കനകയ്ക്ക് ഇതെന്ത് പറ്റി? തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിലെത്തി; സ്ലീവ്‌ലെസില്‍ നടിയുടെ ചിത്രങ്ങൾ വൈറൽ

മലയാള സിനിമയില്‍ അഭിനയിച്ച എല്ലാ സിനിമകളും തന്നെ വിജയമാക്കിയ നടിയാണ് കനക. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, തുടങ്ങി അനേകം സിനിമകളില്‍ നായികയായി അഭിനയിച്ചു. കനക ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ഗോഡ്ഫാദര്‍ ഇന്നും വലിയ വിജയ ചിത്രമെന്ന പേരിലാണ് അറിയപ്പെടുന്നത്.

തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളായിരുന്നു കനക. താരപുത്രി എന്ന നിലയില്‍ അല്ലാതെ സ്വന്തമായി കഴിവുകള്‍ പ്രകടിപ്പിച്ചെങ്കിലും കനകയുടെ ജീവിതം ഒരു ദുരന്തമായിരുന്നു. അമ്മയുടെ വേര്‍പാടുണ്ടായതോടെയാണ് നടി തകര്‍ന്ന് പോകുന്നത്. ഇപ്പോള്‍ ആരും തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു നടി.

kanaka

എന്നാല്‍ ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന കനകയുടെ ചില ഫോട്ടോസാണ് തമിഴ് മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. നടി കനകയുടെ പുതിയ ചിത്രങ്ങളെന്ന ക്യാപ്ഷനില്‍ സോഷ്യല്‍ മീഡിയയിലൂടെയും ചില ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ലീവ്‌ലെസ്സ് ഡ്രെസ്സുമിട്ട് ഏതോ മാളില്‍ നിന്നുമെടുത്ത കനകയാണ് ചിത്രങ്ങളിലുള്ളത്.

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്ന കനക തന്നെയാണോ ഈ ചിത്രങ്ങളില്‍ ഉള്ളതെന്ന സംശയം തോന്നും. അത്രത്തോളം മേക്കോവറാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. തടി വെച്ച് വീര്‍ത്ത് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രൂപത്തിലേക്ക് നടി എത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.

അന്ന് നായികയായിരുന്നപ്പോള്‍ എന്ത് സുന്ദരിയായിരുന്നു.. ഇപ്പോള്‍ ഇവര്‍ക്കിതെന്ത് പറ്റി? ശരീരത്തിന് ചേരുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പോരെ, ഇപ്പോള്‍ നടി ചിത്രയുടെ ഒരു ലുക്ക് തോന്നുന്നുണ്ട്... എന്നിങ്ങനെ നടിയുടെ ശരീരത്തെയും രൂപത്തെയും പരിഹസിച്ചും അധിഷേപിച്ചുമൊക്കെയാണ് കമന്റുകള്‍.

എന്നാല്‍ കനക വിഷാദരോഗത്തിനും മറ്റ് മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കുമൊക്കെ ഇരയാണെന്നും അവരെ വെറുതേ വിടണമെന്നും പറയുകയാണ് ആരാധകര്‍. അതേ സമയം കനകയുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പല വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്.

അമ്മയുടെ മരണത്തിന് ശേഷം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ നടി അകപ്പെട്ടിരുന്നു. മരിച്ചു പോയ അമ്മയുമായി സംസാരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് ഒരു സ്ത്രീ നടിയെ പറ്റിക്കുകയായിരുന്നു. ആ സ്ത്രീ വഴിയാണ് മുത്തുകുമരനുമായി അടുപ്പത്തിലായതും. എന്നാല്‍ ആ ബന്ധം വളരെ മോശമായ രീതിയില്‍ അവസാനിച്ചു. അതിന് ശേഷം കനകയെ കുറിച്ച് യാതൊരു വിവരവുമില്ലാതെയായി.

kanaka

തെന്നിന്ത്യന്‍ നടി ദേവികയുടെ ഏകമകളായിരുന്നു കനക. അമ്മയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി വിജയങ്ങള്‍ നേടാന്‍ കനകയ്ക്കും സാധിച്ചു. എന്നാല്‍ അമ്മയുടെ മരണമുണ്ടാക്കിയ ആഘാതം നടിയെ തളര്‍ത്തി കളഞ്ഞു. ഇടയ്ക്ക് പിതാവുമായി സ്വത്ത് തര്‍ക്കത്തിലുമായി. മാത്രമല്ല പ്രണയബന്ധം കൂടി തകര്‍ന്നതോടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലേക്കും കനക എത്തി.

വലിയ വീടും സ്വത്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവസ്ഥയിലേക്ക് നടി എത്തി. നാളുകള്‍ക്ക് മുന്‍പ് നടി കുട്ടി പത്മിനി കനകയെ വീട്ടില്‍ പോയി സന്ദര്‍സിക്കുകയും അവരുടെ സുഖവിവരം അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ കനകയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ആഗ്രഹിച്ച് പലരും വന്നെങ്കിലും നടിയെ കാണാന്‍ പോലും സാധിച്ചിരുന്നില്ല.

പല അന്ധവിശ്വാസങ്ങളിലൂടെയും കടന്ന് പോയ കനകയ്ക്ക് ആരെയും വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് എത്തുകയായിരുന്നു. എന്തായാലും നടി സിനിമയിലേക്ക് തന്നെ തിരികെ വരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്. നിങ്ങളുടെ മടങ്ങി വരവിന് ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കമന്റുകളിലൂടെ ചിലര്‍ നടിയോട് പറയുന്നു.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X