'​ഗീതുവിനും സംയുക്തക്കുമൊപ്പം ഭാവന'; മഞ്ജു എവിടെയെന്ന് തിരക്കി ആരാധകർ!

തൊണ്ണൂറുകളിലും രണ്ടായിരത്തിലും മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന കഴിവുറ്റ നടിമാരായിരുന്നു സംയുക്ത വർമ, ​ഗീതു മോഹൻദാസ്, മഞ്ജു വാര്യർ തുടങ്ങിയവർ. സംയുക്ത വർമ 1999മുതലാണ് മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. വെറും നാല് വർഷക്കാലം മാത്രമാണ് സംയുക്ത വർമ സിനിമകൾ ചെയ്തത്. സത്യൻ അന്തിക്കാട് സിനിമ വീണ്ടും ചില വീട്ടു‌കാര്യങ്ങൾ ആയിരുന്നു സംയുക്ത നായികയായ ആദ്യ സിനിമ. ശേഷം ജോഷി ചിത്രം വാഴുന്നോരിൽ നായികയായി. അങ്ങനെ ഒരു അവധിക്കാലത്ത്, തെങ്കാശിപ്പട്ടണം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങി നാല് വർഷം കൊണ്ട് പതിനെട്ടിൽ അധികം സിനിമകളിൽ സംയുക്ത വർമ അഭിനയിച്ചു.

തെങ്കാശിപ്പട്ടണമാണ് അവസാനം റിലീസ് ചെയ്ത സംയുക്ത വർമ ചിത്രം. നാല് വർഷത്തിനുള്ളിൽ മികച്ച നടിക്കുള്ള രണ്ട് സംസ്ഥാന പുരസ്കാരങ്ങളും സംയുക്തയ്ക്ക് ലഭിച്ചിരുന്നു. സിനിമാ ജീവിതം അവസാനിപ്പിച്ച സംയുക്തയുടെ തിരിച്ചുവരവ് എല്ലാ സിനിമാ പ്രേമികളും കാത്തിരിക്കുന്ന ഒന്നാണ്. എന്നാൽ താരമിപ്പോൾ യോ​ഗയും ഫിറ്റ്നസും ശ്രദ്ധിച്ച് സന്തഷമായി ജീവിക്കുകയാണ്. സംയുക്തയുടെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും​ ഗീതു മോഹൻദാസുമെല്ലാം. മഞ്ജുവും വിവാഹത്തെ തുടർന്ന് കരിയർ അവസാനിപ്പിച്ചെങ്കിലും വിവാഹ ജീവിതം പരാജയപ്പെട്ടപ്പോൾ‌ താരം വീണ്ടും സിനിമയിലേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തിരുന്നു.

നടിമാരുടെ ഒത്തുകൂടലുകൾ

ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അഭിനയവും നിർമാണവുമെല്ലാമായി തിരക്കിലായി മഞ്ജുവിന്റെ ഏറ്റവും വലിയ കരുത്ത് സിനിമയിൽ നിന്നും ലഭിച്ച സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ സിനിമാ സുഹൃത്തുക്കളായ ഇവർക്കൊപ്പം മഞ്ജു ഒത്തുകൂടലുകൾ നടത്തുകയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയും ചെയ്യാറുണ്ട്. ​ഗീതു മോഹൻദാസ് ഇപ്പോൾ അഭിനയം ഉപേക്ഷിച്ച് സംവിധാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ​ഗീതുവിന്റെ മൂത്തോൻ സിനിമ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. 2009ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലാണ് അവസാനമായി ​ഗീതു അഭിനയിച്ചത്. തൊണ്ണൂറുകളിലെ നായികമാരുടെ ഉറ്റ സുഹൃത്താണ് ഇവർ‌ക്ക് ശേഷം നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ ഭാവന.

മഞ്ജുവിനെ തിരക്കി ആരാധകർ

സംയുക്തയ്ക്കും ​ഗീതുവിനും ഒപ്പം ഒഴിവ് നേരം ചിലവഴിക്കുന്ന ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഭാവന നാട്ടിൽ വരുമ്പോഴെല്ലാം ഈ സുഹൃത്തുക്കൾ ഒത്തൊരുമിക്കാറുമുണ്ട്. ഹൃദയത്തിന്റെ ഇമോജിയ്‌ക്കൊപ്പം ഗീതു മോഹൻദാസ് ആണ് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്രയടക്കമുള്ളവർ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്. ഗീതു മോഹൻദാസ് എത്ര സുന്ദരിയാണെന്നായിരുന്നു മൽഹോത്രയുടെ കമന്റ്. ഏറ്റവും ശക്തരായ സ്ത്രീകൾ എന്ന് ആരാധകരും എഴുതി. ഫോട്ടോയിൽ മഞ്ജു വാര്യർ ഇല്ലാത്തതിന്റെ കാരണവും ചിലർ തിരക്കി. മഞ്ജുവിപ്പോൾ ആയിഷ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിലാണ്. കഴിഞ്ഞ ദിവസം ദുബായിൽ ഡാൻസ് പരിശീലിക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങൾ‌ വൈറലായിരുന്നു.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
കന്നടത്തിലേക്ക് ചേക്കേറിയ ഭാവന

എം.ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് മഞ്ജുവിന് വേണ്ടി ചുവടുകൾ ചിട്ടപ്പെടുത്തിയത് പ്രഭുദേവയാണ്. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത്. ഭാവന കൂടുതലും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് കന്നട സിനിമകളിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ നടി ഇപ്പോൾ തെന്നിന്ത്യയിലാകെ നിറഞ്ഞ് നിൽക്കുകയാണ്. സിനിമാ നിർമാതാവുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് ഭാവന കന്നടത്തിലേക്ക് പോവുന്നത്. പിന്നീട് മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും സജീവമായി അഭിനയ രംഗത്തുണ്ട്.

More from Filmibeat

Read more about: geethu mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X