അച്ഛൻ മരിക്കുമെന്ന് പറഞ്ഞു; തെലുങ്ക് ഞാൻ തൃശൂർ ശൈലിയിലാക്കി; അവർക്കും ഇഷ്ടമായി; ​ഗായത്രി പറഞ്ഞത്

കുറച്ച് ദിവസങ്ങളായി ​ഗായത്രി സുരേഷിന്റെ തെലുങ്ക് ഡയലോ​ഗ് സോഷ്യൽ മീഡിയയിൽ ട്രോളാവുകയാണ്.

മലയാളത്തിലെ പുതുമുഖ നടിമാരിൽ ഒട്ടുമിക്ക പേരും ട്രോളുകൾക്കിരയാവാറുണ്ട്. അഭിമുഖങ്ങളിൽ പറയുന്ന വാക്കുകൾ, പൊതുവിടങ്ങളിൽ പറ്റിയ അമളി തുടങ്ങിയവയെല്ലാം ഇവരെ ട്രോളാനുള്ള കാരണമാവുന്നു. സാനിയ ഇയ്യപ്പൻ, പ്രിയ വാര്യർ തുടങ്ങി നിരവധി നടിമാർ ഇത്തരത്തിൽ ട്രോളുകൾക്കിരയായി. എന്നാൽ ട്രോളൻമാർക്ക് ഏറ്റവും പ്രിയപ്പെട്ട നടി ആരെന്ന് ചോദിച്ചാൽ ഉത്തരം നടി ​ഗായത്രി സുരേഷായിരിക്കും.

കാരണം കഴിഞ്ഞ കുറേ നാളുകളായി ​ഗായത്രി വാ തുറന്നാൽ ട്രോളുകൾക്കുള്ള വകയാണ്. നടിയുടെ അഭിമുഖങ്ങളിൽ നിന്നുണ്ടാക്കുന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. തൃശൂർ ഭാഷാ ശൈലിയിലാണ് ​ഗായത്രി സംസാരിക്കാറ്.

​ഗായത്രി സുരേഷിന്റെ തെലുങ്ക് ഡയലോ​ഗ് സോഷ്യൽ മീഡിയയിൽ വൈറലാണ്

അടുത്തിടെയായി ട്രോളുകൾക്ക് കുറച്ചാെരു ഇടവേള വന്നിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ​ഗായത്രി ചർച്ചാ വിഷയമായിരിക്കുകയാണ്. അടുത്തിടെ നടി അഭിനയിച്ച തെലുങ്ക് സിനിമ ഒടിടിയിൽ റിലീസ് ചെയ്തതോടെയാണ് ട്രോളുകൾ വന്നത്.

സ്വന്തമായാണ് നടി ഈ സിനിമയിൽ ഡബ് ചെയ്തത്. പക്ഷെ തൃശൂർ ശൈലിയിൽ തെലുങ്ക് പറയുകയാണ് നടി ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗായത്രി സുരേഷിന്റെ തെലുങ്ക് ഡയലോ​ഗ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

വേറൊരാളെ ഡബ് ചെയ്യിക്കുമ്പോൾ അവർക്ക് ആ സ്ലാങ് കിട്ടുന്നുണ്ടായിരുന്നില്ല

തൃശൂർ ശൈലിയിലാണ് താൻ തെലുങ്ക് സിനിമയിൽ ഡയലോ​ഗ് പറഞ്ഞതെന്ന് നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിഹൈന്റ്വുസ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. 'മൂന്ന് തെലുങ്ക് സിനിമയിൽ ഒരു സിനിമയിൽ ഞാനാണ് ഡബ് ചെയ്തത്'

'തെലുങ്ക് പഠിച്ചു. ഞാൻ നമ്മുടെ തൃശൂർ ശൈലിയിൽ തെലുങ്ക് പറഞ്ഞു. അത് അവർക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. വേറൊരാളെ ഡബ് ചെയ്യിക്കുമ്പോൾ അവർക്ക് ആ സ്ലാങ് കിട്ടുന്നുണ്ടായിരുന്നില്ല,' ​ഗായത്രി സുരേഷ് പറഞ്ഞു. സ്വയം ഡബ് ചെയ്താൽ മാത്രമേ അഭിനയത്തിൽ പൂർണത വരൂയെന്ന് വിശ്വസിക്കുന്നതായും ​ഗായത്രി സുരേഷ് പറഞ്ഞു.

അച്ഛന് തീരെ താൽപര്യമുണ്ടായിരുന്നില്ല

സിനിമയിലേക്ക് വരുന്നതിനോട് കുടുംബത്തിൽ നിന്ന് ആദ്യം എതിർപ്പുണ്ടായിരുന്നെന്നും ​ഗായത്രി അന്ന് പറഞ്ഞു. അച്ഛന് തീരെ താൽപര്യമുണ്ടായിരുന്നില്ല.

നീ സിനിമയിലേക്ക് വന്നാൽ മരിക്കുമെന്നാണ് അച്ഛൻ പറഞ്ഞത്. സിനിമയെ പറ്റി അങ്ങനെയാണല്ലോ പുറത്ത് നിന്നുള്ള ചിന്ത. പെൺകുട്ടികൾക്ക് സേഫ് അല്ലെന്നാണ് സിനിമയെ പറ്റി കേട്ടിരിക്കുന്നത്.

പിന്നെ അച്ഛന് മനസ്സിലായി കൂടെ നിന്നിട്ടേ കാര്യമുളളൂയെന്ന്

പിന്നെ അച്ഛന് മനസ്സിലായി കൂടെ നിന്നിട്ടേ കാര്യമുളളൂയെന്ന്. അല്ലെങ്കിൽ ഈ കുട്ടി അങ്ങ് പോവുമെന്ന് വിചാരിച്ച് അച്ഛനും കൂടെ നിന്നു അവസാനം. ആദ്യമൊക്കെ അച്ഛനും അമ്മയും സെറ്റിൽ കൂടെ വരുമായിരുന്നു. രണ്ടാമത്തെ സിനിമയുടെ ഷൂട്ടിം​ഗ് തൃശൂരായിരുന്നു അപ്പോൾ ഞാൻ തന്നെ പോയി വരുമായിരുന്നെന്നും നടി വ്യക്തമാക്കി

ട്രോളുകളെ വിമർശിച്ച് കൊണ്ട് നടിയെ പിന്തുണയ്ക്കുന്നവരും

നടൻ കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരിയാണ് ​ഗായത്രി സുരേഷിന്റെ ആദ്യ സിനിമ. പിന്നീട് ഒരേ മുഖം, സഖാവ്, നാം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ സിനിമകളിൽ ​​ഗായത്രി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞതിനാണ് ഇതിന് മുമ്പ് ​ഗായ്ത്രി നിറയെ ട്രോളുകളിൽ നിറഞ്ഞത്.

നിരവധി ട്രോളുകൾ വന്നതോടെ ഇക്കാര്യത്തിൽ നടി വിശദീകരണം നൽകിയെങ്കിലും ഇതവസാനിച്ചില്ല.
അതേസമയം ട്രോളുകളെ വിമർശിച്ച് കൊണ്ട് നടിയെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. സത്യസന്ധമായി സംസാരിക്കുന്ന നടിയെ അനാവശ്യമായി ട്രോളുകയാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

Read more about: gayathri suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X