ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ​ഗായത്രി

പരസ്പരം എന്ന സീരിയലിലൂടെ ജനങ്ങൾക്ക് സുപരിചിതയായ നടിയാണ് ​ഗായത്രി അരുൺ. പരസ്പരത്തിലെ ദീപ്തി എന്ന കഥാപാത്രമായാണ് പലരും ഇന്നും ​ഗായത്രിയെ ഓർക്കുന്നത്. സീരിയൽ രം​ഗത്ത് നിന്നും പിന്നീട് സിനിമാ രം​ഗത്തേക്കും ​ഗായത്രി അരുൺ കടന്ന് വന്നു. ​ഗായത്രി കരിയറിൽ ഇന്നത്തെ നിലയിലേക്കുയർന്നതിൽ പരസ്പരം എന്ന സീരിയലിന് വലിയ പങ്കുണ്ട്. എന്നാൽ സീരിയലിൽ അഭിനയിക്കവെ ചില മോശം അനുഭവങ്ങളും ​ഗായത്രിക്കുണ്ടായി.

സീരിയലിൽ നിന്നും പിന്മാറാൻ പോലും ​ഗായത്രി ആലോചിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ​ഗായത്രിയിപ്പോൾ. പരസ്പരത്തിന് ശേഷം മറ്റൊരു സീരിയൽ ചെയ്യാത്തതിന് കാരണം അന്നുണ്ടായ പ്രശ്നങ്ങളാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

Gayathri Arun

അത് ഒരു കാരണമാണോ എന്ന് ചോദിച്ചാൽ ആണ്. പക്ഷെ അത് കൊണ്ട് ഭയന്നിട്ടൊന്നുമല്ല. അഭിനയം എനിക്ക് പണമുണ്ടാക്കാനുള്ള വഴിയല്ല. ഇപ്പോഴും സിനിമയിൽ നിന്നാണെങ്കിലും സീരിയലുകളിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അഭിനയം പാഷനാണ്. അതിൽ നിന്ന് കിട്ടുന്ന സന്തോഷമാണ് ഞാൻ ആസ്വദിക്കുന്നത്. അത് സ്ട്രസായി മാറിയാൽ എന്തിനാണതെന്ന് തോന്നും. കുടുംബ ജീവിതത്തിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും. മകളുടെ കൂടെ സമയം ചെലവഴിക്കാൻ പറ്റില്ല. അങ്ങനെ കുറേ കാര്യങ്ങളുണ്ട്.

അത് കൊണ്ടാണ് സീരിയലുകൾ ചെയ്യാത്തതെന്നും ​ഗായത്രി അരുൺ വ്യക്തമാക്കി. അതേസമയം പരസ്പരം സീരിയലിൽ നിന്നുള്ള നല്ല അനുഭവങ്ങളാണ് തന്റെ ഓർമയിലുള്ളതെന്നും ​ഗായത്രി വ്യക്തമാക്കി. ദീപ്തി ഐപിഎസ് നല്ല കഥാപാത്രമായിരുന്നു. അതിന് ശേഷം സീരിയലുകൾ വന്നെങ്കിലും എനിക്ക് വ്യത്യസ്തമായി ഒന്നും തോന്നിയില്ലെന്നും ​ഗായത്രി പറഞ്ഞു. തന്റെ ജീവിതത്തിലെ സ്ട്ര​ഗിൾ ചെയ്തത് പരസ്പരം സീരിയലിന്റെ സമയത്തുണ്ടായിരുന്ന വിവാദങ്ങളാണെന്നും ​ഗായത്രി വ്യക്തമാക്കി.

Gayathri Arun

അന്നത്തെ കാലത്ത് എനിക്കത് ഭയങ്കര സ്ട്ര​ഗിൾ ആയി തോന്നി. ഞാൻ വളരെ നല്ല ആളുകൾക്കിടയിൽ ജീവിച്ച് ആളുകളെല്ലാം നല്ലതാണെന്ന് വിശ്വസിച്ചിരുന്നു. അതിൽ നിന്നും തീർത്തും വ്യത്യസ്തമായ അഭിനയ രം​ഗത്തേക്ക് വന്നു. അവിടെയും ആദ്യം ഞങ്ങളെല്ലാവരും വളരെ ക്ലോസ് ആയിരുന്നു. ഞങ്ങൾ ഭയങ്കര ഫ്രണ്ട്സായി. അവിടെ നിന്ന് ഞങ്ങൾ സ്പ്ലിറ്റായി ചെറിയ വിവാദങ്ങൾ വന്നു.

എന്നെ സംബന്ധിച്ച് ഞാനങ്ങനെ വഴക്കുകളൊന്നും കണ്ടി‌ട്ടില്ല. എന്റെ അച്ഛനും അമ്മയും വഴക്കിടുന്നത് കണ്ടിട്ടില്ല. അതിനാൽ തന്റെ മനസമാധാനത്തെ ബാധിച്ച കാര്യങ്ങൾ പരസ്പരം സീരിയലിനിടെ ഉണ്ടായിട്ടുണ്ടെന്നും ​ഗായത്രി വ്യക്തമാക്കി. പത്ത് വർഷം മുമ്പാണ്, നമ്മുടെ പ്രായവും കുറവാണ്. ഇന്ന് അതാെന്നും പ്രശ്നമല്ല. തന്റെ പേരിൽ മോശം വീഡിയോ ഇറങ്ങിയ സംഭവും ഇതെല്ലാമായി ബന്ധപ്പെട്ടതാണ്. ആ കേസ് അഞ്ച് വർഷത്തോളം നീണ്ടെന്നും ​​ഗായത്രി അരുൺ പറഞ്ഞു.

ഞങ്ങളുടെ വീട്ടിൽ ഇതൊരു ചർച്ചയായിട്ടില്ല. എല്ലാവരും കൂടിയിരുന്ന് ഭയങ്കര പ്രശ്നമായി സംസാരിച്ചത് എനിക്ക് ഓർമ്മയില്ല. വളരെ പക്വതയോടെ വീട്ടുകാർ അത് കൈകാര്യം ചെയ്തു. ഒരു പോയ്ന്റ് എത്തിയപ്പോൾ ഇത് തുടരാൻ പറ്റില്ലെന്ന് പ്രൊഡ്യൂസറോട് പറഞ്ഞു. പക്ഷെ പിന്നീട് പ്രൊഡ്യൂസറോടുള്ള കമ്മിറ്റ്മെന്റ് കൊണ്ട് സീരിയലിൽ തുടർന്നെന്നും ​ഗായത്രി വ്യക്തമാക്കി.

More from Filmibeat

Read more about: gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X