മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിച്ച നടി! ആ അനുഭവത്തെക്കുറിച്ച് അന്ന് ഗീത പറഞ്ഞത്
മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഗീത. അന്യഭാഷയില്‍ നിന്നായിരുന്നു താരം മലയാളത്തിലേക്കെത്തിയത്. ഭാഷ അറിയില്ലെന്ന പ്രശ്‌നം തുടക്കം മുതലേയുണ്ടായിരുന്നു. ആദ്യ കാലത്ത് വന്ന പല അവസരങ്ങളും ഭാഷ അറിയാത്തതിന്റെ പേരില്‍ പലതും ഒഴിവാക്കിയിരുന്നു. നിരന്തരമായി ആവശ്യപ്പെട്ടപ്പോഴാണ് 'പഞ്ചാഗ്നി' ചെയ്യാന്‍ സമ്മതിച്ചതെന്ന് താരം പറഞ്ഞിരുന്നു. റെഡ് കാര്‍പ്പറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കരിയറിലെ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിച്ചത്.
കെആര്‍ ഗൗരിയമ്മയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലും അഭിനയിക്കാനായി തനിക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും ഗീത സംസാരിച്ചിരുന്നു. ലാല്‍സലാം സിനിമയിലായിരുന്നു അത്. ഇങ്ങനെയൊരാളുണ്ട്, ടെറര്‍ ലേഡിയാണ്, സ്‌ട്രെയ്റ്റ് ഫോര്‍വേഡാണ് എന്നൊക്കെ അന്ന് പറഞ്ഞ് കേട്ടിരുന്നു അവരെക്കുറിച്ച്. ആ ടൈമില്‍ എനിക്ക് അവരെ കാണാന്‍ പറ്റിയില്ല. ഒത്തിരി പേരുണ്ടായിരുന്നു ആ ചിത്രത്തില്‍. അന്ന് അവസരം കിട്ടിയില്ലെങ്കിലും, പിന്നെയാണ് പോയി കണ്ടത്. പോവുന്ന സമയത്ത് അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. എന്നെ കണ്ടപ്പോള്‍ മനസിലായിരുന്നില്ല. കൂടെയുള്ളവരാണ് ഇവര്‍ നടിയാണെന്നും, നിങ്ങളുടെ ക്യാരക്ടറും ചെയ്യുന്നുണ്ടെന്നും പറഞ്ഞ് കൊടുത്തത്. എന്നെ നന്നായിട്ട് കാണിക്കണം എന്നായിരുന്നു എന്നോട് പറഞ്ഞത്. തീര്‍ച്ചയായും എന്ന് പറഞ്ഞപ്പോള്‍ ഓക്കെ പറഞ്ഞു.

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ച നടി എന്ന റെക്കോര്‍ഡും ഗീതയ്ക്ക് സ്വന്തമാണ്. ഞാന്‍ കാണാത്ത ജയിലുകളില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലൂടെയായിരുന്നു തുടങ്ങിയത്. ഇതുവരെ കണ്ടതില്‍ നല്ല ജയിലായി തോന്നിയത് തിരുവനന്തപുരത്തേതാണ്. അവിടെ പോയപ്പോള്‍ ഒരാളോട് സംസാരിച്ചിരുന്നു. പേടിയാടെയാണ് ചോദിച്ചത്. ഞാനും സഹോദരനും അടിയുണ്ടാക്കിയപ്പോള്‍ അവനെ അടിക്കാന്‍ തോന്നി. അടിച്ചു, അപ്പോള്‍ തന്നെ അവന്‍ നിലത്തുവീണു. പിന്നെ എഴുന്നേറ്റില്ല. വേണമെന്ന് വെച്ച് ചെയ്തതല്ല. ഒരുനിമിഷത്തെ ചിന്തയില്‍ തോന്നിപ്പോയതാണ്. അതൊക്കെ കേട്ടപ്പോള്‍ ഭയങ്കരമായിട്ട് വിഷമം തോന്നിയിരുന്നു.
ഇപ്പോഴത്തെ നായികമാരില്‍ എല്ലാവരുമായും അഭിനയിക്കാന്‍ ഇഷ്ടമാണ്. നല്ലൊരു ക്യാരക്ടറായിരിക്കണം എന്നേയുള്ളൂ. മക്കളായി അഭിനയിച്ചവരില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിക്കുന്നത് രണ്ട് കണ്ണില്‍ ഏതാണ് വേണ്ടത് എന്ന് ചോദിക്കുന്നത് പോലെയാണ്. ഇനിയും നന്നാക്കാം എന്ന് തോന്നുന്ന ക്യാരക്ടറൊന്നുമില്ല. കിട്ടിയതെല്ലാം നന്നായിട്ട് ചെയ്തു. നന്നായില്ലെങ്കില്‍ സംവിധായകന്‍ തന്നെ വീണ്ടും ചെയ്യാന്‍ പറയുമല്ലോ. എന്റെ ക്യാരക്ടറില്‍ എനിക്കങ്ങനെ ഇഷ്ടപ്പെടാത്തതായി ഒന്നുമില്ല. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഇന്നുവരെ ചിന്തിച്ചിട്ടില്ല. മധുരം കഴിക്കുന്നത് കുറച്ചാല്‍ നല്ലതായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്.
ആദ്യം കിട്ടിയ പ്രതിഫലം 1500 ആയിരുന്നു. രണ്ടാമത്തെ ചിത്രമായപ്പോള്‍ 12,000 ആയിരുന്നു. മലയാളത്തിലെത്തിയപ്പോള്‍ ആദ്യം കുറവായിരുന്നു. പിന്നെയത് കൂടി. ഭയങ്കര നാച്ചുറലായിട്ടാണ് ഇവിടെ സിനിമ എടുക്കുന്നത്. ഞാന്‍ ആരെന്ന് ലോകം അറിഞ്ഞത് മലയാളത്തില്‍ വന്നപ്പോഴാണ്. അഭിനയം പഠിച്ചതും ഇവിടെ വന്നപ്പോഴാണെന്നുമായിരുന്നു ഗീത മലയാള സിനിമയെക്കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications