'രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു അന്ന് ആളുകൾ പിരികേറ്റി, പ്രണവുമായുള്ള സൗഹൃദം ആഗ്രഹിച്ചിരുന്നു'

അഭിപ്രായ പ്രകടനങ്ങളുടെയും തുറന്നുപറച്ചിലുകളുടെയും പേരിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് ഗായത്രി ട്രോളന്മാരുടെ ഇരയായത്. ഒരു എലിജിബിൾ ബാച്ചിലർ എന്ന നിലയ്ക്കാണ് പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞതെന്നാണ് ഗായത്രി സുരേഷ് പിന്നീട് തന്റെ ഭാ​ഗം വിശദീകരിച്ച് പറഞ്ഞത്. സൗന്ദര്യ മത്സരങ്ങളാണ് ​ഗായത്രിക്ക് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.

തന്നെ ആരെങ്കിലുമൊക്കെ ശ്രദ്ധിക്കണം അതുവഴി സിനിമയിൽ എത്തപ്പെടണം എന്ന ലക്ഷ്യം ​ഗായത്രിക്കുമുണ്ടായിരുന്നു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ​ഗായത്രിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. മുപ്പത്തിരണ്ടുകാരിയായ ​ഗായത്രിയുടെ തുടക്കം കുഞ്ചാക്കോ ബോബൻ സിനിമ ജമ്നാപ്യാരിയിലൂടെയായിരുന്നു. ശേഷം ടൊവിനോയുടെ വരെ നായികയായി സ്ക്രീനിലെത്തി ​ഗായത്രി.

Gayathri Suresh

നടിയുടെ പുതിയ സിനിമ ബദൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ​ഗയാത്രി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. രണ്ട് വർഷം മുമ്പ് തനിക്ക് ബോധം കുറവായിരുന്നതുകൊണ്ടും ആളുകൾ പിരികേറ്റിയത് കൊണ്ടും വരും വരായ്കകൾ ചിന്തിക്കാതെ എന്തൊക്കയോ പറയുകയായിരുന്നുവെന്നാണ് ​ഗായത്രി പുതിയ അഭിമുഖത്തിൽ പറയുന്നത്.

തനിക്ക് കുറേ തെറ്റുകൾ പറ്റിയതായും ​ഗായത്രി സമ്മതിച്ചു. 'ബ്യൂട്ടി പേജെന്റ്സിന്റെ ഭാ​ഗമായത് സിനിമയിൽ അവസരം കിട്ടാനാണ്. മിസ് കേരളയിൽ പങ്കെടുത്താൽ മീഡിയ ശ്രദ്ധിക്കുമല്ലോ. പണ്ട് മുതൽ പൃഥ്വിരാജിലെ ഫയർ എനിക്കിഷ്ടമാണ്. കാരണം അദ്ദേഹം അദ്ദേഹത്തിൽ വിശ്വസിച്ചതുകൊണ്ടാണ് ഈ നിലയിൽ എത്തിയത്.'

'അതുകൊണ്ട് തന്നെ അദ്ദേ​ഹം ഒരു തരത്തിൽ എന്റെ ഇൻസ്പിരേഷനാണ്. ചെറുപ്പം മുതൽ ഞാൻ എന്നെ സ്വയം വാലിഡേറ്റ് ചെയ്യാറുണ്ടായിരുന്നു. പിന്നെ ആളുകൾ എന്നെ വാലിഡേറ്റ് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്. ആളുകളോട് പെട്ടന്ന് ദേഷ്യം വരാത്ത ഒരാളാണ് ഞാൻ. രണ്ട് വർഷം മുമ്പ് വരെ സങ്കടം ഞാൻ പുറത്ത് കാണിക്കുമായിരുന്നു ഇപ്പോൾ അതില്ല.'

'എന്റെ ജേർണി എന്റെ മാത്രം തീരുമാനങ്ങളിൽ ജനിച്ചതാണ്. എനിക്ക് ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട്. അതെല്ലാം കറക്ട് ചെയ്ത് നന്നാവണം എന്ന് ആ​ഗ്രഹിക്കുന്നുണ്ടെന്നുമാണ്', ​ഗായത്രി പറഞ്ഞത്. പ്രണവിനോടുള്ള വികാരമെന്താണെന്ന് ചോദിച്ചപ്പോൾ നടി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... 'രണ്ട് വർഷം മുമ്പ് എനിക്ക് ബോധം കുറവായിരുന്നു. പക്ഷെ എനിക്ക് പ്രണവിനോട് നല്ല ഇഷ്ടവുമുണ്ടായിരുന്നു.'

Gayathri Suresh

'പ്രണവിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും മറ്റും അടുത്ത് അറിയാൻ താൽപര്യമുണ്ടായിരുന്നു. പ്രണവുമായുള്ള സൗഹൃദമാണെങ്കിലും മതിയെന്നാണ് ഞാൻ ആഗ്രഹിച്ചത്. പിന്നെ ഞാൻ ഒരു ഫാന്റസി പേഴ്സണാണ്. അതുകൊണ്ടാണ് ഒരുപാട് വിളിച്ച് പറഞ്ഞതും ഈ​ഗോ കയറിയതും ആളുകൾ പിരികേറ്റിയതുമെല്ലാം.'

'അതുെകാണ്ടൊക്കെയാണ് കൂടുതൽ വിളിച്ച് പറഞ്ഞത്. ഇപ്പോൾ എല്ലാത്തിലും എനിക്ക് ക്ലാരിറ്റി വന്നിട്ടുണ്ടെന്നാണ്', ​ഗായത്രി തന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് പറഞ്ഞത്.

ഏപ്രിൽ അഞ്ചിനാണ് ​ഗായത്രിയുടെ ബദൽ റിലീസ് ചെയ്യാൻ പോകുന്നത്. അജയനാണ് ബദൽ' സിനിമയുടെ സംവിധായകൻ. ചിത്രത്തിൽ ശ്വേത മേനോനും ഗായകൻ സിദ്ധാർഥും പ്രധാന വേഷങ്ങളിലുണ്ട്. കാടിന്‍റെ പശ്ചാത്തലത്തിൽ വിപ്ലവാത്മക ആശയങ്ങളുടെ ബാഹുല്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ ചിത്രം തന്‍റെ കരിയറിലെ രണ്ടാമത്തെ ടേക്ക് ഓഫ് ആണെന്നാണ് ഗായത്രിയുടെ അഭിപ്രായം.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X