചോദിച്ചാണ് ​ഗായത്രിയോട് സ്നേഹം പ്രകടപ്പിക്കാൻ എത്തുന്നത് പോലും. പരസ്പരം സീരിയലോ എന്നയോ ഒന്നും ഇപ്പോഴത്തെ ജനറേഷന് അറിയണമെന്നില്ല. അവരൊക്കെ വന്ന് എന്നോട് കല്ലു ചേച്ചിയുടെ അമ്മയല്ലേ എന്നാണ് ചോദിക്കാറുള്ളത്.

Gayathri Arun Daughter Kalyani

യുട്യൂബ് കാണുന്നവർക്ക് കല്ലുവിനെയാണ് ഏറ്റവും ഇഷ്ടം. കല്ലുവും അമ്മയും അടുത്തിടെ കന്യാകുമാരിയിൽ പോയപ്പോൾ ആളുകൾ ഇവളെ തിരിച്ച് അറിഞ്ഞ് വന്ന് ഒപ്പം നിന്ന് ഫോട്ടോയെടുത്തതായി അമ്മ പറഞ്ഞിരുന്നു. അതിന്റെ ജാഡയൊന്നും പാടില്ലെന്നും അതൊന്നും തലയിലേക്ക് കയറ്റരുതെന്നും ഞാൻ അപ്പോൾ തന്നെ കല്ലുവിന് പറഞ്ഞ് കൊടുത്തു എന്നാണ് കഴിഞ്ഞ ദിവസം ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ​ഗായത്രി പറഞ്ഞത്.

പലപ്പോഴും പൊതു ഇടങ്ങളിൽ വെച്ച് ആളുകൾ സംസാരിക്കാൻ വരുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാതെ നിൽക്കാറുണ്ടെന്നും ​ഗായത്രി പറയുന്നു. ആളുകൾ തിരിച്ചറിയണം, ഒപ്പം നിന്ന് ഫോട്ടോയെടുക്കണം എന്നൊക്കെ ഞാൻ ഒരു സമയത്ത് ആ​ഗ്രഹിച്ചിരുന്നു. പക്ഷെ അങ്ങനെ സംഭവിക്കുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാതെ നിൽക്കാറുണ്ട്.

നമ്മളെ അറിയാവുന്നത് കൊണ്ടും സ്നേഹമുള്ളതുകൊണ്ടുമാണല്ലോ ആളുകൾ നമ്മളെ കാണുമ്പോൾ അടുത്ത് വരുന്നതും സംസാരിക്കുന്നത്. ഒരു ദിവസം വഴിയിൽ വെച്ച് ജയേട്ടനെ കണ്ടിരുന്നു. അദ്ദേഹവും ഞങ്ങളും സംസാരിച്ച് നിൽക്കുന്നതിനിടെ അതുവഴി പോയവരെല്ലാവരെയും ജയേട്ടൻ വിഷ് ചെയ്യുകയും ചിരിച്ച് കാണിക്കുകയുമെല്ലം ചെയ്യുന്നുണ്ടായിരുന്നു. ആരെയും മൈന്റ് ചെയ്യാതിരുന്നില്ല. അതൊരു നല്ല രീതിയാണ്.

അവർക്കും സന്തോഷമാകുമല്ലോ. എന്നെ ഇരുത്തി മേക്കപ്പ് ചെയ്യാനൊക്കെ കല്ലു ശ്രമിക്കും. ഈ ജനറേഷന് ഒന്നിനോടും എക്സൈറ്റ്മെന്റ് ഇല്ലാത്തതുപോലെ തോന്നാറുണ്ട്. അവർ എല്ലാത്തിനോടും എക്സ്പോസ്ഡാണല്ലോ. ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രശ്നമാണ്. എന്റെ കുർത്തയൊക്കെ ഇടാനാണ് ഇപ്പോൾ കല്ലുവിന് ഇഷ്ടം. വേനൽക്കാലത്തെ കുട്ടികളുടെ യൂണിഫോമിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഞാൻ വീഡിയോ ചെയ്തിരുന്നു.

Gayathri Arun Daughter Kalyani

ചൂടുകാലത്ത് കുട്ടികൾ സോക്സും ടൈയ്യും ജാക്കറ്റുമൊക്കെ ധരിച്ച് പോകുന്നത് കാണുമ്പോൾ എനിക്ക് തന്നെ ശ്വാസം മുട്ടും. അതുകൊണ്ടാണ് അങ്ങനെയൊരു വീഡിയോ ചെയ്തത്. അത് പ്രകാരം കല്ലുവിന്റെ സ്കൂളിലെ യൂണിഫോമിൽ മാറ്റം വരുത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചു. അതിന് ഞാൻ കാരണമായതിൽ ഒരുപാട് സന്തോഷമായി. പല മാതാപിതാക്കളും അന്ന് എന്നോട് നന്ദി പറഞ്ഞുവെന്നും ​ഗായത്രി പറയുന്നു. മകൾക്ക് കലയോടുള്ള താൽപര്യത്തെ കുറിച്ചും താരം സംസാരിച്ചു.

മിമിക്രി അടക്കം എല്ലാ കലാമത്സരങ്ങളിലും കല്യാണി സജീവമാണെന്നും ​ഗായത്രി പറയുന്നു. സെലബ്രിറ്റി കിഡ്ഡായശേഷമുള്ള അനുഭവങ്ങൾ കല്യാണിയും പങ്കുവെച്ചു. കല്ലു ചേച്ചിയല്ലേയെന്ന് ചോദിച്ച് കുട്ടികളൊക്കെ വരുമ്പോൾ സന്തോഷം തോന്നാറുണ്ട്. മേക്കപ്പൊക്കെ ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. അമ്മയില്ലാത്തപ്പോൾ ലിപ്സ്റ്റിക്ക് ഷേഡുകൾ മിക്സ് ചെയ്ത് നോക്കാനൊക്കെ ശ്രമിക്കാറുണ്ട്. ഞാൻ ഒമ്പതിലാണ് പഠിക്കുന്നത്.

പക്ഷെ ആളുകൾ ചോദിക്കും ഏഴിലാണോ എട്ടിലാണോയെന്ന്. അതുകൊണ്ട് കുർത്തയിടുമ്പോൾ വലിയ ആളായതുപോലെ തോന്നും. എല്ലാവരോടും ഞാൻ സംസാരിക്കും. അതുകൊണ്ട് എല്ലാ പിള്ളേരുടെ അമ്മമാർക്കും എന്നോട് ഭയങ്കര സ്നേഹമാണ്. കുട്ടികൾ സംസാരിക്കാൻ വരുമ്പോൾ എല്ലാവരോടും സംസാരിച്ചിട്ടെ ഞാൻ പോകാറുള്ളു. ആരെയും അവ​ഗണിക്കാറില്ലെന്നാണ് സ്കൂളിൽ തനിക്ക് കിട്ടുന്ന സ്നേഹത്തെ കുറിച്ച് സംസാരിക്കവെ കല്യാണി പറഞ്ഞത്.

More from Filmibeat

Read more about: gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X