ആദ്യമൊന്നും തന്റെ അഭിമുഖം ആരും കാണാറില്ലായിരുന്നു, വ്യൂസ് കൂടിയത് അപകട വീഡിയോക്ക് ശേഷം....

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്ത് ഇറങ്ങിയ ജമ്നപ്യാരിയിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തുന്നത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും താരം ചര്‍ച്ച വിഷയമാണ്. ഗായത്രി സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും അഭിമുഖങ്ങളുമാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്. ഒരു സമയത്ത് നടിയ്ക്ക് നേരേ ട്രോള്‍ ആക്രമണങ്ങളും രൂക്ഷമായിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഗായത്രി സുരേഷിന്‌റെ അഭിമുഖമാണ്. കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാന്‍ തുടങ്ങിയതെന്നാണ് നടി പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്. ഇതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്നൊന്നും ആരും കാണാറാല്ലിയിരുന്നുവെന്നും താരം കൂട്ടിച്ചര്‍ത്തു.

 വ്യൂസ് കൂടിയത്

ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ...''കാറപകടം ഉണ്ടായതിന് ശേഷമാണ് തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാന്‍ തുടങ്ങിത്. ഇതിന് മുമ്പും താന്‍ നിരവധി തവണ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ആരും കാണാറില്ലായിരുന്നു. കാറപകടം ഉണ്ടായതിന് ശേഷം എന്ത് ചെയ്യുന്ന കാര്യങ്ങളും ട്രോളാവാനും വൈറല്‍ ആവാനും ആളുകളിലെത്താനും തുടങ്ങി. അപകടത്തോടെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടിയെന്നും ഗായത്രി വീണ്ടും അഭിമുഖത്തില്‍ ആവര്‍ത്തിച്ചു.

 ട്രോളുകള്‍

ആദ്യമൊന്നും ട്രോളുകള്‍എന്‍ജോയി ചെയ്തിരുന്നില്ലെന്നും ഗായത്രി പറഞ്ഞു. ഞാന്‍ ഭയങ്കര ഫാന്റസിയില്‍ ജീവിക്കുന്നയാളാണ്. അങ്ങനെ സിനിമയില്‍ നായകനും നായികയും പോരാടുന്നതൊക്കെ കണ്ട് അതുപോലെ ആവണമെന്ന് കരുതി. അങ്ങനെയാണ് ട്രോളുകള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയത്. എന്നാല്‍ ഇപ്പോള്‍ അതിനെ പോസിറ്റീവ് ആയി എടുക്കാന്‍ തുടങ്ങി എന്നും ഗായത്രി അഭിമുഖത്തില്‍ പറയുന്നു. അതേസമയം ട്രോള്‍ വരാനായി താന്‍ ഒന്നു ചെയ്യാറില്ലെന്നും പറയുമ്പോള്‍ അത് ട്രോളായിപ്പോവുകയാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

പോസിറ്റാവായെടുത്തു

ട്രോളുകളെ ആദ്യമൊന്നും എനിക്ക് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോള്‍ ഞാനും എന്നെ നെഗറ്റീവ് ആയാണ് കണ്ടത്. പിന്നീട് എനിക്ക് മനസ്സിലായി ഞാന്‍ തന്നെ എന്നെ സപ്പോര്‍ട്ട് ചെയ്യണം എന്ന്. അങ്ങനെ ഞാനത് മാറ്റി. എന്ത് കൊണ്ടാണ് ട്രോള്‍ ചെയ്യുന്നതെന്ന് കുറേ ആലോചിച്ചു. അപ്പോള്‍ ഒന്നും എന്റെ ഭാഗത്ത് നിന്നും വലിയ തെറ്റുകള്‍ ഉണ്ടായിട്ടുള്ളതായി തോന്നിയില്ല. പിന്നെ ഞാനതിനെ പോസിറ്റാവായെടുത്തു. എന്തെങ്കിലും എന്റെ ഭാഗത്ത് ഉള്ളത് കൊണ്ടാവും ട്രോള്‍ ചെയ്യുന്നതെന്ന് വിചാരിച്ചു.' ഗായത്രി പറഞ്ഞു.

കാമുകനെ തേച്ചിട്ടുണ്ട്

നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാമുകനെ തേച്ചിട്ടുണ്ടെന്ന് ഗായത്രി പറഞ്ഞിരുന്നു. തേച്ചതില്‍ കുറ്റബോധമില്ലെമന്നും ഇല്ലായിരുന്നെങ്കില്‍ ഞാനിന്ന് ഇവിടെയുണ്ടാകില്ലായിരുന്നുവെന്നും ഗായത്രി പറഞ്ഞു. മുന്‍ കാമുകനോട് താന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലാതിരുന്ന സമയത്ത് വളരെ ഇന്റിമേറ്റായി വന്ന് സംസാരിച്ചിരുന്നു. ഇത് അങ്ങേരു സുഹൃത്തുക്കളോട് പോയി പറഞ്ഞിരുന്നു. തന്റെ ശരീരത്തില്‍ രഹസ്യ ടാറ്റൂ ഇല്ലെന്നും, ടാറ്റൂ തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു. സുഹൃത്തുക്കളെ നഷ്ടമായപ്പോള്‍ ഒറ്റയ്ക്കിരുന്ന കരഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയായിരുന്നു കാരണമെന്നും താരം വ്യക്തമാക്കി.

Recommended Video

ട്രോളുകളും മോശം കമന്റുകളും നിരോധിക്കണമെന്ന് പിണറായിയോട് നടി ഗായത്രി
പുതിയ സിനിമ

മാര്‍ച്ച് 25ന് പുറത്തിറങ്ങുന്ന എസ്‌കേപ്പ് ആണ് ഗായത്രി സുരേഷിന്‌റെ പുതിയ ചിത്രം. നവാഗതനായ സര്‍ഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ സിനിമയില്‍ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X