For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഏറ്റവും വലിയ ശക്തിയും അഭിമാനവും അതാണ്, അമ്മയെ കുറിച്ച് മഞ്ജു വാര്യർ

  |

  മഞ്ജു വാര്യരെ പോലെ അമ്മ ഗിരിജ വാര്യരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മഞ്ജുവിന്റെ കലാജീവിതത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് അമ്മയ്ക്കും അച്ഛനുമുള്ളത്. മകളെ ഡാൻസ് പഠിപ്പിക്കുന്നത് മുതൽ ഇന്നു കാണുന്ന മഞ്ജുവാക്കിയതിന് പിന്നിൽ ഇവർ രണ്ടാളുടേയും കരങ്ങളാണ്. മഞ്ജുവിന്റെ കല ജീവിതത്തിലേയ്ക്കുള്ള മടങ്ങി വരവിൽ പൂർണ്ണ പിന്തുണ നൽകിയത് അമ്മയും അച്ഛനും ആയിരുന്നു. അടുത്തിടെയായിരുന്നു അച്ഛന്റെ വിയോഗം.

  manju

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഈ അടുത്ത് ഇടയ്ക്കായിരുന്നു ഗിരിജ വാര്യർ കഥകളി അരങ്ങേറ്റം നടത്തിയത്. ഇതിന്റെ ചിത്രമാണ് മഞ്ജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് മഞ്ജു ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. മഞ്ജുവിന്റെ വാക്കുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്''അമ്മ,ഞാന്‍ നിങ്ങളുടെ ഒരു ചെറിയ ഭാഗമാണെന്നുള്ളത് എന്റെ വലിയ ശക്തിയാണ്. അമ്മയെക്കുറിച്ച് അഭിമാനമാണ് തോന്നുന്നു'' എന്നായിരുന്നു നടിയുടെ വാക്കുകൾ. ഗിരിജ വാര്യർക്ക് ആശംസയുമായി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

  'കനകം കാമിനി കലഹം' സംവിധായകൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദിവ്യയുടെ പ്രിയപ്പെട്ടവൻ

  ശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ചായിരുന്നു അമ്മ ഗിരിജ മാധവ കഥകളി അരങ്ങേറ്റം കുറിച്ചത്. അന്ന് അമ്മയ്ക്ക് ആശംസയുമായി മഞ്ജു രംഗത്ത് എത്തിയിരുന്നു. "ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്," അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയ മഞ്ജു മുൻപ് പറഞ്ഞതിങ്ങനെ. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ. എഴുത്തുകാരിയും കൂടിയാണ് . അമ്മ എഴുത്ത് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

  ആ ഹിറ്റ് ചിത്രത്തിന് മമ്മൂട്ടി പറഞ്ഞ പേര് ശ്രീനിവാസൻ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി നടൻ

  സോഷ്യൽ മീഡിയയിൽ സജീവാണ് മഞ്ജു വാര്യർ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്റെ സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറിണ്ട്. കഴിഞ്ഞ ദിവസം മഞ്ജു പങ്കുവെച്ച കുറിപ്പും ചിത്രവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. 'നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അവ മനോഹരമായിരിക്കുമോ?' എന്നാണ് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു വേദിയിൽ സംസാരിക്കുന്ന ചിത്രമായിരുന്നു മഞ്ജു പോസ്റ്റ് പോസ്റ്റ് ചെയ്തത്.

  മഞ്ജുവിന്റെ ചിത്രം പുറത്ത് വന്നതിന് പിന്നലെ കമന്റുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. എന്താണ് താരം ഉദ്ദ്യേശിച്ചതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. വാക്കുകൾ പ്രവൃത്തിയാകുന്നതിനെ കുറിച്ചാണോ, നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍, നന്മയെക്കരുതി എന്തെങ്കിലും പറയുകയാണെങ്കില്‍ ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കും, 'നിങ്ങള്‍ എക്കാലത്തും ഒരു പ്രചോദനമാണ്' എന്നിങ്ങനെയാണ് കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കൂടാതെ ചിത്രങ്ങൾ കൊള്ളാമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് മഞ്ജു പങ്കുവെച്ച മറ്റൊരു ക്യാപ്ഷനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. നിങ്ങള്‍ നിങ്ങളോട് സംസാരിക്കുന്ന രീതിയും പ്രധാനമാണ്' എന്നായിരുന്നു ക്യാപ്ഷൻ.

  Recommended Video

  Manju warrier's stunning look for kalyan jeweller's inaugural event in Delhi

  സിനിമയിൽ സജീവമായിട്ടുണ്ട് മഞ്ജു വാര്യർ.. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. എഫ്.എം റേഡിയോയുടെ പശ്ചാത്തലചത്തിലൊരുങ്ങുന്ന 'മേരി ആവാസ് സുനോ, മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം, സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം,കയറ്റം, പടവെട്ട്, വെള്ളരിക്കാപട്ടണം, 9എംഎം, ആയിഷ, കാപ്പ തുടങ്ങിയവായാണ്. ചതുർമുഖമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം.

  Read more about: manju warrier
  English summary
  Girija Warrier Turns A Kathakali Artist, Manju Warrier Opens Up Her Biggest Strength
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X