ഡയറക്ടറുടെ ആഗ്രഹത്തിന് കീഴടങ്ങി, അദ്ദേഹം പറയുന്നത് പോലെ ചെയ്യണം; ഞാന്‍ ഒത്തിരി മാറി; ഗായത്രി

സിനിമയില്‍ എത്തിയതിന് ശേഷം ഏറ്റവും കൂടുതല്‍ അഭിമുഖങ്ങളിലൂടെയും പൊതു പ്രസ്താവനകളിലൂടെയും ട്രോള്‍ ചെയ്യപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. 2015ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ജമ്‌നാ പ്യാരി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഗായത്രി സുരേഷ് സിനിമയില്‍ അരങ്ങേറിയത്. തുടര്‍ന്ന് ഒരേ മുഖം, ഒരു മെക്‌സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, തുടങ്ങി കുറച്ച് ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു.

മലയാളത്തില്‍ അഭിനയിച്ചതിന് ശേഷം നടി ഒരിടക്കാലത്ത് തെലുഗു സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗാന്ധര്‍വ്വ, ഹീറോ ഹീറോയിന്‍ നേനു ലേനി നാ പ്രേമകഥ തുടങ്ങഇ ചില തെലുഗു ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രം അഭിരാമി റിലീസിനൊരുങ്ങുകയാണ്.

gayathri

ഗായത്രി സുരേഷ് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടത് പ്രണവ് മോഹന്‍ലാലിനോട് പ്രണയം ഉണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞതിന് പിന്നാലെയായിരുന്നു. പല അഭിമുഖങ്ങളിലും ഗായത്രി ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുമെന്നും ഗായത്രി പറഞ്ഞിരുന്നു.

എന്നാല്‍ അടുത്തിടെ ഈ വിഷയത്തില്‍ പ്രതികരണവുമായി ഗായത്രി തന്നെ രംഗത്തെത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് തനിക്ക് കുറച്ച് ബോധം കുറവായിരുന്നു എന്നും പ്രണവുമായി സൗഹൃദമെങ്കിലും ഉണ്ടാവണമെന്നാണ് ആഗ്രഹിച്ചതെന്നും തനിക്ക് ആ സമയത്ത് ബോധമില്ലായിരുന്നു എന്നും നടി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന സൈബര്‍ അറ്റാക്കുകളില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നെന്നും ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റുമൊക്കെ താന്‍ വിട്ടുനിന്നതിന് കാരണം അതായിരുന്നെന്നും ഗായത്രി സുരേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ മൂവീ വേള്‍ഡ് മീഡിയയിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി.

സിനിമയില്‍ സജീവമായി, ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യണം എന്നതാണ് ആഗ്രഹം. ഡയറക്ടറുടെ ആഗ്രഹത്തിന് കീഴടങ്ങി, അദ്ദേഹം പറയുന്നത് പോലെ അഭിനയിച്ച് അങ്ങനെ ഓരോ കാരക്ടറും വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം. സിനിമയില്‍ വേണ്ടത്ര സ്‌പേസ് കിട്ടിയിട്ടില്ല എന്ന തോന്നലില്ലെന്നും ഗായത്രി പറയുന്നു.

'കുറേയൊക്കെ എന്റെ തന്നെ പ്രശ്‌നം കൊണ്ട് തന്നെയാണ്. നമ്മള്‍ നമ്മളെ തന്നെ മാനേജ് ചെയ്ത് മെയിന്റയിന്‍ ചെയ്ത് പോകണം. ആ സമയത്ത് വേറെ ഒന്നിലേക്കും തിരിയാന്‍ പാടില്ല. അത് കരിയറില്‍ പ്രതിഫലിക്കും. അല്ലാതെ നമ്മള്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഭാഗത്ത് നിന്നുള്ള പരിശ്രമവും ജനുവിന്‍ ആയിരിക്കണമല്ലോ,' ഗായത്രി പറഞ്ഞു.

gayathri

ഞാന്‍ ഇത്രയൊക്കെ ഉഴപ്പിയിട്ടും എനിക്ക് കിട്ടുന്നുണ്ടല്ലോ എന്ന നന്ദിയുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആണെങ്കിലും ഓപണ്‍ ആയി സംസാരിക്കുന്നതുകൊണ്ട് സംവിധായകര്‍ ഗായത്രി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടാകുമോ എന്ന ചോദ്യത്തിന് ചില അവസരങ്ങള്‍ ഒക്കെ ചിലപ്പോള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാണ് ഗായത്രി പറഞ്ഞത്.

എനിക്ക് സ്വയം ഇപ്പോള്‍ നല്ല മാറ്റം തോന്നുന്നുണ്ട്. വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇപ്പോള്‍ കുറച്ചുകൂടി എന്റെ മേലെ എനിക്ക് വിശ്വാസം ഉണ്ട്. കുറച്ചുകൂടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്. അന്നൊക്കെ എനിക്ക് ഇത് പറ്റില്ല എന്ന തോന്നല്‍ ഉണ്ടായിരുന്നു. നമുക്ക് നമ്മളില്‍ തന്നെ വിശ്വാസമില്ലായിരുന്നു. ഇന്ന് പക്ഷെ അങ്ങനെയല്ല, സ്വയം ഒരു വിശ്വാസമുണ്ടെന്നും ഗായത്രി പറഞ്ഞു.

More from Filmibeat

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X