ഒരു താരത്തിന്റെ മാത്രം സ്വകാര്യ സ്വത്തു അതാണ്! പുതിയ വര്‍ഷത്തില്‍ ദീപ്തി ഐപിഎസിന് പറയാനുള്ളതിങ്ങനെ
സീരിയലില്‍ നിന്നും സിനിമയിലെത്തി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നടിയാണ് ഗായത്രി അരുണ്‍. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ പരസ്പരത്തിലെ കഥാപാത്രമായിരുന്നു ഗായത്രിയെ ശ്രദ്ധേയമാക്കിയത്. സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ കൊടുത്തതോടെ നടിയെ തേടി സിനിമയിലേക്കുള്ള അവസരവുമെത്തി. പുതിയ വര്‍ഷത്തില്‍ തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍.

ഗായത്രിയുടെ വാക്കുകളിലേക്ക്
ചെയ്യുന്ന കഥാപാത്രത്തിനോടുള്ള സ്‌നേഹം നമുക്കും കിട്ടുക, അത് ഒരു താരത്തിന്റെ മാത്രം സ്വകാര്യ സ്വത്തു ആണ്. ആ കഥാപാത്രം ഓര്‍മ്മയായതിനു ശേഷവും ആ സ്‌നേഹം തുടരുന്നത് അതിലും വലിയ ഭാഗ്യം ആണ്. കഴിഞ്ഞ 6 വര്‍ഷമായി ഞാന്‍ പോലും അറിയാതെ എന്റെ പേരില്‍ ചാരിറ്റി ഉള്‍പ്പടെയുള്ള ആക്ടിവിറ്റീസ് ചെയ്യുന്ന കുറെ സുഹൃത്തുക്കള്‍ അത്തരം അനുഗ്രഹങ്ങളില്‍ ഒന്നാണ്.
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആ സ്‌നേഹത്തിന് പലപ്പോഴും നന്ദി പോലും പറയാന്‍ കഴിയാറില്ല . എന്നിട്ടും പരാതികള്‍ ഇല്ലാതെ ആ സ്‌നേഹം തുടരുന്നു. പുതിയ വര്‍ഷത്തിലെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ പരിമിതികളില്ലാതെ എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സ്‌നേഹത്തിന് നന്ദി പറയുകയാണ്. എന്നും ഗായത്രിയുടെ കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications











