അരുണിനോട് അന്നേ ഇഷ്ടം തോന്നി, ജാതകത്തിൽ പറഞ്ഞത്; കൂട്ടുകാരിയു‌ടെ ചേട്ടനെ വിവാഹം ചെയ്തതിങ്ങനെ: ​ഗായത്രി

സീരിയൽ രം​ഗത്തും സിനിമാ രം​ഗത്തും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടിയാണ് ​ഗായത്രി അരുൺ. പരസ്പരം എന്ന സീരിയലാണ് ​ഗായത്രിയുടെ കരിയർ മാറ്റി മറിക്കുന്നത്. ഇന്നും പരസ്പരത്തിലെ ദീപ്തിയായി ​ഗായത്രി അറിയപ്പെടുന്നു. അരുൺ എന്നാണ് ​ഗായത്രിയുടെ ഭർത്താവിന്റെ പേര്. കരിയറിൽ തനിക്ക് വലിയ പിന്തുണ നൽകിയ ആളാണ് ഭർത്താവെന്നാണ് ​ഗായത്രി പറയാറുള്ളത്. ഇപ്പോഴിതാ അരുണുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഗായത്രി അരുൺ. പിങ്ക് പോഡ്കാസ്റ്റിലാണ് നടി മനസ് തുറന്നത്.

ഓരോന്നായി കയ്യിൽ നിന്ന് പോകുന്നു, ഷാൻ റഹ്മാന് കരിയറിൽ വീഴ്ചയോ; സം​ഗീത സംവിധായകൻ നേരിടുന്നത്
ഓരോന്നായി കയ്യിൽ നിന്ന് പോകുന്നു, ഷാൻ റഹ്മാന് കരിയറിൽ വീഴ്ചയോ; സം​ഗീത സംവിധായകൻ നേരിടുന്നത്

പ്രണയിച്ച് അറേഞ്ച് മാര്യേജ് ചെയ്തവരാണ് ഞങ്ങൾ. എനിക്ക് സഹോദരങ്ങളില്ല. എന്റെ ആദ്യ ക്രഷ് അരുണായിരുന്നു. ‌ടീനേജ് ക്രഷ് എന്നൊക്കെ പറയില്ലേ. എന്റെ ഫ്രണ്ടിന്റെ ബ്രദർ ആണ് അരുൺ. അരുണിന്റെ സിസ്റ്ററും ഞാനും ക്ലാസ്മേറ്റ്സ് ആണ്. എനിക്ക് സഹോദരൻമാർ ഇല്ല. അമ്മയുടെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടി ഞാനാണ്. അച്ഛന്റെ കുടുംബത്തിലെ കസിൻസെല്ലാം പെൺകുട്ടികളാണ്. എന്റെ സുഹൃത്തുക്കൾക്കൊക്കെ സഹോദരൻമാർ ഉണ്ട്. അവർ ചേ‌ട്ടൻമാരുടെ കാര്യം പറയുമ്പോൾ എനിക്ക് മാത്രം ചേ‌‌ട്ടൻ ഇല്ലല്ലോ എന്ന് തോന്നും. അമ്മയോട് പറയുമ്പോൾ നിനക്ക് കല്യാണം കഴിഞ്ഞാൽ ചേ‌ട്ടനെ ലഭിക്കും എന്ന് പറയും.

Gayathri Arun Husband

ആ ചേട്ടനെയല്ല വേണ്ടതെന്ന് ഞാൻ. അരുണിന്റെ സഹോദരിയുടെ പേര് അഞ്ജന എന്നാണ്. അഞ്ജന വന്ന് എനിക്ക് ചേട്ടൻ പിംപിൾ പൊട്ടിച്ച് തന്നു, ഡ്രോപ് ചെയ്തു, മൂവിക്ക് പോയി എന്നൊക്കെ എന്നോട് പറയും. ഓ നിന്റെ ഒരു ചേട്ടൻ എന്ന് ഞാൻ ചിന്തിക്കും. അഞ്ജനയുടെ ചേട്ടനെ കണ്ടിട്ടുണ്ട്, നല്ല രസമുണ്ട് കാണാൻ എന്നൊക്കെ സുഹൃത്തുക്കൾ പറയും. പറഞ്ഞ് കേട്ട് ഒരാളെ കാണാതെ ആരാധന തോന്നില്ലേ. അങ്ങനെ ആരാധനയുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് ഞങ്ങൾ ഓരോ സുഹൃത്തുക്കളുടെയും വീട്ടിൽ പോകാൻ തീരുമാനിച്ചു. എന്റെ പ്രധാന ലക്ഷ്യം വീട്ടിൽ പോയാൽ ഇയാളെ കാണാലോ എന്നാണ്.

എല്ലാവരും സംശയിച്ചു! മഞ്ജുവിനെയും ദിലീപിനെയും വിളിച്ചുവരുത്തി! അവരറിയാതെ അന്ന് ചെയ്തത്? വൈറലായി പോസ്റ്റ്‌
എല്ലാവരും സംശയിച്ചു! മഞ്ജുവിനെയും ദിലീപിനെയും വിളിച്ചുവരുത്തി! അവരറിയാതെ അന്ന് ചെയ്തത്? വൈറലായി പോസ്റ്റ്‌

അങ്ങനെ പോയി കണ്ടു. അന്നത്തെ പ്രായത്തിലെ ക്രഷ്. പ്രേമം എന്നൊന്നും വിളിക്കാനാകില്ല. എന്നോട് അരുണിനും ഇഷ്ടം ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ അതെന്നോട് പറഞ്ഞു. ഞാൻ വീട്ടിൽ പറഞ്ഞു. ഇത്ര ചെറിയ പ്രായത്തിൽ ഇതിനൊന്നും സമയമില്ലെന്ന് വീട്ടുകാർ പറഞ്ഞു. അന്ന് ഞാൻ പ്ലസ് ടുവിനും അരുൺ ഡി​ഗ്രിക്കും പഠിക്കുകയാണ്. പിന്നെ അരുണിന്റെ വീട്ടിൽ നിന്നും ആലോചന വന്നു. പെണ്ണുകാണലും ജാതകവുമൊക്കെ നോക്കി അറേഞ്ച്ഡ് മാര്യേജായിരുന്നു. ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചില്ലെങ്കിൽ പിന്നെ എനിക്ക് 28 ലേ കല്യാണം നടക്കൂ എന്നാണ് ജാതകത്തിൽ. അന്ന് തനിക്ക് 28 ൽ എന്ന് പറഞ്ഞപ്പോൾ വളരെ വെെകിപ്പോകുമെന്ന് തോന്നിയിരുന്നെന്നും ​ഗായത്രി അരുൺ പറയുന്നു.

More from Filmibeat

Read more about: gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X