twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യോ ഇപ്പൊ എന്നെ ആർക്കും വേണ്ടേ; ട്രോളന്മാരോട് ഗായത്രി സുരേഷ്

    |

    സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായി കേള്‍ക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. മലയാള സിനിമയിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും.

    പലപ്പോഴും ഗായത്രിയുടെ സംസാരത്തിലെ നിഷ്കളങ്കതയാണ് പലരും മുതലെടുക്കുന്നത്. എന്തും തുർന്നുപറയുന്ന ഗായത്രിയുടെ സ്വഭാവമാണ് പല ട്രോളുകൾക്കും സൈബർ ആക്രമണങ്ങൾക്കും കാരണമായിട്ടുള്ളത്. ഇപ്പോൾ താൻ സംസാരിക്കുന്നത് വളരെ ശ്രദ്ധിച്ചാണെന്ന് ഗായത്രി പറയുന്നു. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇതേപ്പറ്റി സംസാരിച്ചത്.

    അഭിപ്രായങ്ങൾ തുറന്നുപറഞ്ഞിരുന്ന ആളായിരുന്നു താനെന്നും ഇപ്പോൾ മാറിയിട്ടുണ്ടെന്നും ഗായത്രി പറയുന്നു. താൻ ഒരുപാട് ബഹളം വെച്ച് സംസാരിക്കുന്ന ആളായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വളരെ കൺട്രോൾഡ് ആയി മാത്രമാണ് സംസാരിക്കുന്നതെന്നും ഗായത്രി വ്യക്തമാക്കി.

    കൊറോണ കഴിഞ്ഞ സമയത്ത്  നെഗറ്റീവ് അറ്റെൻഷനായിരുന്നു

    നിരവധി കമെന്റുകൾ കിട്ടിയതുകൊണ്ട് സ്വാഭാവികമായും ഒതുങ്ങിയതാവാമെന്നും ഗായത്രി പറയുന്നു. കൊറോണ കഴിഞ്ഞ സമയത്ത് തനിക്ക് നെഗറ്റീവ് അറ്റെൻഷനായിരുന്നു ലഭിച്ചുകൊണ്ടിരുന്നതെന്നും ആ സമയത്ത് ഭയങ്കര പാടായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമായിരുന്നുവെന്നും ഗായത്രി വ്യക്തമാക്കി. എന്നാൽ പിന്നീട് അത് ശീലമായി മാറുകയായിരുന്നുവെന്നും ഗായത്രി പറഞ്ഞു.

    ജീവിതത്തില്‍ കുറ്റബോധം തോന്നിയ വില്ലത്തരത്തെപ്പറ്റി സ്വന്തം സുജാതയിലെ റൂബിജീവിതത്തില്‍ കുറ്റബോധം തോന്നിയ വില്ലത്തരത്തെപ്പറ്റി സ്വന്തം സുജാതയിലെ റൂബി

    ഗായത്രി തന്റെ ഡ്രസ്സിങ്ങിൽ വളരെ ശ്രദ്ധിക്കുന്ന ആളാണോ എന്ന് അവതാരക ചോദിച്ചപ്പോൾ തനിക്ക് ഗ്‌ളോയിങ് ആയിട്ടുള്ള നിറങ്ങൾ വളരെ ഇഷ്ടമാണെന്ന് ഗായത്രി പറഞ്ഞു. ആൾക്കാരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ താല്പര്യം ഉണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന്. ആളുകൾ ശ്രദ്ധിച്ചാൽ കൊള്ളാം എന്നായിരുന്നു ഗായത്രിയുടെ മറുപടി.

    തൃശൂർ സ്ലാങ്ങിൽ സംസാരിക്കുന്നത്കൊണ്ട് ഡബ്ബിങ്ങിലൊക്കെ ബുദ്ധിമുട്ട് ഉണ്ട്

    സിനിമയിൽ കഥാപാത്രമായി മാറുമ്പോൾ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തിലും തന്റേതായ ഒരു എലമെന്റ് കൊണ്ടുവരാറുണ്ടെന്നും ഗായത്രി വ്യക്തമാക്കി.

    തൃശൂർ സ്ലാങ്ങിൽ സംസാരിക്കുന്നത്കൊണ്ട് ഡബ്ബിങ്ങിലൊക്കെ ബുദ്ധിമുട്ടുകൾ നേരിടാറില്ലേ എന്ന ചോദ്യത്തിന് മാഹിയുടെ ഷൂട്ടിങ്ങിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും ചിത്രത്തിൽ തനിക്ക് പക്കാ കണ്ണൂർ സ്ലാങ്ങാണെന്നും ഗായത്രി വ്യക്തമായാക്കി.

    'അമ്മച്ചി' എന്ന് വിളിച്ച ജാസ്മിനെ കിളവിയെന്ന് തിരിച്ച് വിളിച്ച് സുചിത്ര, ഉഗ്രൻ മറുപടിയുമായി താരം'അമ്മച്ചി' എന്ന് വിളിച്ച ജാസ്മിനെ കിളവിയെന്ന് തിരിച്ച് വിളിച്ച് സുചിത്ര, ഉഗ്രൻ മറുപടിയുമായി താരം

    എന്നാൽ സംവിധായകനും തിരക്കഥാകൃത്തും കണ്ണൂരുകാരാണെന്നും അതുകൊണ്ടുതന്നെ ഡബ്ബിങ് സമയത്ത് അവർ തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അത് ഏറെ സഹായകരമായെന്നും ഗായത്രി വ്യക്തമാക്കി.

    മാഹി കൂടാതെ അഭിരാമി, ബദൽ, ഉത്തമി എന്നിവയാണ് പുതിയ പ്രോജക്റ്റുകളെന്നും ഇവയെല്ലാം കുറച്ച് പെർഫോമിംഗ് ആയിട്ടുള്ള കഥാപാത്രങ്ങളാണെന്നും ഗായത്രി വ്യക്തമാക്കി.

    തിരഞ്ഞുപിടിച്ച് കഥാപാത്രങ്ങളെ ചെയ്യുന്നില്ല

    ഇവയിൽ എല്ലാം ഫീമെയിൽ ഓറിയെന്റഡ് ആയിട്ടുള്ള കഥാപാത്രമാണെന്ന് താരം പറഞ്ഞപ്പോൾ അത്തരത്തിൽ ഉള്ള കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്യുകയാണോ എന്ന് അവതാരക ചോദിച്ചു.

    എന്നാൽ അത്തരത്തിൽ തിരഞ്ഞുപിടിച്ച് കഥാപാത്രങ്ങളെ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ താരം തനിക്ക് വരുന്ന എല്ലാ റോളുകളും ഇപ്പോൾ താൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

    കൂടെ അഭിനയിച്ച ആ നടിയോട് പ്രണയം തോന്നിയിട്ടുണ്ട്; ഇന്റിമേറ്റ് സീനുകളെ കുറിച്ചും ഉണ്ണി മുകുന്ദൻകൂടെ അഭിനയിച്ച ആ നടിയോട് പ്രണയം തോന്നിയിട്ടുണ്ട്; ഇന്റിമേറ്റ് സീനുകളെ കുറിച്ചും ഉണ്ണി മുകുന്ദൻ

    തനിക്കെതിരെ ഒരുപാട് ട്രോളുകളും കാര്യങ്ങളും ഉണ്ടാവുന്നെണ്ടെങ്കിലും ഇതുവരെ ഒരു അഭിനയത്രി എന്ന നിലയിൽ പ്രൂവ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ഗായത്രി പറയുന്നു.

    താൻ ഒരു നല്ല അഭിനയത്രിയാണെന്ന് തെളിയിക്കണമെന്ന് തനിക്കുണ്ടെന്നും അതുകൊണ്ട് കിട്ടുന്ന ഓഫാറുകൾ എല്ലാം സ്വീകരിക്കാനാണ് പതിവെന്നും ഗായത്രി വ്യക്തമാക്കി.

    വരുന്ന ഓഫാറുകൾ സ്വീകരിച്ചില്ലെങ്കിൽ ചെയ്തില്ലെങ്കിൽ ഇനി വേറെ ഓഫാറുകൾ ലഭിക്കാതെ വരുമോ എന്ന ഭയവും എല്ലാ ഓഫാറുകളും സ്വീകരിക്കുന്നതിന് കാരണമാണെന്നും ഗായത്രി പറയുന്നു.

    Recommended Video

    Gayathri Suresh about Vinayakan's statement | FilmiBeat Malayalam
    ട്രോളുകൾ കണ്ടില്ലെങ്കിൽ അയ്യോ ഇപ്പൊ എന്നെ ആർക്കും വേണ്ടേ എന്ന് തോന്നാറുണ്ട്

    തന്നെ വച്ചുള്ള ട്രോളുകൾ ഇപ്പോൾ നല്ലരീതിയിൽ ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞ ഗായത്രി, ഇപ്പോൾ ട്രോളുകൾ കണ്ടില്ലെങ്കിൽ "അയ്യോ ഇപ്പൊ എന്നെ ആർക്കും വേണ്ടേ " എന്ന് തോന്നാറുണ്ടെന്നും ഗായത്രി പറഞ്ഞു.

    ട്രോളുകൾ നല്ലതായിരുന്നുവെന്നും കളിയാക്കുന്നതാണെങ്കിലും കുറച്ച് അറ്റൻഷൻ ഒക്കെ കിട്ടുമായിരുന്നുവെന്നും ഗായത്രി അഭിമുഖത്തിൽ പറയുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളത്തേക്ക് തനിക്ക് സമാധാനം വേണമെന്നും ട്രോളുകളിൽ നിന്നൊക്കെ മാറി നിൽക്കണമെന്ന് തോന്നുന്നുണ്ടെന്നും താരം വ്യക്തമാക്കി.

    മഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരേഷ് കുറ്റിയാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.

    അനീഷ് ജി മേനോന്‍,ഗായത്രി സുരേഷ്,സിദ്ദിഖ്,ഹരിഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,കലിംഗ ശശി,സുനില്‍ സുഖദ,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    രഘുപതിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.ആര്‍ പി ജി ആര്‍ട്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

    Read more about: gayathri suresh
    English summary
    Gayathri Suresh says trolls helped her a lot to be in the limelight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X