മണവാട്ടിയെ പോലെ സുന്ദരിയായി ദിലീപിന്റെ മകള്‍ മീനാക്ഷി; ജൂനിയര്‍ മഞ്ജു വാര്യരാണെന്ന് ആരാധകരും

ചെന്നൈയില്‍ പഠിക്കാന്‍ പോയതിന് ശേഷം താരപുത്രി മീനാക്ഷി ദിലീപിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ നാദിര്‍ഷയുടെ മകളും മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ആയിഷയുടെ വിവാഹനിശ്ചയത്തില്‍ പങ്കൊടുക്കാന്‍ മീനൂട്ടി എന്ന് വിളിക്കുന്ന മീനാക്ഷി എത്തിയിരുന്നു. വിവാഹവേദിയില്‍ നിന്നുള്ള താരപുത്രിയുടെ ഫോട്ടോസും വൈറലായിരുന്നു.

ഇപ്പോഴിതാ വീണ്ടും മീനാക്ഷി ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൊന്നും പ്രത്യക്ഷപ്പെടാറില്ലെങ്കിലും ഇപ്പോള്‍ മീനാക്ഷിയുടെ പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആക്്ടീവാണ്. മീനാക്ഷി ദിലീപ് എന്ന പേരില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമുള്ള ഈ ഇന്‍സ്റ്റാഗ്രാം മീനൂട്ടിയുടേതാണ്.

ദിലീപിൻ്റെ മീനൂട്ടിയുടെ പുത്തൻ ഫോട്ടോസ്

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോസ് അടക്കം നിരവധി ചിത്രങ്ങളാണ് പുതിയ ഇൻസ്റ്റാഗ്രാം പേജിലൂടെ മീനൂട്ടി പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും പുതിയതായി കാട്ടിലേക്കുള്ള യാത്രയെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോ ആയിരുന്നു. ചിത്രങ്ങൾക്കൊപ്പം കിടിലൻ ക്യാപ്ഷനുമായി എത്തിയിരിക്കുകയാണ് താരപുത്രിയിപ്പോൾ. ഗോ വൈല്‍ഡ് ഫോര്‍ എ വൈല്‍ എന്ന ക്യാപ്ഷനില്‍ ബോള്‍ഡ് ലുക്കിലുള്ള ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ദിലീപിൻ്റെ മീനൂട്ടിയുടെ പുത്തൻ ഫോട്ടോസ്

ഇതിന് താഴെ ആശ്ചര്യപ്പെട്ട് കൊണ്ട് നടി നമിത പ്രമോദ് കമന്റുമായി എത്തിയിരുന്നു. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നമിത. ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് നേരത്തെയും ചര്‍ച്ചയാക്കപ്പെട്ടിട്ടുണ്ട്. നമിത തന്നെ പല അഭിമുഖങ്ങളിലും താരപുത്രിയെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇത് മാത്രമല്ല സാരി ഉടുത്ത് നില്‍ക്കുന്നതും ആയിഷയുടെ കല്യാണ ദിവസമെടുത്ത സിംഗിള്‍ ഫോട്ടോയും മീനൂട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഒറ്റ വരിയിലുള്ള ക്യാപ്ഷനാണ് കൊടുക്കുന്നതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകളാണവ.

 ദിലീപിൻ്റെ മീനൂട്ടിയുടെ പുത്തൻ ഫോട്ടോസ്

'രാജകീയമായി തോന്നി, പിന്നീട് വേണ്ടാന്ന് വെക്കാന്‍ തോന്നിയില്ല' എന്ന ക്യാപ്ഷനാണ് സിംഗിള്‍ ഫോട്ടോയ്ക്ക് മീനൂട്ടി കൊടുത്തത്. ഈ പോസ്റ്റിന് താഴെയും കമന്റുമായി നമിത എത്തിയിരുന്നു. സൗന്ദര്യം നിലവാരം പുലര്‍ത്തുന്നു എന്നാണ് നമിതയുടെ കമൻ്റ്. 916 എന്നാണ് നമിതയ്ക്ക് മീനു നല്‍കിയ മറുപടി. എന്തായാലും നമിതയുടെ ഓഫിഷ്യല്‍ പേജില്‍ നിന്നും കമന്റുകള്‍ വരുന്നതിനാല്‍ ഇത് മീനാക്ഷിയുടെ യഥാര്‍ഥ ഇന്‍സ്റ്റാഗ്രാം പേജ് ആണെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

 ദിലീപിൻ്റെ മീനൂട്ടിയുടെ പുത്തൻ ഫോട്ടോസ്

മീനാക്ഷി കൂടി സോഷ്യൽ മീഡിയ പേജിൽ ആക്ടീവ് ആയതോടെ കൂടുതൽ വിശേഷങ്ങൾ മീനൂട്ടിയിലൂടെ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രായം കൂടി വരുന്നതിന് അനുസരിച്ച് അമ്മ മഞ്ജു വാര്യറിലെ പോലെ മീനാക്ഷി മാറുകയാണെന്നാണ് പൊതുവേ എല്ലാവരും താരപുത്രിയെ കുറിച്ച് പറയുന്നത്. ജൂനിയര്‍ മഞ്ജു വാര്യര്‍ എന്ന വിശേഷണം വൈകാതെ സ്വന്തമാക്കാന്‍ മീനാക്ഷിയ്ക്ക് സാധിക്കട്ടേ എന്നാണ് എല്ലാവര്‍ക്കും ആശംസിക്കാനുള്ളത്. മീനൂട്ടിയുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X