'ഞാൻ പറഞ്ഞാൽ പോലും ഗൗനിക്കാതെ വിടുന്ന വിഷയങ്ങൾ മകൾ പറഞ്ഞാൽ പ്രസന്ന ചെയ്യും'; ഭർത്താവിനെ കുറിച്ച് സ്നേഹ
മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നായികയാണ് സ്‌നേഹ. വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ താരം ആരാധകരെ വിസ്മയിപ്പിച്ചു. തമിഴിൽ മാത്രമല്ല തെലുങ്ക്, മലയാളം സിനിമകളിലും സജീവമായിരുന്നു താരം. അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സ്നേഹയും ഭർത്താവും നടനുമായ പ്രസന്നയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായി കുടുംബജീവിതം നയിക്കുമ്പോഴും ഇരുവരും അഭിനയ ജീവിതവും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഇപ്പോഴും സ്നേഹ നായിക വേഷങ്ങൾ ചെയ്യാറുണ്ട്. പ്രസന്ന സഹനടൻ, വില്ലൻ റോളുകളിലാണ് കൂടുതൽ തിളങ്ങുന്നത്. വിഹാൻ, ആധ്യാന്ത എന്നിങ്ങനെയാണ് ഇരുവരുടെയും മക്കളുടെ പേരുകൾ. മക്കൾക്ക് ഒമ്പതും നാലും വയസ് മാത്രമെ പ്രായമുള്ളുവെന്നതുകൊണ്ട് തന്നെ സിനിമകൾ സ്നേഹ തെരഞ്ഞെടുക്കുന്നത് പോലും വീടിനോട് ചേർന്ന് നിൽക്കുന്ന ഷൂട്ടിങ് ലൊക്കേഷൻ നോക്കിയാണ്.

മക്കളെ വിട്ട് പിരിഞ്ഞ് നിൽക്കാനുള്ള മടികൊണ്ട് നല്ല അവസരങ്ങൾ പലതും സ്നേഹ വേണ്ടെന്ന് വെച്ചിട്ടുള്ളതായി ഭർത്താവ് പ്രസന്ന തന്നെ വെളിപ്പെടുത്തിയിരുന്നു. മക്കളും കുടുംബവുമാണ് സ്നേഹയുടെ ഫസ്റ്റ് പ്രയോറിറ്റി. എന്റെ പ്രയോറിറ്റി ആദ്യം വർക്കിനാണ്. അടുത്തിടെ തെലുങ്കിലെ ഒരു സൂപ്പർ താരത്തിന്റെ സിനിമയിൽ ജോഡിയായി അഭിനയിക്കാൻ സ്നേഹയ്ക്ക് അവസരം വന്നിരുന്നു. പ്രശസ്തനായ ഒരു സംവിധായകന്റെ പ്രോജക്ടാണ്. സിനിമയുടെ ഷൂട്ടിങ് അറുപത് ദിവസം ആന്ധ്രയിലുള്ള ഒരു ഉൾഗ്രാമത്തിലായിരുന്നു.
നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ സ്നേഹ അത് വേണ്ടെന്ന് വെച്ചു. അറുപത് ദിവസം മക്കളെ വിട്ട് മാറി നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് സ്നേഹ ആ അവസരം വേണ്ടെന്ന് വെച്ചത്. ഞാനായിരുന്നു സ്നേഹയുടെ സ്ഥാനത്തെങ്കിൽ ജോലിയാണ് പ്രധാനമെന്ന് പറഞ്ഞ് ഉറപ്പായും ആ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടാകും.
ചെറിയ കാര്യങ്ങൾക്കൊണ്ട് തൃപ്തിപ്പെടുന്നയാളാണ് സ്നേഹ എന്നാണ് പ്രസന്ന പറഞ്ഞത്. ചെന്നൈയിലുള്ളപ്പോൾ ഞായാറാഴ്ചകളിൽ ഷൂട്ടിൽ നിന്ന് ഒഴിവാക്കാൻ സംവിധായകരോട് ഞാൻ റിക്വസ്റ്റ് ചെയ്യാറുണ്ട്. ആ ഒരു ദിവസം മക്കൾക്കൊപ്പം ചിലവഴിക്കാമല്ലോ. മോനും മോളും ചെറിയ കുട്ടികളായതിനാൽ അവർക്ക് ഇപ്പോഴാണ് എന്നെ ഏറ്റവും കൂടുതൽ ആവശ്യം. കുറച്ച് കൂടി വലുതായാൽ അവർക്ക് സുഹൃത്തുക്കളൊക്കെ വരും.
അപ്പോൾ പിന്നെ നമ്മളുടെ അസാന്നിധ്യം അവരെ അധികം ബാധിക്കില്ലെന്നായിരുന്നു മക്കൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് പിന്നിലെ കാരണമായി സ്നേഹ പറഞ്ഞത്. അതേ അഭിമുഖത്തിൽ മകളുമായി പ്രസന്നയ്ക്കുള്ള അടുപ്പത്തിന്റെ ആഴത്തെ കുറിച്ച് സ്നേഹയും സംസാരിച്ചിരുന്നു. പ്രസന്നയുടെ പെറ്റാണ് മകൾ. ഞാൻ പറഞ്ഞാൽ പോലും കേൾക്കാത്ത കാര്യങ്ങൾ മകൾ പറഞ്ഞാൽ പ്രസന്ന ചെയ്യും. മോൾ എന്ത് ചെയ്താലും പ്രസന്നയ്ക്ക് ഓക്കെയാണ്.

എന്നാൽ അതേ കാര്യം മോൻ വിഹാൻ ചെയ്താൽ പ്രസന്ന സമ്മതിക്കില്ലെന്നാണ് സ്നേഹ പറഞ്ഞത്. സ്നേഹയ്ക്ക് പോലും അവളുടെ അച്ഛനോടാണ് ഒരു പൊടിക്ക് സ്നേഹക്കൂടുതൽ. അച്ഛൻ-മകൾ കണക്ഷനെ കുറിച്ച് പറഞ്ഞാൽ എല്ലാവർക്കും മനസിലായികൊള്ളണമെന്നില്ല. ശരിയും തെറ്റും പറഞ്ഞ് കൊടുക്കുന്നതിന് മോനും മോൾക്കും രണ്ട് ടാറ്റിക്സാണ് ഞാൻ ഉപയോഗിക്കുന്നതെന്നായിരുന്നു പ്രസന്നയുടെ മറുപടി.
ഇരുവരുടെയും ഒരു വർഷം പഴക്കമുള്ള അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. സ്നേഹ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് വിജയ്-വെങ്കട് പ്രഭു സിനിമ ഗോട്ടിലാണ്. വിജയിയുടെ നായിക വേഷമാണ് സ്നേഹ ചെയ്തത്. ഭൂപതി അടക്കമുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതിനാൽ ഗോട്ട് റിലീസ് സമയത്ത് സ്നേഹ-വിജയ് കോമ്പോ ആരാധകർ ആഘോഷമാക്കിയിരുന്നു.
ദുൽഖർ സൽമാൻ സിനിമ കിങ് ഓഫ് കൊത്തയിലാണ് പ്രസന്ന അവസാനമായി അഭിനയിച്ചത്. സ്നേഹയെപ്പോലെ തന്നെ തെലുങ്കിൽ നിന്നും പ്രസന്നയെ തേടി നിരവധി അവസരങ്ങൾ വരാറുണ്ട്.


Click it and Unblock the Notifications











