'എന്തൊരു പീഡനമാണ് ആ കൊച്ചിനെ..? ഇങ്ങനെയാണോ കൊച്ചുങ്ങളെ പഠിപ്പിക്കുന്നത് എന്നൊക്കെ ചോദ്യങ്ങൾ വന്നു'
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിന്റെ വേഷമാണ് ഗായത്രിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. പരസ്പരം സീരിയലാണ് ബിഗ് സ്ക്രീനിലേക്കുള്ള വഴിയും ഗായത്രിക്ക് തുറന്ന് കൊടുത്തത്. സോഷ്യൽമീഡിയയിലും സജീവമായ ഗായത്രി അവതാരകയായും മിനിസ്ക്രീനിൽ സജീവമായിരുന്നു. താരത്തിന്റെ ഏക മകൾ കല്ലുവെന്ന് വിളിപ്പേരുള്ള കല്യാണിയും സോഷ്യൽമീഡിയ വഴി ആരാധകരെ സമ്പാദിച്ച് കഴിഞ്ഞു.
കല്യാണിയെ ആരാധകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് കുറേ നാളുകൾക്ക് മുമ്പ് ഗായത്രിയും കല്യാണിയും ഒരുമിച്ചുള്ള ഒരു വീഡിയോ വൈറലായശേഷമാണ്. കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കളാണെന്ന പാട്ട് പഠിക്കാൻ അഞ്ച് വയസ് മാത്രം പ്രായമുള്ള കല്യാണി പെടാപാടുപെടുന്നതായിരുന്നു വൈറൽ വീഡിയോയിലുണ്ടായിരുന്നത്.

വൈറലായ മറ്റൊരു വീഡിയോ ഗായത്രി മകളേയും കൂട്ടി റീക്രിയേറ്റ് ചെയ്തപ്പോൾ അത് വൻ ഹിറ്റാവുകയായിരുന്നു. എന്നാൽ വീഡിയോ വൈറലായപ്പോൾ പലരും കരുതിയത് ഗായത്രി യഥാർത്ഥത്തിൽ മകളെ ഭീഷണിപ്പെടുത്തി പഠിപ്പിക്കുകയാണെന്നായിരുന്നു. അതിന് കാരണം അത്രത്തോളം തന്മയത്വത്തോടെയാണ് കല്യാണി വൈറൽ വീഡിയോയിൽ അഭിനയിച്ചുവെന്നതാണ്. വെറും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോൾ മുതൽ വളരെ ആക്ടീവായിരുന്നു കല്യാണി.
കുട്ടിക്കാലത്തെ കല്യാണിയുടെ വേറെയും നിരവധി രസകരമായ വീഡിയോകൾ ഗായത്രി പങ്കിട്ടിട്ടുണ്ട്. എന്നാൽ തന്റെ കയ്യിലലല്ല തന്റെ അനുജന്റെ കയ്യിലാണ് കല്യാണിയുടെ കുട്ടിക്കാലത്തെ രസകരമായ വീഡിയോകളുടെ വലിയ കലക്ഷൻ ഉള്ളതെന്നാണ് ഗായത്രി പറയുന്നത്. താൻ ചോദിച്ചിട്ട് പോലും സഹോദരൻ തരാൻ കൂട്ടാക്കിയില്ലെന്നും കല്യാണി പറയുന്നു.
തന്റെയും കല്യാണിയുടെയും വൈറൽ വീഡിയോ കണ്ട് പലരും തന്നെ ശകാരിച്ചിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ ഗായത്രി. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്യാണി. സ്റ്റേജിൽ കയറാൻ പേടിയില്ലാത്തയാളാണ് കല്ലു. ഞാൻ കല്ലുവിനെ ടോർച്ചർ ചെയ്യുകയാണെന്നാണ് പലരും ഞങ്ങളുടെ വൈറൽ വീഡിയോ കണ്ട് തെറ്റിദ്ധരിച്ചു. ഒരു കുട്ടി പറഞ്ഞത് കല്ലു ഇമിറ്റേറ്റ് ചെയ്തതാണ്.
കല്ലു നന്നായി അഭിനയിക്കുന്നുവെന്ന് മനസിലായപ്പോൾ ഓൺ വോയിസ് വീഡിയോ ഞാൻ തന്നെ സെൽഫി വീഡിയോയായി എടുക്കുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ആദ്യ ദിവസം തന്നെ നല്ല റീച്ചുണ്ടായിരുന്നു. പിന്നീട് ഞാൻ ഷൂട്ടിങ് സെറ്റിൽ ചെന്നപ്പോൾ എന്തൊരു പീഡനമാണ് ആ കൊച്ചിനെ..? ഇങ്ങനെയാണോ കൊച്ചുങ്ങളെ പഠിപ്പിക്കുന്നത് ഗായത്രി എന്നൊക്കെ സെറ്റിലുള്ളവർ ചോദിക്കാൻ തുടങ്ങി.

അവസാനം ഞങ്ങൾ ഇമിറ്റേറ്റ് ചെയ്ത ആ വൈറൽ വീഡിയോ അവർക്ക് കാണിച്ച് കൊടുത്തു. ഓൺ വോയ്സിൽ ചെയ്തതുകൊണ്ടാണ് അങ്ങനൊരു സംശയം ആളുകൾക്ക് വന്നത്. കല്ലുവിന്റെ കുഞ്ഞിലെ മുതലുള്ള ഒരുപാട് വീഡിയോകൾ എന്റെ അനിയന്റെ കയ്യിലുണ്ട്. അതൊന്നും അവൻ എനിക്ക് പോലും അയച്ച് തരില്ല. അവന് കല്ലുവിന്റെ വിവാഹ ദിവസം എൽഇഡി വാളിൽ പ്രദർശിപ്പിക്കാനുള്ളതെന്നാണ് പറയാറെന്നും ഗായത്രി പറഞ്ഞു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കല്ലു മിമിക്രിയിൽ അടക്കം കഴിവുള്ള കുട്ടിയാണ്. ഗായത്രിക്കൊപ്പം യാത്രകളിൽ എല്ലാം കല്ലുവും ഒപ്പമുണ്ടാകാറുണ്ട്. കല്ലുവുണ്ടെങ്കിൽ തന്റെ യുട്യൂബ് വീഡിയോകളുടെ റീച്ച് കൂടുമെന്നും ഗയാത്രി പറയുന്നു.


Click it and Unblock the Notifications











