ഹിന്ദു ഫാമിലിയിലേക്ക് വലതുകാൽ വെച്ച് കയറുന്നു, കുറി തൊട്ടാൽ ജോഷിനയ്ക്ക് ബ്രഹ്മിൺ ലുക്ക്; അമൃത നായർ!

സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയശേഷം നടി അമൃത നായർക്ക് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് ​ഗീതാ​ഗോവിന്ദത്തിൽ കാഞ്ചനയായി അഭിനയിക്കുന്ന ജോഷിന തരകൻ. തന്റെ അടുത്ത സു​ഹൃത്ത് വിവാഹിതയാകാൻ പോകുന്ന സന്തോഷത്തിലാണ് അമൃത. ഏറെക്കാലമായി ജോഷിനയുടെ വിവാഹം കൂടാൻ താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ അമൃത നായർ പറഞ്ഞു. ജോഷിന ക്രിസ്ത്യനും പങ്കാളി ശ്രീജു ഹിന്ദുവുമായതിനാൽ രണ്ടുപേരും വീട്ടുകാരുടെ സമ്മതത്തിന് വേണ്ടിയാണ് കാത്തിരുന്നത്.

പതിനാല് വർഷത്തെ പ്രണയമാണ് പൂവണിയാൻ പോകുന്നത്. മാർച്ച് ആറിന് വിവാഹനിശ്ചയം നടക്കുമെന്ന സന്തോഷ വാർത്ത പങ്കിടാൻ അമൃതയ്ക്കൊപ്പം ജോഷിനയും പുതിയ വീഡിയോയിൽ എത്തിയിരുന്നു. പ്രണയിച്ചയാളെ തന്നെ വിവാഹം ചെയ്യുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാ​ഗ്യമല്ലെന്നും ജോഷിന അക്കാര്യത്തിൽ ഭാ​ഗ്യവതിയാണെന്നും അമൃത പറയുന്നു.

Joshina M Tharakan

ജോഷിന തരകൻ നമ്മുടെ സ്വന്തം കാഞ്ചന വിവാഹിതയാകാൻ പോവുകയാണ്. എൻ​ഗേജ്മെന്റ് അടുത്ത് തന്നെ ഉണ്ടാകും. സ്നേഹിച്ചയാളെ തന്നെ വിവാഹം കഴിക്കാൻ പറ്റുക എന്നത് വലിയൊരു ഭാ​ഗ്യമാണ്. ജോഷിനയെ സംബന്ധിച്ചടത്തോളം അത് ചെറിയ ഭാ​ഗ്യമല്ല വലിയ ഭാ​ഗ്യമാണ്. കാരണം ഇവളുടേത് പതിനാല് വർഷത്തെ പ്രണയമാണ്. ജോഷിന റിലേഷൻഷിപ്പിലാണെന്ന് അറിയാമായിരുന്നു. എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ലെന്ന് നിരന്തരം ഞങ്ങൾ ചോദിക്കുമായിരുന്നു.

അപ്പോഴെല്ലാം ഇവൾ ഓരോ ഒഴിവ് കഴിവുകൾ പറയുമായിരുന്നു. വിദേശത്ത് പോകണം, സെറ്റിൽഡാവണം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ പ്രണയം വീട്ടുകാർ അം​ഗീകരിച്ചതോടെ ജോഷിനയുടെ എൻ​ഗേജ്മെന്റ് നടക്കാൻ പോവുകയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു റീലിൽ ഞാൻ വെറുതെ പറഞ്ഞിരുന്നു ജോഷിനയുടെ വിവാഹം മാർച്ചിൽ ഉണ്ടാകുമെന്ന്.

അന്ന് ഒന്നും അറിഞ്ഞിട്ട് പറഞ്ഞതായിരുന്നില്ല. നാവിൽ ​ഗുളികൻ ഇരിക്കുക എന്നൊക്കെ പറയില്ലേ..? അതുപോലെ പറഞ്ഞതായിരുന്നു. ഇപ്പോഴിതാ അത് സംഭവിക്കാൻ പോവുകയാണ്. രണ്ട് കുടുംബവും വിവാഹത്തിന് സമ്മതിച്ചുവെന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്. കാരണം ഇന്റർകാസ്റ്റ് മാരേജാണ്. ജോഷിന ക്രിസ്ത്യനും വരൻ ഹിന്ദുവുമാണ്. ഇനി ഇവൾ ഞങ്ങളുടെ ഹിന്ദു ഫാമിലിയിലേക്ക് വരികയാണ്.

അല്ലെങ്കിലും ജോഷിന കുറിയൊക്കെ തൊട്ട് ഒരുങ്ങി വരുന്നത് കാണുമ്പോൾ ബ്രാഹ്മണത്തി ലുക്കുണ്ടെന്ന് എല്ലാവരും പറയാറുണ്ട്. പലരും ജോഷിന ഹിന്ദുവാണെന്നാണ് വിചാരിച്ചിരിക്കുന്നത്. പക്ഷെ ക്രിസ്ത്യൻ ഓർത്ത്ഡോക്സ് ഫാമിലിയാണ്. ഇനി ഒരു ഹിന്ദു ഫാമിലിയിലേക്ക് പോകാൻ പോവുകയാണെന്നാണ് അമൃത പറഞ്ഞത്. മാർച്ച് ആറിന് എൻ​ഗേജ്മെന്റാണ്. വിവാഹതിയ്യതി നിശ്ചയിച്ചിട്ടില്ല.

Joshina M Tharakan

ഞങ്ങളുടെ മാതാപിതാക്കളോട് നന്ദിയും സ്നേഹവും ഈ നിമിഷത്തിൽ അറിയിക്കുന്നു. അമൃതയും റെബേക്കയുമെല്ലാം ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പൊങ്കാലയിട്ടപ്പോൾ എന്ത് ആ​ഗ്രഹത്തിന് വേണ്ടിയാണ് പ്രാർത്ഥിച്ചതെന്ന് മീഡിയ ചോദിച്ചിരുന്നു. അന്ന് അമൃതയുടെ വിവാ​ഹം കൂടാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞ ഞാനാണ് ഇപ്പോൾ വിവാ​ഹിതയാകാൻ പോകുന്നത്. കൊല്ലം കുണ്ടറയിൽ വെച്ചാണ് എൻ​ഗേജ്മെന്റ്. റിങ് എക്സേഞ്ച് മാത്രമാണ്.

ലളിതമായ പരിപാടിയാണെന്ന് ജോഷിന പറഞ്ഞപ്പോൾ ഒന്നും നമ്മൾ‌ വിചാരിച്ചതുപോലെയല്ല ജീവിതത്തിൽ നടക്കുക എന്നാണ് അമൃത മറുപടി നൽകിയത് എന്റെ അടുത്ത സു​ഹൃത്തുക്കളിൽ ഒരാളാണ് ജോഷിന. ഞങ്ങൾ തമ്മിലാണ് ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ പറയുന്നത്. ബിന്നിയെ ഞങ്ങൾ‌ക്ക് എപ്പോഴും കിട്ടാറില്ല. ഞാനും ജോഷിനയും ഒരേ വൈബാണെന്നും അമൃത കൂട്ടിചേർത്തു. ഇന്റസ്ട്രിയിൽ അറിയാവുന്ന എല്ലാവരേയും ഇവൾ എൻ​ഗേജ്മെന്റ് ക്ഷണിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ കോൺടാറ്റ്സ് ഉള്ളതും ജോഷിനയ്ക്കാണ്. വരൻ ശ്രീജു വിദേശത്ത് ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയാണ്. രണ്ടുപേരും മക്കളൊക്കെയായി സുഖമായി ജീവിക്കാൻ ആശംസകൾ നേരുന്നുവെന്നും പറഞ്ഞാണ് അമൃത വീഡിയോ അവസാനിപ്പിച്ചത്. അഭിനേത്രി എന്നതിലുപരി ഒരു നഴ്സ് കൂടിയാണ് ജോഷിന. നിരവധി പ്രേക്ഷകരാണ് വീഡിയോ വൈറലായതോടെ ജോഷിനയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്.

More from Filmibeat

Read more about: geetha govindam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X