ജഗതിച്ചേട്ടന്റെ രഹസ്യക്കാരിയാണ്! ആദ്യം നെഗറ്റീവ് തോന്നുമെങ്കിലും സ്‌ക്രീനില്‍ മാറുമെന്ന് പറഞ്ഞിരുന്നു- ഗായത്രി

മീശമാധവനിലെ സരസു, നടി ഗായത്രിയെ അടയാളപ്പെടുത്തുന്ന പ്രധാന കഥാപാത്രം ഇതാണ്. അടുത്തിടെ സീരിയലുകളെ സംബന്ധിച്ച് നടി പറഞ്ഞ ചില കാര്യങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. താന്‍ പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഈ വിഷയങ്ങള്‍ വൈറലായി മാറിയതെന്നാണ് ഗായത്രിയിപ്പോള്‍ പറയുന്നത്.

സിനിമയിലേക്ക് താനെത്തിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതുവരെയുള്ള തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മീശമാധവനിലേക്ക് എത്തിയതിനെ പറ്റിയും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറന്നിരിക്കുകയാണ് നടിയിപ്പോള്‍.

gayathri

സിഐഡി ഉണ്ണികൃഷ്ണന്‍ ആണ് എന്റെ ആദ്യത്തെ സിനിമ. ആദ്യ സിനിമ സുഹൃത്തിന്റെ പരിചയത്തില്‍ കിട്ടിയതായിരുന്നു. അതിന് ശേഷം പത്ത് മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ഞാന്‍ അഭിനയിച്ച് തുടങ്ങിയിട്ട് മുപ്പത് വര്‍ഷമാവാന്‍ പോവുകയാണ്. മൂന്ന് പതിറ്റാണ്ടോളം എന്ന വലുപ്പത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വലിയ കാര്യമൊന്നുമില്ല.

കാരണം ഗായത്രി എന്ന നടിയെ കുറിച്ച് പറയുമ്പോള്‍ എന്നെ ആരും ഓര്‍ക്കില്ല. മീശമാധവനൊക്കെ പറഞ്ഞ് വരുമ്പോഴെ എന്നെ ഓര്‍ക്കുകയുള്ളു. പിന്നെ ആദ്യ സിനിമയില്‍ കൂടെ അഭിനയിച്ചത് രണ്ട് ലെജന്‍ഡ്‌സ് ആയിരുന്നു. കെപിഎസി ലളിത ചേച്ചിയും ഒടുവില്‍ ഉണ്ണികൃഷ്ണനും. അവര്‍ രണ്ട് പേരും ഈ ഭൂമിയില്‍ ഇല്ല. ജഗതി ചേട്ടന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നു, ഇതൊക്കെ വലിയ നഷ്ടങ്ങളാണെന്ന് ഗായത്രി പറയുന്നു.

സിനിമാ സെറ്റുകളിലേക്ക് പോകുമ്പോള്‍ അന്യതാബോധമൊന്നും തോന്നാറില്ല. പുതിയ കുട്ടികളാണെങ്കിലും അവരൊക്കെ എന്നെ ചേച്ചി എന്ന് വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്യും. പിന്നെ പുതിയ ജനറേഷന്റെ സ്വഭാവമെന്ന് പറഞ്ഞാല്‍ വളരെ പെട്ടെന്ന് കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതാണ്. കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെയല്ലായിരുന്നു. ഇതാരാണ്, എനിക്കത്ര പരിചയൊന്നുമില്ലെന്ന് പറഞ്ഞ് മിണ്ടാതെ മാറി നില്‍ക്കും.

ഒരു അടുപ്പം വരുന്നത് വരെ അപരിചിത്വം കാണിക്കുന്നവരാണ് മുന്‍പ് ഉണ്ടായിരുന്നത്. അന്നൊക്കെ ലൊക്കേഷനിലേക്ക് ചെല്ലുമ്പോള്‍ സീനിയേഴ്‌സിനെ ഒക്കെ കാണുമ്പോള്‍ നമുക്ക് തന്നെ ഒരു അന്യതാബോധം തോന്നുമായിരുന്നു. പക്ഷേ ഇന്നത്തെ കുട്ടികളിലേക്ക് ചെല്ലുമ്പോള്‍ നമുക്കങ്ങനൊരു തോന്നല്‍ ഉണ്ടാവാറില്ല. മുപ്പത് വര്‍ഷത്തെ കരിയര്‍ എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കുട്ടികളൊക്കെ അതിന് ശേഷം ജനിച്ചവരായിരിക്കും. അവരൊക്കെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള അടുപ്പം നേരില്‍ കാണുമ്പോഴും തരുമെന്നും നടി പറയുന്നു.

gayathri

മീശമാധവനിലേക്ക് അവസരം വന്നതെങ്ങനെയാണെന്നും ഗായത്രി പങ്കുവെച്ചു. രാജു എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പല സിനിമകളിലേക്കും എന്നെ വിളിക്കാറുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ വിളിച്ചിട്ട് ലാല്‍ ജോസിന്റെ ഒരു സിനിമ നടക്കുന്നുണ്ട്. ദിലീപാണ് നായകന്‍. പാലക്കാടാണ് ഷൂട്ട്. ഇവിടെ വന്നൊരു കഥാപാത്രം ചെയ്യാന്‍ പറ്റുമോന്ന് ചോദിച്ചു. വരാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ അവിടെ ചെന്നപ്പോള്‍ രാത്രിയാണ് എന്റെ ഷൂട്ടെന്ന് അറിഞ്ഞു.

ഞാന്‍ ചെല്ലുമ്പോള്‍ ഒരു പാട്ടിന്റെ സീന്‍ ചിത്രീകരിക്കുകയാണ്. ഭയങ്കര വെയിലാണ് അവിടെ. ദിലീപേട്ടനൊക്കെ കറുത്ത് ആകെ വശംക്കെട്ട അവസ്ഥയിലിരിക്കുന്നതാണ് കണ്ടത്.

എന്റെ കഥാപാത്രത്തെ കുറിച്ച് ലാല്‍ ജോസ് സാര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു... 'ഗായത്രിയ്ക്ക് ഇപ്പോള്‍ ഈ കഥാപാത്രത്തിന്റെ ഇംപാക്ട് എന്താണെന്ന് മനസിലാവില്ല. ഭഗരീഥന്‍ പിള്ള എന്ന കഥാപാത്രം നായകന്റെ അടുത്ത് മാത്രമാണ് തോല്‍ക്കാറുള്ളത്. അദ്ദേഹത്തിന്റെ രഹസ്യക്കാരിയാണ് ഗായത്രിയുടെ വേഷം. സ്‌ക്രീനില്‍ വരുമ്പോഴെ അതിന്റെ വലുപ്പം മനസിലാവുകയുള്ളു. ഇപ്പോള്‍ നെഗറ്റീവായിട്ടൊക്കെ തോന്നുമെന്നും', പറഞ്ഞു.

അന്ന് പത്ത് ഇരുപത്തിയഞ്ച് ദിവസം ഞാന്‍ സീരിയലില്‍ അഭിനയിക്കാറുണ്ട്. ജഗതിച്ചേട്ടനും തിരക്കിലായിരുന്നു. അതുകൊണ്ട് മീശമാധവനിലെ ഞങ്ങളുടെ ചില സീനുകള്‍ എടുക്കാതെ പോയിട്ടുണ്ട്. എന്റെ ഇന്‍ട്രോ സീന്‍ തന്നെ റേഷന്‍ കടയില്‍ നിന്നുള്ളതായിരുന്നു. അതൊക്കെ എടുക്കാന്‍ പറ്റിയില്ല. എന്നിരുന്നാലും ആ കോംബോ വിജയിക്കാന്‍ അത്രയും സീനുകള്‍ മതിയായിരുന്നു എന്നതാണ് ശ്രദ്ധേയമെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: gayathri ഗായത്രി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X