നാല് പിള്ളേരുടെ അച്ഛന്‍! ഒരാളുടെ മുഖം അപ്പുവിന്റേത് പോലെ! എല്ലാം നേരത്തെ തീരുമാനിച്ചത് പോലെ: ഗ്ലാമി ഗംഗ

കഴിഞ്ഞ ദിവസമായിരുന്നു ഗ്ലാമി ഗംഗയുടെ വിവാഹം. അറേഞ്ച്ഡ് മാര്യേജിനോട് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ ഗംഗ വ്യക്തമാക്കിയിരുന്നു. അടുത്ത സുഹൃത്തായ അപ്പുവിനെയാണ് ഗംഗ ജീവിതപങ്കാളിയാക്കിയത്. വ്‌ളോഗിലൂടെയായി അപ്പുവും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. എന്‍ഗേജ്‌മെന്റും, കല്യാണവുമെല്ലാം സ്വന്തം ആഗ്രഹത്തിലും, ഉത്തരവാദിത്തത്തിലുമായിരുന്നു ഇരുവരും നടത്തിയത്. സ്വന്തം കല്യാണം ഗംഗ സ്വന്തമായി നടത്തി. അക്കാര്യത്തില്‍ അവളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നായിരുന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞത്. ഗുരുവായൂരമ്പലത്തില്‍ വെച്ച് വിവാഹം നടത്തണമെന്ന് ഇരുവരും ഒരുപോലെ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ബന്ധുക്കളോടൊപ്പമായി ഗുരുവായൂരിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി വ്‌ളോഗിലൂടെ ഗംഗ തന്നെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.

ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍
ഗംഗയുടെ കൈപിടിച്ച് കൊടുത്തത് അമ്മ! ആഗ്രഹിച്ചത് പോലെ ഗുരുവായൂരില്‍ വിവാഹം! വൈറലായി ചിത്രങ്ങള്‍

നാല് ദിവസമായി ശരിക്കൊന്ന് ഉറങ്ങിയിട്ട്. ഞങ്ങളെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും സ്വന്തമായാണ് ചെയ്യുന്നത്. ഞങ്ങളുടെ സ്‌പെഷല്‍ ഡേയാണ്. കല്യാണം കഴിഞ്ഞ് കിട്ടുന്നത് വരെയുള്ള ഒരു ഇതുണ്ടല്ലോ, അത് ശരിക്കും മനസിലാവുന്നുണ്ട്. പ്ലാന്‍ ചെയ്തത് പോലെ എല്ലാം നടന്നില്ലെങ്കില്‍ ഞാന്‍ അസ്വസ്ഥയാവും. അങ്ങനെയൊരു വൃത്തികെട്ട സ്വഭാവമുണ്ട്. എപ്പോഴും പ്ലാന്‍ ചെയ്ത പോലെ എല്ലാം നടക്കില്ലെന്നറിയാം. ഏപ്രില്‍ 20 എന്ന ഡേറ്റിന് എന്റെ ജീവിതത്തില്‍ ഒത്തിരി പ്രത്യേകതകളുണ്ട്. ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ വെച്ച് അപ്പു എന്നെ ആദ്യമായി കണ്ടത് ഈ ഡേറ്റിലായിരുന്നു. കല്യാണം പറയാനായി ഒരു ഫ്രണ്ടിനെ വിളിച്ചപ്പോഴായിരുന്നു ഈയൊരു കാര്യം അറിയുന്നത്.

Glamy Ganga about her wedding
Photo Credit: Glamy Ganga / Instagram

അന്ന് കണ്ടു. മൂന്നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുന്നു. മുന്‍പൊരു ഏപ്രില്‍ 30ന് ഞാന്‍ 32 മണിക്കൂര്‍ കരഞ്ഞൊരു ദിവസമുണ്ട്. ഗുരുവായൂരപ്പനോട് ഞാനിങ്ങനെ പരിഭവം പറഞ്ഞ ദിവസമായിരുന്നു. അന്ന് ആ പരാതി കേട്ടിട്ടുണ്ടായിരിക്കും. എന്റെ എല്ലാ സങ്കടങ്ങളുടെയും സൊല്യൂഷന്‍ ദേ കിടന്നുറങ്ങുന്നു. റൂം എടുത്തിട്ടുണ്ടെങ്കിലും അവിടെ കുറച്ച് എഡിറ്റിംഗൊക്കെ നടക്കുന്നുണ്ട്. അങ്ങനെ ഞാനും വിചാരിച്ചു എന്നാല്‍ ഇവിടെ കിടന്ന് ഉറങ്ങട്ടെയെന്ന്. ഞാനൊരു ശിവഭക്തയാണ്. എന്നെ അറിയുന്നവര്‍ക്കെല്ലാം അതറിയാം. ശിവക്ഷേത്രങ്ങളില്‍ പോയിരുന്ന്, ഇങ്ങനെ എല്ലാം ഞാന്‍ പറയും. ഒരു ഫ്രണ്ടിനെപ്പോലെയായിരുന്നു ഞാന്‍ സംസാരിച്ചിരുന്നത്.

മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാലും അനുസരിക്കില്ല! പരിഭവപ്പെട്ട് ശ്രീവിദ്യ! വൈറലാവാന്‍ ഓരോ അഭ്യാസമെന്ന് വിമര്‍ശനം
മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാലും അനുസരിക്കില്ല! പരിഭവപ്പെട്ട് ശ്രീവിദ്യ! വൈറലാവാന്‍ ഓരോ അഭ്യാസമെന്ന് വിമര്‍ശനം

കല്യാണം കഴിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍ ആയിരിക്കണമെന്ന് ആഗ്രഹിച്ചതായിരുന്നു. ലൈഫില്‍ ഇങ്ങനെയൊരു കാര്യം സംസാരിക്കുന്നുണ്ട്. എനിക്ക് മുന്നെ നടന്നതൊക്കെ നിനക്കറിയാം. നല്ലതാണെങ്കില്‍ ചേര്‍ത്ത് തരിക എന്നൊക്കെ പറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്നു. 12 മണിക്ക് ക്യൂ നിന്നിട്ട് ആറ് മണിക്കാണ് തൊഴുത് ഇറങ്ങുന്നത്. അന്ന് എനിക്ക് ഗുരുവായൂരപ്പനെ കാണാന്‍ പറ്റിയിരുന്നില്ല. എന്റെ മുന്നില്‍ വലിയൊരു മനുഷ്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അന്ന് ഇവിടെ കിടന്നുറങ്ങിയിരുന്നു. സിനിമാറ്റിക് സ്റ്റൈലിലുള്ളൊരു സ്വപ്‌നമായിരുന്നു കണ്ടത്. എനിക്ക് നാല് ആണ്‍പിള്ളേരുണ്ടാവുന്നതായിരുന്നു കണ്ടത്. അതില്‍ ഒരാള്‍ കറക്റ്റ് അപ്പുവിനെപ്പോലെയാണ്. നാല് പിള്ളേരും, ഞാനും അപ്പുവും. മനസിലെ തോന്നലാണോ, അനുഗ്രഹമാണോ എന്നറിയില്ല.

ലൈഫില്‍ ഗുരുവായൂരില്‍ വരില്ലെന്ന് തീരുമാനിച്ചതാണ് ഞാന്‍. പക്ഷേ, ഞാന്‍ വീണ്ടും ഇവിടെയെത്തി. അതും എന്റെ കല്യാണത്തിന്. ജീവിതത്തില്‍ ഒരു കാര്യത്തിനായി പ്രാര്‍ത്ഥിച്ച്, അത് കിട്ടിയില്ലെങ്കില്‍ നിരാശപ്പെടരുത്. അത് കിട്ടാതെയിരുന്നത് നല്ലതിനാണെന്ന് വിചാരിച്ചാല്‍ മതി. അതിലും മികച്ചത് നല്ലതൊന്ന് നമുക്ക് ലഭിക്കും. എന്റെ അനുഭവമാണ് ഞാന്‍ പറഞ്ഞത്.സ്വപ്‌നം കണ്ടാണോ കല്യാണം കഴിക്കുന്നതെന്ന് ചോദിച്ചാല്‍ അങ്ങനെയല്ല. ഇതേക്കുറിച്ച് പറഞ്ഞെന്നേയുള്ളൂ.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X