ഗീതു മോഹന്‍ദാസിന്റെ അഡാറ് മേക്കോവര്‍! പിന്തുണയുമായി കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും റിമയും!
ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഗീതു മോഹന്‍ദാസ് ഇന്ന് സംവിധായികയായി മാറിയിരിക്കുകയാണ്. ശക്തമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഗീതു. ശാലീന സൗന്ദര്യം മുതല്‍ മോഡേണ്‍ ഗെറ്റപ്പിലെത്തിയും നടി ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മുടിയുടെ നീളം കുറച്ചും അത് ചുവപ്പ് കളര്‍ ചെയ്തും നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്.
ഒന്നും ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ചുവപ്പിന്റെ വഴിയെ പോവൂ എന്നും പറഞ്ഞ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. നടിയുടെ മേക്കോവര്‍ ചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബന്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍, വിജയ് യേശുദാസ്, നിമിഷ സജയന്‍ തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഗീതു വെള്ളിത്തിരയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ഗീതുവിന് ലഭിച്ചിരുന്നു. അഭിനേത്രിയായി ഒരുപാട് സിനിമകളിലഭിനയിച്ച നടി ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കി സംവിധാന രംഗത്തേക്ക് ചുവടുവെച്ചു. ഹിന്ദിയിലും ഗീതുവിന്റെ സംവിധാനത്തില്‍ സിനിമ എത്തിയിരുന്നു. ഇനി മലയാളത്തിലാണ് സിനിമ വരാനിരിക്കുന്നത്.
നിവിന്‍ പോളിയെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്.


Click it and Unblock the Notifications