വയര്‍ ചാടി! ടമ്മി ടക്കര്‍ ഉപയോഗിക്ക്! സാരിയാണേല്‍ നന്നായിരുന്നു! ഗ്ലാമി ഗംഗയ്ക്ക് ഉപദേശം! വൈറലായി വീഡിയോ
കാത്തിരിപ്പിനൊടുവിലായി ഗ്ലാമി ഗംഗയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരിക്കുകയാണ്. ഞാനിന്ന് വലത്തേ കൈയ്യില്‍ ഒഫീഷ്യലി മോതിരം ഇടാന്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു ഗംഗ സംസാരിച്ച് തുടങ്ങിയത്. സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഗംഗയ്‌ക്കൊപ്പമുണ്ടായിരുന്നു. സന്തോഷമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്താണ് പറയേണ്ടതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ലെന്നായിരുന്നു അമ്മയുടെ കമന്റ്. എക്‌സൈറ്റഡാണ്, സന്തോഷം എന്നായിരുന്നു അപ്പു പറഞ്ഞത്.
ഒരേ സ്ഥലത്ത് വെച്ചായിരുന്നു ഇരുവരുടെയും മേക്കപ്പ്. മാച്ചിംഗ് ഡ്രസിട്ടായിരുന്നു മേക്കപ്പിനെത്തിയത്. ഗെറ്റ് റെഡി വീഡിയോ പ്ലാനുണ്ടെന്നും, അതനുസരിച്ചായിരുന്നു ഗംഗ കൂടെയുള്ളവര്‍ക്ക് നിര്‍ദേശം കൊടുത്തത്. എല്ലാവരും വന്ന് അരികില്‍ നില്‍ക്കുമ്പോഴും, ഞാനാണല്ലോ ഇന്നത്തെ മെയ്ന്‍ എന്നൊക്കെ ഓര്‍ക്കുമ്പോള്‍ നല്ല ടെന്‍ഷനുണ്ട്. എല്ലാം തനിച്ച് നടത്തുന്നതിന്റെ തലവേദനയുണ്ട്. ഫെദര്‍ ടച്ച്, തൂവല്‍ സ്പര്‍ശം എന്നാണ് ഞാന്‍ ഈ ഇവന്റിന് പേരിട്ടതെന്നും ഗംഗ പറഞ്ഞിരുന്നു.

അപ്പുവിനെ അങ്ങനെ മേക്കപ്പില്‍ കണ്ടിട്ടില്ല. ഒരുങ്ങി ഇറങ്ങി അപ്പുവിനെ അഭിമുഖീകരിക്കുമ്പോള്‍ നല്ല ചമ്മലായിരുന്നു ഗംഗയ്ക്ക്. ഓ, ഇതെനിക്ക് പറ്റുമെന്ന് തോന്നുന്നില്ല, ഞാനെന്താ കിഴങ്ങാണോ എന്നായിരുന്നു ഗംഗ ചോദിച്ചത്. നല്ല ഭംഗിയുണ്ട്, അടിപൊളിയായിട്ടുണ്ടെന്നായിരുന്നു അപ്പുവിന്റെ കമന്റ്. കാര്‍ത്തിക് സൂര്യയും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സമയം മാറ്റി പറഞ്ഞത് കൊണ്ട ഇവരെല്ലാം കൃത്യസമയത്ത് തന്നെ എത്തി.
പതിവില്‍ നിന്നും വ്യത്യസ്തമായി വൈകുന്നേരമായിരുന്നു ഗംഗയും അപ്പുവും ചടങ്ങ് നടത്തിയത്. ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് ഇവിടെയുള്ളത്. അവരോടങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല. ഏതോ ഒരു ഷൂട്ടിന് പോവുകയാണെന്നായിരുന്നു ഞാന്‍ കരുതിയത്. ഇവിടെ വന്നപ്പോഴാണ് ഞങ്ങളുടെ എന്‍ഗേജ്‌മെന്റാണെന്ന് മനസിലാക്കുന്നത്. ഞാന്‍ പറഞ്ഞത് പോലെ തന്നെ എല്ലാവരും അതേ കളര്‍ ഡ്രസൊക്കെ ഇട്ട് വന്നു. ഒരുപാട് സന്തോഷം.
എന്റെ ലൈഫില്‍ മിസ്സായിപ്പോയ സമാധാനം തിരികെ തന്നത് അപ്പുവാണ്. എന്റെ എല്ലാമെല്ലാമാണ് അപ്പു. എന്റെ ഹോം എന്നാണ് ഞാന്‍ പറയുന്നത് തന്നെ. ഇനി എന്നും എല്ലാത്തിലും കൂടെയുണ്ടാവുമെന്ന് അറിയാം. താങ്ക് യൂ എന്നായിരുന്നു അപ്പുവിനോട് പറഞ്ഞത്. എന്നെ ജീവിതത്തിലേക്ക് തിരഞ്ഞെടുത്തതിന് നന്ദിയെന്നായിരുന്നു അപ്പു പറഞ്ഞത്.ആദ്യമാണ് ഞാന്‍ ഇങ്ങനെ മെയ്ന്‍ ആയി നില്‍ക്കുന്നത്, അതിന്റെയൊരു ടെന്‍ഷനുണ്ട്. മോതിരം അണിയിച്ച് കഴിഞ്ഞപ്പോള്‍ ഗംഗ മാത്രമല്ല അപ്പുവും, മീനാക്ഷിയും, അമ്മയുമെല്ലാം കരയുകയായിരുന്നു. റിംഗ് കൈമാറിയ ശേഷമായിരുന്നു കേക്ക് കട്ട് ചെയ്തത്. സീരിയലിലെ കഥ പറയുന്നത് പോലെ എല്ലാവരും കരയുകയാണല്ലോ ഇവിടെ എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്.
എന്താടി എന്ന് ചോദിച്ചാണ് അപ്പു എന്നും വരാറുള്ളത്. എന്നാല്‍ ഇന്ന് പോക്കി അപ്പുവിനെയാണ് കാണുന്നത്.എല്ലാവരും സന്തോഷം കൊണ്ട് കരഞ്ഞുമെഴുകി. അപ്പുവും അതെ, ഇങ്ങനെയൊരു അവസ്ഥയില്‍ ആദ്യമാണെന്നായിരുന്നു ഗംഗ പറഞ്ഞത്. ഇതൊരു തുടക്കം മാത്രമാണ്. വലിയ ആഘോഷങ്ങളൊക്കെ വരാനിരിക്കുന്നേയുള്ളൂ എന്നും ഗംഗ പറഞ്ഞിരുന്നു. മേക്കപ്പും, ഡെക്കറേഷനുമൊക്കെ ചെയ്തവരെയുമെല്ലാം ഗംഗ പരിചയപ്പെടുത്തിയിരുന്നു.
ഗംഗയേയും അപ്പുവിനെയും അഭിനന്ദിച്ചായിരുന്നു കമന്റുകളെല്ലാം. ചിലരൊക്കെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാളുടെ ലൈഫിലെ നല്ലൊരു മൊമന്റില്‍ അവരെ മനസറിഞ്ഞ് വിഷ് ചെയ്യുന്നതിന് പകരം ഹെയര്‍ കൊള്ളില്ല. ടമ്മി ടക്കര്‍ ഉപയോഗിക്കൂ. ഔട്ട്ഫിറ്റ് പോര, സാരിയാണ് നല്ലത്. എന്തൊക്കെയാണ് കമന്റുകള്‍. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ എന്ത് സന്തോഷമാണാവോ കിട്ടുക. അനുഗ്രഹിച്ചില്ലേലും പരിഹസിക്കാതെ ഇരുന്നൂടേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. അവിവാഹിതനായ പയ്യനായിരുന്നുവെങ്കില്‍ നന്നായേനെ എന്ന കമന്റുമുണ്ടായിരുന്നു.


Click it and Unblock the Notifications











