കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണ്! ഭര്‍ത്താവിന് വേണ്ട ഗുണങ്ങളെന്താണെന്ന് വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്

ഒരിടയ്ക്ക് സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഏറ്റുവാങ്ങിയ നടിയായിരുന്നു ഗായത്രി സുരേഷ്. നടി പറയുന്നതെന്തും ട്രോളായി മാറുന്ന കാഴ്ചയായിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ അഭിപ്രായങ്ങള്‍ പറഞ്ഞും ഗായത്രി തന്റെ നിലപാട് വ്യക്തമാക്കി. ഇപ്പോഴിതാ വീണ്ടും നടി പുതിയ അഭിമുഖത്തിലൂടെ പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്.

മുന്‍പ് നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കുന്നതിനെ പറ്റി പറഞ്ഞായിരുന്നു ഗായത്രി വിമര്‍ശനം നേടിയെടുത്തിരുന്നത്. എന്നാല്‍ വിവാഹം കഴിക്കാന്‍ താനേറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അതിന് ചില മാനദണ്ഡങ്ങള്‍ കൂടിയുണ്ടെന്നും പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.

gayathri-suresh

'എനിക്ക് ഭയങ്കര ഇഷ്ടമാണ് കല്യാണം കഴിക്കാനെന്നാണ് ഗായത്രി പറയുന്നത്. പക്ഷേ ഭര്‍ത്താവായിട്ട് എനിക്ക് സുഹൃത്തിനെയാണ് വേണ്ടത്. കാരണം ഒരു കംപാനിയന്‍ഷിപ്പാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്ന് കരുതി ആരെയെങ്കിലും പോയി കല്യാണം കഴിക്കണമെന്നുമില്ല. ഈ വ്യക്തിയാണ് എന്റെ ആളെന്ന് നമുക്ക് തന്നെ തോന്നണം. അങ്ങനെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നതെന്ന്', ഗായത്രി പറയുന്നു.

പിന്നെ പ്രണയത്തെ കുറിച്ച് ചോദിച്ചാല്‍ എനിക്കൊന്നും പറയാനില്ല. കാരണം എനിക്കങ്ങനൊരു അനുഭവമില്ല. ഞാനതിലേക്ക് എത്തിയിട്ടില്ല. പിന്നെ ഒരാള്‍ വന്ന് കഴിയുമ്പോള്‍ അയാളിലൂടെയുള്ള ജീവിതമാണ് അതെന്ന് മനസിലാക്കാം. സ്വയം ബഹുമാനിക്കുന്നതും മറ്റുള്ളവരുടെ മൂല്യം മനസിലാക്കുന്നതും സന്തോഷവാനും മറ്റുള്ളവരോട് നന്നായി പെരുമാറുന്നതുമായ ഒരാളെയാണ് താന്‍ ആഗ്രഹിക്കുന്നത്.

നമുക്ക് എല്ലാവര്‍ക്കും ഓരോരോ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണുള്ളത്. അതിന് അനുസരിച്ചുള്ള ആളെ കണ്ടുപിടിക്കുക എന്നുള്ളതാണ് പ്രധാന കാര്യം. ഒരു റിലേഷന്‍ഷിപ്പിലായി കുറച്ച് കഴിയുമ്പോള്‍ തന്നെ നമ്മള്‍ രണ്ട് പേര്‍ക്കും അറിയാന്‍ പറ്റും, ഇതല്ല നമുക്ക് ആവശ്യമുള്ളതെന്ന്. അതില്‍ നിന്നും മുന്നോട്ട് പോവുക എന്നുള്ളതാണ് വലിയ കാര്യമെന്നും ഗായത്രി പറയുന്നു.

gayathri-suresh

അതേ സമയം പ്രണവ് മോഹന്‍ലാല്‍ അല്ലാതെ ഗായത്രിയ്ക്ക് ഒരു പ്രണയമുണ്ടെന്ന് അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു. അങ്ങനൊരാള്‍ ഇല്ലെന്ന് നടി പറഞ്ഞെങ്കിലും നടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ഇതേ പറ്റി പറഞ്ഞു. ഗായത്രി മാധവനുമായി ഇഷ്ടത്തിലാണെന്നും അതിനെ പറ്റി പറയാനുമാണ് സുഹൃത്ത് ആവശ്യപ്പെട്ടത്.

എന്നാല്‍ അത് പറയുന്നത് കൊണ്ട് തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അത് തന്റെ പെറ്റ് ഡോഗ് ആണെന്നുമാണ് ഗായത്രി പറയുന്നത്. പുരാതനമായൊരു പേര് വേണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് മാധവന്‍ എന്നിട്ടത്. ശങ്കരന്‍, മാധവന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനില്‍ നിന്നാണ് ആ പേര് തിരഞ്ഞെടുത്തത്. ചൗചൗ ഇനത്തില്‍ പെട്ടതാണ്. ഞങ്ങളുടെ അവിടെ റോഡ്‌വീലറിന് ഇട്ടിരിക്കുന്ന പേര് ഭൗരവന്‍ എന്നാണെന്നും നടി പറയുന്നു.

അതേ സമയം നിലവില്‍ പ്രണയത്തില്‍ അല്ലെങ്കിലും കോളേജില്‍ പഠിക്കുന്ന കാലത്ത് പ്രണയമുണ്ടായിരുന്നതിനെ പറ്റി ഗായത്രി മുന്‍പ് സംസാരിച്ചിട്ടുണ്ട്. 'അന്ന് താന്‍ സീരിയസായൊരു പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ടാളുടെയും ഇടയില്‍ ഒരു പവര്‍ ഈഗോ വന്നു. അതോടെ ആ ബന്ധം മുന്നോട്ട് പോകില്ലെന്ന് മനസിലായി. ആ പ്രണയം അവസാനിപ്പിച്ചതോടെ കുറച്ച് കാലം ഡിപ്രഷനിലായെന്നും അതില്‍ നിന്നും സ്വയം പുറത്ത് കടക്കുകയായിരുന്നെന്നും', ഗായത്രി മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X