എന്റെ റൂമിലേക്ക് മാത്രമൊതുങ്ങി; പുറത്ത് കാണിച്ചില്ലെങ്കിലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നു; ഗായത്രി സുരേഷ്
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ നിരവധി അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഗായത്രിയെ പിന്തുണച്ചും അന്ന് നിരവധി പേർ സംസാരിച്ചു. നിഷകളങ്കയായ ഗായത്രിയുടെ പരാമർശങ്ങൾ വളച്ചൊടിക്കുകയാണെന്ന് ഇവർ അഭിപ്രായപ്പെട്ടു. നടൻ പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞതാണ് കൂടുതൽ പരിഹാസങ്ങൾക്ക് വഴി വെച്ചത്. സൈബർ ട്രോളുകൾ കടുത്തതോടെ സോഷ്യൽ മീഡിയയിൽ നിന്നും കുറച്ച് നാളത്തേക്ക് ഗായത്രി മാറി നിന്നു.
ഇപ്പോഴിതാ സൈബറാക്രമണം നേരിട്ട സമയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. രണ്ട് വർഷം മുമ്പ് മുതലാണ് ഭയങ്കരമായി ട്രോളുകൾ വന്നത്. അപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു. പുറത്ത് കാണിച്ചില്ലെങ്കിലും ഉള്ളിൽ വിഷമം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ ട്രോളുകൾ ഫോളോ ചെയ്യുന്നില്ല. അതെടുത്ത് നോക്കി എന്തൊക്കെയാണ് എന്നെ പറയുന്നതെന്ന് നോക്കാറില്ല.

എന്തെങ്കിലും കണ്ടാൽ കണ്ടു. കണ്ടാൽ പോലും എന്നെയത് ബാധിക്കുമെന്ന് തോന്നുന്നില്ല. മനസ് ശരിയല്ലാത്ത സമയത്ത് എന്ത് ട്രോൾ കണ്ടാലും നമുക്ക് വിഷമമാകും. പക്ഷെ മനസ് ശരിയല്ലാത്ത സമയത്ത് എത്ര ഭീകരമായ ട്രോൾ കണ്ടാലും വിഷമം തോന്നില്ല. നമ്മളെക്കുറിച്ച് നമ്മൾക്കൊരു ബോധം വരുന്നത് വരെ എന്ത് കണ്ടാലും നമ്മളെ സ്വാധീനിക്കും. കുറേ നാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് നിർത്തി. റൂമിലേക്ക് മാത്രമൊതുങ്ങി എന്നിലേക്കിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായത് താൻ തന്നെയാണെന്നും ഗായത്രി സുരേഷ് വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നതിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തിലും ഗായത്രി സംസാരിച്ചിട്ടുണ്ട്. കുറേ ഞാൻ ഔട്ടർ ഫോക്കസ്ഡ് ആയ പോലെ എനിക്ക് തോന്നി. എനിക്ക് എന്റെ ഉള്ളിലേക്ക് തിരിച്ച് വരാനായിട്ടാണ് ബ്രേക്ക് എടുത്തതെന്ന് ഗായത്രി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളെക്കുറിച്ചും ഗായത്രി സംസാരിച്ചു. അതിലൊന്നും ചെയ്യാൻ പറ്റില്ല. അവർ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ, എന്തെങ്കിലും കറക്ഷൻ വരുത്താനുണ്ടോ എന്ന് നോക്കുക. ഇതൊരു ജേർണി ആണ്.

അവസാനിക്കുന്നില്ല. തിരുത്തി മുന്നോട്ട് മുന്നോട്ട് പോകാം. എന്റെ സമാധാനത്തിന് വേണ്ടി ഞാൻ ഭയങ്കര സംഭവമായത് കൊണ്ടാണ് അവരെന്നെ അപമാനിക്കുന്നതെന്ന് കരുതാം. അങ്ങനെയാവില്ല ചിലപ്പോൾ. പക്ഷെ എനിക്കൊരു ഊർജമാണതെന്നും ഗായത്രി സുരേഷ് വ്യക്തമാക്കി. പുതിയ ചിത്രം ബദലിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഗായത്രി സുരേഷ്.


Click it and Unblock the Notifications











