ബാങ്കിൽ ഒരുമിച്ചുണ്ടായിരുന്ന ആള്‍ ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടി; പേടി തോന്നി പോയ നിമിഷത്തെ കുറച്ച് ഗായത്രി സുരേഷ്
നടി ഗായത്രി സുരേഷിന്റെ അഭിമുഖങ്ങളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്. പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനെ പറ്റിയുമൊക്കെ നടി വെളിപ്പെടുത്തി. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. എന്നാലിപ്പോള്‍ തന്റെയൊരു സഹപ്രവര്‍ത്തകന്‍ ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയതിനെ കുറിച്ചാണ് ജിഞ്ചര്‍ മീഡിയയോട് ഗായത്രി വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകളിങ്ങനെ..
'കുറേ നാളുകളായിട്ട് എന്റെ പിന്നാലെ ഒരാള്‍ നടക്കുന്നുണ്ടായിരുന്നു. എന്റെ ഫ്‌ളാറ്റിന്റെ താഴെ വന്ന് നില്‍ക്കുകയും ബെല്‍ അടിക്കുകയും ചെയ്യും. ഞാന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ പുള്ളി വന്ന് നില്‍ക്കും. അച്ഛന്‍ പറഞ്ഞാലും പൊലീസിനോട് പറയുമെന്ന് പറഞ്ഞാലൊന്നും പോവില്ലായിരുന്നു. അമ്പലത്തില്‍ പോയാല്‍ പോലും അവിടെയും ഉണ്ടാകും. ഭയങ്കര പേടിപ്പെടുത്തുന്ന സംഭവമായിരുന്നു. നിങ്ങളോട് എനിക്ക് അങ്ങനെ ഒന്നുമില്ലെന്ന് പറഞ്ഞാലും മനസിലാവില്ല.

ചില സമയത്തൊക്കെ ഞാനിനി എന്ത് ചെയ്യുമെന്നൊക്കെ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ഒരുമിച്ച് ബാങ്കില്‍ ജോലി ചെയ്തിരുന്നു. അന്നൊക്കെ ഞങ്ങള്‍ സംസാരിക്കുകയും ഫ്രീയായി ഇടപഴകുകയും ചെയ്തിരുന്നു. ഇങ്ങേര് വിചാരിച്ചത് എനിക്കങ്ങോട്ട് എന്തോ ഉണ്ടെന്ന്. അന്ന് തൊട്ട് ഇങ്ങനെയാണ്. ഞാന്‍ എല്ലായിടത്ത് നിന്നും അദ്ദേഹത്തെ ബ്ലോക്ക് ചെയ്‌തെങ്കിലും അമ്മയുടെ ഫോണിലേക്കും അനിയത്തിയെയും കൂട്ടുകാരെയുമൊക്കെ വിളിക്കാന്‍ തുടങ്ങി.
ഇപ്പോള്‍ ഞാന്‍ പറഞ്ഞ് നിര്‍ത്തിയിട്ടുണ്ട്. പക്ഷേ അത് മനസിലായാല്‍ മതിയായിരുന്നു എന്നാണ് ഗായത്രി പറയുന്നത്. ഇപ്പോള്‍ ആസിഡ് അറ്റാക്ക് ഒക്കെ ഉണ്ടല്ലോ. പ്രേമം നിരസിച്ചു എന്ന പേരില്‍ അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താലോ എന്ന പേടിയുണ്ട് എനിക്ക്. ഇഷ്ടമാണെന്ന് ഒക്കെ പ്രൊപ്പോസ് ചെയ്യുകയും മെസേജ് അയക്കുയുമൊക്കെ ചെയ്തിട്ടുണ്ട്. നിനക്ക് എന്താണ് വേണ്ടതെന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോള്‍ എന്നെ മതിയെന്നാണ് പറഞ്ഞത്.
സിനിമയില്‍ നിന്നും അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ തയ്യാറാണോ എന്ന് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ടെന്നും ഗായത്രി വെളിപ്പെടുത്തുന്നു. നമ്മള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് അതിന് അനുസരിച്ചേ ഉള്ളു. വേണമെങ്കില്‍ നമുക്ക് ദേഷ്യപ്പെടാം, അല്ലെങ്കില്‍ അന്നേരം തന്നെ എല്ലാം പറഞ്ഞ് ഒഴിവാക്കുകയും ചെയ്യാം. ആളുകള്‍ അതൊക്കെ ചോദിക്കും. പക്ഷേ നമ്മള്‍ അതിന് കൊടുക്കുന്ന മറുപടിയിലാണ് കാര്യം. അല്ലാതെ ആരും നമ്മളെ കേറി റേപ്പ് ചെയ്യാനൊന്നും വരില്ല. അന്നേരം തന്നെ നോ പറയും. അല്ലാതെ അതിനെതിരെ പോരാടന്‍ ഒന്നും പോവാറില്ലെന്നും ഗായത്രി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











