ഒരുമാസത്തോളം ചോദിച്ചിട്ടും സമ്മതിച്ചില്ല! 'പഞ്ചാഗ്നി'യിലെ ക്യാരക്ടറിനോട് ആദ്യം നോ പറഞ്ഞതിനെക്കുറിച്ച് ഗീത

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച അഭിനേത്രിയാണ് ഗീത. മുന്‍നിര താരങ്ങള്‍ക്കും, സംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോസിപ്പുകളൊക്കെ അന്നേ ഉള്ളതാണ്. നമ്മളെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിന് ഭയക്കണം. പൊതുവെ എന്നെക്കുറിച്ച് ഗോസിപ്പുകളൊന്നും വന്നിട്ടില്ല. ആകാശദൂത് എന്ന ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നായിരുന്നു സ്വാസിക പറഞ്ഞത്. റെഡ് കാര്‍പ്പറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഗീത വിശേഷങ്ങള്‍ പങ്കുവെച്ചത്.

വാത്സല്യം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ആകാശദൂതിലേക്ക് വിളിച്ചത്. മമ്മൂട്ടി സാറിനൊപ്പമുള്ള അവസരം വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ല. ആകാശദൂതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ തമിഴ് സീരിയലില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ആ സീരിയലിന് നല്ല സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഗീതയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് പഞ്ചാഗ്നി. ആദ്യ ചിത്രത്തില്‍ തന്നെ നക്‌സലൈറ്റിനെ അവതരിപ്പിച്ചു. അജിതയെ അന്ന് അറിയില്ലായിരുന്നു. അവരുടെ ക്യാരക്ടറാണ് ചെയ്തത്. ഒരു പ്രാവശ്യം കണ്ടിരുന്നു. കോഴിക്കോടേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അവരെ പരിചയപ്പെട്ടത്.

Geetha s old video goes viral
Photo Credit: Geetha / Facebook

അവര്‍ ആരാണെന്ന് അന്ന് മനസിലായിരുന്നു. ഞാന്‍ അജിതയാണ്, എന്റെ റോളാണ് നിങ്ങള്‍ ചെയ്തത്. ഭയങ്കര സന്തോഷമായി എന്ന് പറഞ്ഞിരുന്നു. അവരുടെ കമന്റ് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ആദ്യം റിജക്ട് ചെയ്ത കഥാപാത്രമായിരുന്നു ഇത് എന്ന് കേട്ടിരുന്നു. കന്നഡ സിനിമകളുമായി അന്ന് നല്ല തിരക്കിലായിരുന്നു അന്ന്. മാഗസിനില്‍ കവര്‍ ഫോട്ടോയായിരുന്നു ഞാന്‍ അന്ന്. അതാണ് എംടി സാര്‍ കാണുന്നത്. കന്നഡയിലെ ഫെയ്മസ് ലീഡിംഗ് ആക്ട്രസാണ്. അങ്ങനെയാണ് എംടി സാര്‍ ഹരിഹരനോട് പറയുന്നത്. മലയാളം തീരെ അറിയില്ലായിരുന്നു. ചെമ്മീന്‍ സിനിമയൊക്കെ ഞാന്‍ കണ്ടിരുന്നു.

ഷീലാമ്മയേയും പ്രേം നസീര്‍ സാറിനെയും, സത്യന്‍ സാറിനെയും അറിയാമായിരുന്നു. മണി എന്ന പ്രൊഡക്ഷന്‍ മാനേജര്‍ എപ്പോഴും വീട്ടില്‍ വരുമായിരുന്നു. ചെക്കും കൊണ്ടാണ് വരുന്നത്. നിങ്ങളെന്തായാലും ഈ ചിത്രം ചെയ്യണം. ഇത് ഫീമെയ്ല്‍ ഓറിയന്റഡ് ചിത്രമാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഭാഷ അറിയാതെ എങ്ങനെയാണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ അതൊന്നും വിഷയമല്ല, അതൊക്കെ അവര്‍ നോക്കിക്കോളും, നിങ്ങള്‍ ചെയ്‌തോളൂ എന്നായിരുന്നു മറുപടി. ഒരു മാസത്തോളം ഞാന്‍ വേണ്ട, വേണ്ട എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്. അപ്പോഴാണ് ഹരിഹരന്‍ സാറും, എംടി സാറും വീട്ടിലേക്ക് വരുന്നത്.

നീ ചെയ്യണം, ഇപ്പോഴല്ല, കുറച്ച് ദിവസമെടുത്താലും ഇത് നിങ്ങള്‍ തന്നെ ചെയ്യുന്നതാണ് നല്ലത് എന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെയാണ് ഓക്കെ പറഞ്ഞ് പഞ്ചാഗ്നി സ്വീകരിക്കുന്നത്. അതിന് വേണ്ടി കോഴിക്കോടേക്ക് വന്നു. സിനിമയില്‍ അങ്ങനെ ഡയലോഗുകളൊന്നുമില്ലായിരുന്നു. ഒരു വെള്ളസാരിയും ബാഗുമായിരുന്നു. ഗീത വാ എന്ന് പറയുമ്പോള്‍ പയ്യെ നടന്ന് വരും. ഇങ്ങോട്ട് നോക്കാനും, നടക്കാനുമൊക്കെയായിരുന്നു പറഞ്ഞിരുന്നത്. ഇത് മാത്രമേ ചെയ്യാനുള്ളോയെന്ന് ഞാന്‍ സാറിനോട് ചോദിച്ചിരുന്നു. പടം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇത്രയും ഡെപ്ത്തുള്ള ക്യാരക്ടറാണെന്ന് ചിത്രം കണ്ടപ്പോഴാണ് മനസിലായത്. ഇത്രയും ഇമോഷനൊക്കെ എനിക്ക് കാണിക്കാന്‍ പറ്റുമെന്ന് അറിയില്ലായിരുന്നു. പഞ്ചാഗ്നിക്ക് ശേഷമാണ് ആക്ടിംഗ് പഠിച്ചത്. നൂറോളം മലയാള ചിത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എല്ലാത്തിലും എന്റെ ക്യാരക്ടര്‍ പ്രധാനപ്പെട്ടതായിരുന്നു. അതുപോലെ തന്നെ മിക്ക ചിത്രങ്ങളും വിജയമായിരുന്നു. ഇടയ്‌ക്കൊരിക്കല്‍ അമ്മയുടെ മീറ്റിംഗിന് പോയിരുന്നു. അന്ന് ചാലുവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മമ്മൂക്ക സാറിനോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് സലാല മൊബൈല്‍സിലേക്ക് ക്ഷണം ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാലിനൊപ്പവും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അന്ന് ഗീത പറഞ്ഞിരുന്നു.

Read more about: geetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X