എന്റെ മോശം ചിത്രങ്ങള്‍ പ്രചരിച്ചതും അങ്ങനെയാണ്! സീനിയർ ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരം കുറയുന്നതിനെ പറ്റി ഗായത്രി

മീശമാധവനിലെ സരസു എന്ന കഥാപാത്രത്തിലൂടെയാണ് അന്നും ഇന്നും നടി ഗായത്രി വര്‍ഷ അറിയപ്പെടുന്നത്. മുപ്പത് വര്‍ഷത്തോളമായി അഭിനയത്തിലുള്ള ഗായത്രി ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ സീരിയലുകളിലും നടി സജീവമായിരുന്നു.

എന്നാല്‍ അടുത്തിടെ ഒരു പൊതുവേദിയില്‍ ഗായത്രി പ്രസംഗിച്ച കാര്യങ്ങള്‍ വലിയ രീതിയിലാണ് ചര്‍ച്ചയായത്. ഇതിന് പിന്നാലെ നടിയ്ക്ക് നേരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. ചിലര്‍ പ്രതിരോധിക്കാന്‍ വേണ്ടി വ്യക്തിഹത്യ ചെയ്യുന്നതാണെന്നും തന്റെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചതും അങ്ങനെയാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഗായത്രി പറയുന്നത്.

gayathri-varsha

പ്രസംഗം വൈറലായപ്പോള്‍ ആദ്യം ചര്‍ച്ചയായത് സീരിയലുകളെ കുറിച്ച് ഞാന്‍ നടത്തിയ പരാമര്‍ശങ്ങളല്ല. പ്രസംഗത്തില്‍ ഉന്നയിച്ച വിഷയമായിരുന്നു. ആദ്യ മണിക്കൂറുകളില്‍ പോസിറ്റീവ് പ്രതികരണങ്ങളായിരുന്നു അതിന് ലഭിച്ചതും. പിന്നീടാണ് ആക്രമണ സ്വഭാവമുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അതു പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും.

അവ സാധാരണ ജനങ്ങള്‍, സാധാരണ രീതിയില്‍ നടത്തുന്നൊരു സൈബര്‍ ആക്രമണമല്ല. അതിനൊരു സംഘടിത സ്വഭാവമുണ്ട്. ആ കമന്റുകളുടെ സമയം പോലും നോക്കിയാല്‍ അതു വ്യക്തമാകും. സമാന സമയത്ത്, സമാന കമന്റുകളാണ് വന്നത്. മോശമായ രീതിയില്‍ നടത്തുന്നൊരു സൈബര്‍ ആക്രമണമല്ല. അതിനൊരു സംഘടിത സ്വഭാവമുണ്ട്.

ആ കമന്റുകളുടെ സമയം പോലും നോക്കിയാല്‍ അതു വ്യക്തമാകും. സമാന സമയത്ത്, സമാന കമന്റുകളാണ് വന്നത്. മോശമായ രീതിയില്‍ എന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പോലും ഒരേ സമയത്ത് പല അക്കൗണ്ടില്‍ നിന്നായി ഒരേ തരത്തിലുള്ളതാണ്. കേന്ദ്രീകൃതമായ ഒരു ഇടത്തു നിന്ന് കൊടുത്ത കണ്ടന്റ് പോലെയായിരുന്നു അത്. തീര്‍ച്ചയായും അതു രാഷ്ട്രീയമായിരുന്നു

രാഷ്ട്രീയം പറയുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വ്യക്തിഹത്യ ചെയ്യുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് ഗായത്രി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കായി എഴുതുന്നത് സാധാരണക്കാരാണ്. അവര്‍ പൈസ വാങ്ങി ചെയ്യുന്നതാണ്. അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പ്രതിഫലം വാങ്ങി ചെയ്യുന്നവരാണെന്നും നടി പറയുന്നു.

gayathri-varsha

ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളതും പറഞ്ഞിട്ടുള്ളതും അച്ഛനെ കുറിച്ചാണ്. അച്ഛനുണ്ടായിരുന്നെങ്കില്‍ ധൈര്യമായി മുന്നോട്ട് പോയ്‌കൊള്ളു എന്നാകും ഇടം വലം നോക്കാതെ പറയുക. അച്ഛന്റെ ജീവന്റെ മുഴുവന്‍ പ്രത്യശാസ്ത്രവും എന്റെ ജീവന്റെ പാതി പ്രത്യശാസ്ത്രവുമാണ്.

ഓര്‍ക്കാപ്പുറത്താണ് അച്ഛന്‍ പോയത്. അച്ഛന്റെ മരണം പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. ക്രിസ്തുമസിന്റെ അന്ന് വരുമ്പോള്‍ ഒരു വര്‍ഷമാകും. അച്ഛന്‍ കൂടെയില്ലാതാകുന്ന കാലത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് അച്ഛന്‍ പോയി. എന്റെ അച്ഛനോട് എനിക്കുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യുക എന്നത് കൂടി എന്റെ പ്രസ്ഥാനത്തിലുള്ളതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അഭിനയം തൊഴിലാവുന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ഗായത്രി സംസാരിച്ചിരുന്നു. സിനിമയില്‍ ഇപ്പോള്‍ ഒത്തിരിപേര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് ചേരുന്ന ആളുകളെയാണ് സംവിധാകര്‍ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് നാടകത്തില്‍ നിന്നൊക്കെയുള്ള ധാരാളം പേര്‍ക്ക് അവസരം ലഭിക്കുന്നുണ്ട് പക്ഷേ ഈ അവസരം ഇന്‍ഡസ്ട്രിയിലുള്ള സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് രണ്ടോ മൂന്നോ ലക്ഷം കൊടുക്കുന്നിടത്ത് പുതിയവര്‍ക്ക് മൂവായിരമോ അയ്യായിരമോ പ്രതിഫലം കൊടുത്ത് വിടുന്ന അന്തരീക്ഷമുണ്ട്. അഭിനയം തൊഴിലായി കൊണ്ട് പോകുന്നവര്‍ക്ക് അതൊരു സ്ട്രഗിള്‍ തന്നെയാണെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: gayathri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X