ലെെനടിച്ചാല്‍ ഫൈനടക്കൂം! ഗായത്രി സുരേഷിന്റെയും മാനസയുടെയയും ടിക് ടോക് വീഡിയോ വൈറല്‍, കാണൂ!

വാട്‌സാപ്പ്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയെ പിന്നിലാക്കി ജനങ്ങള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ് ടിക് ടോക്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ടിക് ടോകിന് അടിമകളായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയിലും ടിക് ടോക് സ്വാധീനം ചെലുത്തി കൊണ്ടിരിക്കുകയാണ്.

നിരവധി ഡയലോഗുകളും ഗാനങ്ങളും അനുകരിച്ച് നിരവധി വീഡിയോസാണാണ് പുറത്ത് വന്നത്. അത്തരത്തില്‍ യുവനടിമാരായ ഗായത്രി സുരേഷും മാനസ രാധകൃഷ്ണനും അവതരിപ്പിച്ച ടിക് ടോക് വീഡിയോ തരംഗമായിരിക്കുകയാണ്. ലൈനടിച്ചാല്‍ ഫൈനടക്കൂന്ന് അച്ഛന്‍ പറഞ്ഞു എന്ന ഗാനത്തിനൊപ്പം ഡാന്‍സ് കളിച്ചാണ് ഇരുവരും ടിക് ടോകില്‍ മാസ് പ്രകടനം നടത്തിയിരിക്കുന്നത്. രണ്ട് പേരും സാരി ഉടുത്താണ് വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് സൂചന.

gayathri-manasa

ബാലതാരമായി മലയാളത്തിലേക്ക് എത്തിയ മാനസ രാധകൃഷ്ണന്‍ ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കൊപ്പം വളര്‍ന്നിരിക്കുകയാണ്. 2018 ല്‍ തിയറ്ററുകളിലേക്ക് എത്തിയ വികടകുമാരനായിരുന്നു മാനസ നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഈ വര്‍ഷം ഇനി സകല കലാശാല, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ സിനിമകളാണ് മാസനയുടേതായി വരാനുള്ളത്.

വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന നടി ഗായത്രി സുരേഷ് മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. 4ജി എന്ന സിനിമയില്‍ അഭിനയിച്ചാണ് ഗായത്രി തമിഴിലേക്ക് അരങ്ങേറ്റം നടത്തിയത്. ഇനി തെലുങ്കില്‍ ലവര്‍, പേരിടാത്ത നവീന്‍ ചന്ദ്രയുടെ സിനിമകള്‍ എന്നിവയാണ് വരാനുള്ളത്. മലയാളത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X