'ഈ സാധനം ഇവിടെയും വന്നോയെന്ന് ​ഗായത്രി ചിന്തിക്കുന്നുണ്ടാകും, കാര്യങ്ങൾ വളച്ചൊടിച്ചതിൽ‌ വിഷമം തോന്നി'

മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതരായ രണ്ട് താരങ്ങളാണ് ​ഗായത്രി സുരേഷും ​ഗായത്രി അരുണും. സീരിയലുകളാണ് ​ഗായത്രിയെ കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. നിഷ്കളങ്കമായ സംസാരവും പെരുമാറ്റവുമാണ് നടി ​ഗായത്രി സുരേഷിനെ മലയാളികൾ സ്നേഹിക്കാൻ കാരണം. രണ്ടുപേരും സോഷ്യൽമീഡിയയിൽ സജീവമാണ്. വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിലുള്ള ഒരു പ്രശ്നം വലിയ രീതിയിൽ വൈറലാവുകയും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

ഗായത്രി സുരേഷ് സീരിയലിലെ ഓവര്‍ ആക്ടിങിനെ കളിയാക്കുന്ന ഒരു വീഡിയോ ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഒരു കാലത്ത് ഏഷ്യാനെറ്റിൽ വൻ ഹിറ്റായിരുന്ന ചന്ദനമഴ എന്ന സീരിയലിനെ കളിയാക്കി കൊണ്ടായിരുന്നു വീഡിയോ. വീഡിയോ ശ്രദ്ധയിൽപ്പെട്ട് ആ കളിയാക്കലിനെതിരെ നടി ഗായത്രി അരുണ്‍ രംഗത്തെത്തി. ഇത് ന്യൂ ജനറേഷന്‍ കോമാളിത്തരമാണെന്നാണ് അന്ന് ഗായത്രി അരുണ്‍ പറഞ്ഞത്.

Gayathri Suresh  Gayathri Arun

അഭിനയം എന്ന ഒരേ പ്രൊഫഷനില്‍ നിന്നുകൊണ്ട് അതേ രംഗത്തുള്ള മറ്റുള്ളവരെ കളിയാക്കുന്നത് ന്യൂ ജനറേഷന്‍ കോമാളിത്തരമാണെന്നും നടി പറഞ്ഞിരുന്നു. സിനിമയില്‍ എന്ന പോലെ തന്നെ സീരിയലിലും വളരെ ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട് തന്നെയാണ് അഭിനയിക്കുന്നതെന്നും ​ഗായത്രി പറഞ്ഞിരുന്നു. വീഡിയോയിലൂടെ കളിയാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സീരിയലുകളില്‍ നല്ല സന്ദേശമില്ല എന്നായിരുന്നു ഗായത്രി സുരേഷിന്റെ മറുപടി.

സീരിയല്‍ ഇഷ്ടമില്ലാത്തവര്‍ ദയവ് ചെയ്ത് അത് ഉപേക്ഷിച്ചേക്കൂ. മറ്റുള്ളവര്‍ ചെയ്യട്ടേ. ഇത് ഞങ്ങളുടെ തൊഴിലാണ് എന്നായിരുന്നു ​ഗായത്രി ഇതിന് ​ഗായത്രി സുരേഷിന് നൽകിയ മറുപടി. ഇരുവരുടെയും വാക്ക്പോര് ചർച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും അത് സംസാരിച്ച് പരിഹരിച്ച് സുഹൃത്തുക്കളായി.

ഒരിക്കൽ ​ഗായത്രി സുരേഷ് ജെബി ജം​ഗ്ഷൻ എന്ന ഷോയിൽ അതിഥിയായി വന്നപ്പോൾ ​ഗായത്രി അരുൺ ഈ വിവാദവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ​ഗായത്രി സുരേഷിനോട് ചോ​​ദിച്ചു. അന്ന് ​ഗായത്രി ചോദിച്ച ചോദ്യവും ​​ഗായത്രി സുരേഷ് നൽകിയ മറുപടിയുമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ​​ഗായത്രി അരുണിന്റെ ചോദ്യം ഇങ്ങനെയായിരുന്നു... എന്റെ മുഖം കാണുമ്പോൾ അയ്യോ... ഈ സാധനം ഇവിടെയും വന്നോ എന്നാകും ​ഗായത്രി ചിന്തിക്കുന്നത്.

കാരണം സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ആഘോഷിച്ച ഏറ്റെടുത്ത പോരായിരുന്നു ​ഗായത്രി അരുണും ​ഗായത്രി സുരേഷും തമ്മിലുള്ള അടി. ഒരുപാട് വൈറലായിരുന്നു അത്. അതിനെ കുറിച്ചുള്ള എക്സ്പ്ലനേഷൻസ് പറഞ്ഞ് ഞാനും ​ഗായത്രിയും മടുത്തിരിക്കുകയാണ്. ഇതിന് മുമ്പ് ഒരു പരിപാടിയിൽ വെച്ച് നേരിട്ട് കണ്ട് നമ്മൾ എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി ഫ്രണ്ട്സായിട്ടാണ് നമ്മൾ അവിടെ നിന്ന് പിരിഞ്ഞത്.

Gayathri Suresh  Gayathri Arun

മനപൂർവം സീരിയൽ താരങ്ങളെ ആക്ഷേപിക്കാൻ വേണ്ടി ചെയ്തതല്ല ഫണ്ണിന് വേണ്ടി ചെയ്തതാണെന്ന് ​ഗായത്രി പറഞ്ഞിരുന്നു. ആ വീഡിയോ വൈറലായശേഷമുള്ള ​ഗായത്രിയുടെ മാനസീകാവസ്ഥ എന്തായിരുന്നുവെന്ന് ഒന്ന് പറയൂ എന്നായിരുന്നു. അതിന് ​ഗായത്രി സുരേഷ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു... ഞങ്ങൾ തമ്മിൽ കോംപ്രമൈസായി. അന്ന് പരിപാടിയിൽ വെച്ച് കണ്ടയുടനെ ചിരിച്ചു. ഞങ്ങൾക്ക് പേഴ്സണലി ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

റിമി ചേച്ചിയാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്ന പ്രശ്നം കോംപ്രമൈസാക്കി തന്നത്. കാര്യങ്ങൾ ആളുകളിലേക്ക് എത്തിച്ചു. ഞങ്ങൾ തമ്മിൽ അല്ലെങ്കിലും പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. വീഡിയോ വൈറലായപ്പോൾ മാനസീകമായി ഒരുപാട് വിഷമം അനുഭവിച്ചു. എല്ലാ സൈറ്റുകളും ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരുന്നു ആ സമയത്ത് ഷെയർ ചെയ്തിരുന്നത്. ഒട്ടും ആലോചിക്കാത്ത കാര്യം വളച്ചൊടിച്ചുവെന്ന് ആലോചിച്ചപ്പോൾ വിഷമം തോന്നി.

കരഞ്ഞൊന്നുമില്ല. പക്ഷെ കമന്റ്സ് വായിച്ചശേഷം റൂമിൽ പോയി തനിച്ച് ഇരിക്കുമായിരുന്നു എന്നാണ് ​ഗായത്രി സുരേഷ് പറഞ്ഞത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ​ഗായത്രി സുരേഷ് സിനിമകൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇന്റർവ്യൂകളിലെ തുറന്ന് സംസാരത്തിലൂടെയാണ് ​​ഗായത്രി സുരേഷ് എപ്പോഴും വൈറലാകാറുള്ളത്.

More from Filmibeat

Read more about: gayathri suresh gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X