കുഞ്ചാക്കോ ബോബൻ്റെ പോസ്റ്റർ വലിച്ച് കീറി കളഞ്ഞു; പണ്ട് വീട്ടിലുണ്ടായ സംഭവം പറഞ്ഞ് നടി ഗായത്രി

കുഞ്ചാക്കോ ബോബനെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളി പെണ്‍കുട്ടികള്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനെങ്കിലും സാധിച്ചാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് തമിഴ് നടി ഗായത്രി ശങ്കര്‍. മലയാളത്തിലെ ആദ്യ സിനിമയാണെന്നും അതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ ഗായത്രി വ്യക്തമാക്കി. ഒപ്പം കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ചെറുപ്പത്തിലെ രസകരമായൊരു കാര്യവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

'മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ്. അദ്ദേഹത്തിന്റെ പേര് വീണ്ടും പറയുമ്പോള്‍ വീട്ടില്‍ പണ്ട് നടന്ന ചില രസകരമായ കാര്യങ്ങളാണ് ഓര്‍മ്മ വരിക. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവ് റിലീസ് ചെയ്ത സമയത്താണ് വീട്ടിലൊരു സംഭവം നടക്കുന്നത്. ആദ്യ സിനിമയിലൂടെ കുഞ്ചാക്കോ ബോബന് ഒത്തിരി സ്ത്രീ ആരാധകരെ കിട്ടിയിരുന്നു.

Gayathrie

അന്ന് സ്‌കൂളില്‍ പഠിച്ചിരുന്ന എന്റെ കസിന്‍ സഹോദരി കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായി. അദ്ദേഹത്തിന്റെ പോസ്റ്റര്‍ അവള്‍ കബോര്‍ഡില്‍ ഒട്ടിച്ചിരുന്നു. ലേശം കര്‍ക്കശക്കാരനായ എന്റെ മുത്തച്ഛന് അതിഷ്ടപ്പെട്ടില്ല. അദ്ദേഹമത് വലിച്ച് കീറി കളുകയും അവള്‍ക്ക് അടി കൊടുക്കുകയും ചെയ്തു. അതിപ്പോഴും വ്യക്തമായി എന്റെ ഓര്‍മ്മയിലുണ്ട്. എങ്കിലും ചാക്കേച്ചനോടുള്ള അവളുടെ സ്‌നേഹം വളര്‍ന്ന് കൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുകയാണെന്ന് കേട്ടതിന്റെ ത്രില്ലിലാണ് അവളെന്ന്' ഗായത്രി പറയുന്നു.

25 വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ 99 സിനിമകള്‍ ചെയ്ത നടനാണ്. എങ്കിലും സീനിയര്‍ ആണെന്നുള്ള ഭാവമൊന്നും അദ്ദേഹത്തിനില്ല. അങ്ങേയറ്റം അര്‍പ്പണബേധമുള്ള ആളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഉടനെ കാരവനിലേക്ക് ഓടി പോവുന്ന സ്വഭാവം അദ്ദേഹത്തിനില്ല.

സഹമത്സരാര്‍ഥികള്‍ക്കുള്ള ഡയലോഗുകളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി സഹായിക്കും. ചാക്കോച്ചന്‍ മാത്രമല്ല ആ സിനിമയുടെ സെറ്റിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരുടെ മനോഭാവവും അതാണെന്ന് ഞാന്‍ പറയും. എത്ര കഠിനമായ ജോലി ഉണ്ടെങ്കിലും സിനിമയുടെ സെറ്റിലേക്ക് വരാന്‍ ത്രില്ലടിച്ചിട്ടുള്ള സിനിമകളില്‍ ഒന്ന് ഇതാണെന്നും ഗായത്രി വ്യക്തമാക്കുന്നു.

Gayathrie

ഈ സിനിമയ്ക്ക് മുന്‍പ് മലയാളത്തില്‍ നിന്നും രണ്ട് സിനിമകളുടെ ഓഫര്‍ എനിക്ക് വന്നിട്ടുണ്ട്. പക്ഷേ അതൊന്നും നടന്നില്ല. എങ്കിലും ഈ സിനിമ തന്റെ അരങ്ങേറ്റമായതിന്റെ സന്തോഷമുണ്ട്. ഇത്രയും നാള്‍ കാത്തിരുന്നത് മോശമായില്ല. 2020 ലെ ലോക്ഡൗണ്‍ കാലത്ത് എനിക്ക് പ്രതീക്ഷകള്‍ നല്‍കി കൊണ്ട് വന്ന ചിത്രമാണിത്.

സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് രതീഷ് സാര്‍ വിളിക്കുന്നത്. എനിക്ക് മലയാളം വായിക്കാന്‍ അറിയില്ലാത്തത് കൊണ്ട് അമ്മയാണ് എന്നെ വായിച്ച് കേള്‍പ്പിക്കുന്നത്. വായിക്കുന്നതിനിടയില്‍ അമ്മ ചിരിക്കും. മലയാളം എനിക്ക് മനസിലാവുമെങ്കിലും ആ സ്‌ക്രീപ്റ്റില്‍ എന്നെ ഒഴിവാക്കിയ ചില വാക്കുകള്‍ ഉണ്ടായിരുന്നു. അതെന്താണെന്നും അമ്മ തന്നെ എനിക്ക് പറഞ്ഞ് തന്നതായി നടി പറയുന്നു.

More from Filmibeat

Read more about: gayathri ഗായത്രി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X