ലേഡി സൂപ്പർസ്റ്റാറുകൾ ഒന്നിച്ചു!! മഞ്ജു വാര്യർക്കൊപ്പം ഗായത്രി അരുൺ, ചിത്രം വൈറൽ

കന്നി ചിത്രത്തിലൂടെ ചില താരങ്ങൾ സിനിമയിലു പ്രേക്ഷകരുടെ ഹൃദയങ്ങളിലും ഇടംപിടിക്കാറുണ്ട് പിന്നീട് മികച്ച ചിത്രങ്ങൾ ലഭിച്ചില്ലെങ്കിലും ആദ്യ ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ അവസാനം വരെ നിലനിൽക്കാറുണ്ട്. സിനിമ പോലെ പ്രേക്ഷകരോട് ഏറ്റവും അടുത്തു നിൽക്കുന്ന മാധ്യമമാണ് സിരിയലുകൾ. സിനിമയെക്കാലും പ്രേക്ഷകരുടെ മനസ്സുകളിൽ വേഗം ഇടം പിടിക്കാൻ പരമ്പരകൾക്ക് കഴിയും.

gayathri arun

ഒറ്റ ടെലിവിഷൻ പരമ്പര കൊണ്ട് പ്രേക്ഷകരുടെ മനസിലും സ്വീകരണമുറിയിലും സ്ഥാനം നേടിയ താരമാണ് ഗായത്രി അരുൺ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് പരസ്പരം എന്ന പരമ്പരയാണ് ഗായത്രിയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാക്കിയത്. മിനിസ്ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവാര്യരോടൊപ്പമുള്ള ഗായത്രി അരുണിന്റെ ചിത്രമാണ്. രണ്ട് ലേഡി സൂപ്പർസ്റ്റാർസിനെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ഈ ചിത്രത്തിനു പിന്നിലുള്ള കഥയാണ് ഇനി പ്രേക്ഷകർക്ക് അറിയേണ്ടത്.

 ഫാൻമൊമന്റ്

ഫാൻമൊമന്റ്

സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന താരമണ് ഗായത്രി അരുൺ. തന്റെ ചെറിയ വി‌ശേഷങ്ങൾ പോലും ആരാധകരമായി താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ് ദിവസം മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ ലേഡിസൂപ്പർസ്റ്റാർ മ‍ഞ്ജുവാര്യർക്കൊപ്പമുളള ചിത്രം ഗായത്രി പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരുടെ കടുത്ത ആരാധികയാണ് മഞ്ജു എന്ന് ആ ചിത്രത്തിനായി കുറിച്ചിരിക്കുന്ന ക്യാപ്ഷനിൽ നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കും. മഞ്ജുവിനോടൊപ്പം നിൽക്കുന്നത് ഫാൻമൊമന്റാണെന്ന് താരം കുറിച്ചും. #മഞ്ജു ചേച്ചി,# ഫാൻമൊമന്റ്# സർപ്രൈസ്മീറ്റ്# എക്സ്പെക്റ്റഡ് അൺഎക്സ്പെറ്റഡ് # സൂപ്പർഹാപ്പി എന്നീ ഹാഷ്ടാഗുകളോടൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

രണ്ട്  ലേഡിസൂപ്പർസ്റ്റാർസ്

രണ്ട് ലേഡിസൂപ്പർസ്റ്റാർസ്

ഗായത്രി അരുണിന്റെ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. മിനി സ്ക്രീൻ ലേഡിസൂപ്പർസ്റ്റാറെന്നാണ് ഗായത്രി അറിയപ്പെടുന്നത്. മഞ്ജുവിനെ ബിഗ്സ്ക്രീൻ ലേഡിസൂപ്പർ സ്റ്റാറെന്നും. ഇരുവർക്കും കൈനിറയെ ആരാധകരുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ഇവർ. രണ്ട് ലേഡി സൂപ്പർസ്റ്റാറുകൾ എന്ന കമന്റുകളാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

  പരസ്പരം

പരസ്പരം

പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രമാണ് ഗായത്രി അരുണിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാക്കിയത്. മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു പരമ്പരയായിരുന്നു പരസ്പരം. സീരിയൽ അവസാനിച്ചിട്ടും ഗായത്രിയെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെയാണ് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ദീപ്തി ഐപിഎസ് പോലെയുളള ശക്തമായ സ്ത്രീപക്ഷ കഥാപാത്രത്തിനായി.

ലൂസിഫർ

ലൂസിഫർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ജുവാര്യർ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലനായി എത്തുന്നത്. ഇന്ദ്രജിത്ത്, ടെവിനോ, ഫാസിൽ എന്നിവരും ചിത്രത്തിലുണ്ട്. മാർച്ച് 28 നാണ് ചിത്രം റിലീസിനായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X