ഭര്‍ത്താവിനോട് നടി ഗീതു മോഹന്‍ദാസ് പറഞ്ഞ രഹസ്യം! വീഡിയോ പുറത്ത് വിട്ട് നടി, രസകരമായ മറുപടികളും
മലയാളത്തില്‍ അപൂര്‍വ്വമായിട്ടേ സംവിധായക ദമ്പതിമാരുള്ളു. അതില്‍ പ്രശ്‌സതിയിലേക്ക് എത്തിയത് നടി ഗീതു മോഹന്‍ദാസും ഭര്‍ത്താവും സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുമാണ്. ഇരുവരും സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമാണെങ്കിലും രാജീവിനൊപ്പമുള്ള അപൂര്‍വ്വം ചിത്രങ്ങളെ ഗീതു പങ്കുവെക്കാറുള്ളു.
എന്നാലിപ്പോള്‍ ഒരു വീഡിയോ തന്നെ പുറത്ത് വിട്ടിരിക്കുകയാണ് ഗീതു മോഹന്‍ദാസ്. ഭര്‍ത്താവിന്റെ ചെവിയില്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ പറയുകയാണ് ഗീതു. ചോദ്യങ്ങള്‍ക്കുള്ള മറുപടി അപ്പോള്‍ തന്നെ രാജീവ് നല്‍കുന്നുമുണ്ട്. ശബ്ദത്തിലാണ് ആദ്യം സംസാരിച്ചതെങ്കിലും പിന്നീട് രഹസ്യമായി തന്നെ മുഖം മറച്ച് പിടിച്ചട്ടായിരുന്നു രാജീവും സംസാരിച്ചത്.

വീട്ടില്‍ മറ്റ് ആരൊക്കെയേ ഉണ്ടെന്നുള്ളത് വ്യക്തമായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ ചുറ്റും ആളുകള്‍ സംസാരിക്കുന്നത് വ്യക്തമായി വീഡിയോയില്‍ കേള്‍ക്കാം. രസകരമായ ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഗീതു ഇതിനൊരു ക്യാപ്ഷന്‍ ഇടാനായിരുന്നു പ്രേക്ഷകരോട് ആവശ്യപ്പെട്ടത്. ഒരു മയത്തിലൊക്കെ ഉള്ളത് മതിയെന്നും നടി പറഞ്ഞിരുന്നു.
ഇതുപോലെയുള്ള അവസരം കാത്തിരുന്നവര്‍ക്കായി രസകരമായ കമന്റുകളായിരുന്നു പിന്നീട് വന്ന് കൊണ്ടിരുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്വകാര്യമായിരിക്കും നിങ്ങള്‍ പറയുന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ തലയണ മന്ത്രമായിരിക്കുമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും ഏറെ കാലത്തിന് ശേഷം രാജീവ് രവിയും ഗീതു മോഹന്‍ദാസും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

ഗീതുവും രാജീവും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും ആ സൗഹൃദം പ്രണയത്തിലാവുകയായിരുന്നു. 2009 ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ആരാധന എന്ന് പേരിട്ടിരിക്കുന്ന ഒരു മകളും ഉണ്ട്. ബോളിവുഡ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് കൊണ്ടാണ് രാജീവ് രവി സിനിമയിലേക്ക് എത്തുന്നത്. ശേഷം തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ ഒരുപാട് ഭാഷകളിലുള്ള സിനിമകള്‍ക്ക് ഛായാഗ്രഹകനായി.
അന്നയും റസൂലും എന്ന സിനിമയൊരുക്കിയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. കമ്മട്ടിപ്പാടമാണ് അവസാനം സംവിധാനം ചെയ്തത്. ഇനി നിവിന്‍ പോളി നായകനായിട്ടെത്തുന്ന തുറമുഖം എന്ന ചിത്രമാണ് വരാനിരിക്കുന്നത്. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ ഗീതു മോഹന്‍ദാസ് നായികയായിട്ടും സംവിധായികയായിട്ടുമൊക്കെ മലയാളക്കരയില്‍ തിളങ്ങി നടിയാണ്.
ഗീതു പങ്കുവെച്ച വീഡിയോ


Click it and Unblock the Notifications











