ഗീതു മോഹന്‍ദാസ് എടുത്ത റിമ കല്ലിങ്കലിന്റെ ഫോട്ടോ, എത്ര മനോഹരം!!
ഒന്നുമുതല്‍ പൂജ്യം വരെ, അകലെ, വാല്‍ക്കണ്ണാടി, കണ്ണകി തുടങ്ങി ഒരുപാട് സിനിമകളിലൂടെ താന്‍ നല്ലൊരു അഭിനേത്രിയാണെന്ന് ഗീതു മോഹന്‍ദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ചതാണ്. ലയേര്‍സ് ഡൈസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് അവിടെയും ഗീതു ഞെട്ടിച്ചു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രം ഇപ്പോഴും കേരളക്കരയുടെ പ്രിയം പിടിച്ചുപറ്റി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.
അഭിനയത്തിനും സംവിധാനത്തിനും പുറമെ താനൊരു നല്ല ഫോട്ടോഗ്രാഫര്‍ ആണെന്ന് കൂടെ തെളിയിച്ചിരിയ്ക്കുകയാണിപ്പോള്‍ ഗീതു. റിമ കല്ലിങ്കലിന്റെ ഒരു ഫോട്ടോ എടുത്തുകൊണ്ടാണ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ താത്പര്യം ഗീതു ആരാധകരെ അറിയിച്ചിരിയ്ക്കുന്നത്.

റിമ സോഫയില്‍ കിടക്കുന്ന ചിത്രം ചുവപ്പ് നിറം പശ്ചാത്തലമാക്കിയാണ് ഗീതു പകര്‍ത്തിയിരിയ്ക്കുന്നത്. ഈ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിമ തന്നെയാണ് പുറത്തുവിട്ടത്. മികച്ച അഭിപ്രായങ്ങളാണ് ഫോട്ടോഗ്രാഫര്‍ക്കും മോഡലിനും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications











