രാജുവേട്ടന്‍ ചരിത്രം കുറിച്ചു! ഇന്നലെ കണ്ടതില്‍ മനോഹരമായ ഫോട്ടോ ഇതെന്ന് ഗോകുല്‍ സുരേഷ്! കാണൂ!
സംവിധായകന്റെ താരമാണ് മോഹന്‍ലാല്‍. അഭിനേതാവ് എന്ന നിലയില്‍ ഓരോ കഥാപാത്രത്തേയും അങ്ങേയറ്റം മനോഹരമാക്കാനാണ് അദ്ദേഹം എന്നും ശ്രമിക്കാറുള്ളത്. ലൂസിഫര്‍ എന്ന സിനിമയെക്കുറിച്ച് പറയുന്നതിനായി പൃഥ്വിരാജ് അരികിലേക്കെത്തിയപ്പോള്‍ തന്റെ സംശയങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു. സംവിധായകനില്‍ പൂര്‍ണ്ണ പ്രതീക്ഷയര്‍പ്പിച്ചാണ് താന്‍ ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകന് നൂറ് മാര്‍ക്കായിരുന്നു അദ്ദേഹം നല്‍കിയത്. പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന വാക്ക് ഇരുവരും അതേ പോലെ പാലിച്ചിരിക്കുകയാണെന്ന് ആരാധകരും പറഞ്ഞിരുന്നു. കവിത തിയേറ്ററില്‍ വെച്ച് മോഹന്‍ലാലും സംഘവും ചിത്രം കണ്ടിരുന്നു. അതിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ഫോട്ടോയെക്കുറിച്ചാണ് ഗോകുല്‍ സുരേഷും കുറിച്ചത്.
സുരേഷ് ഗോപിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ഗോകുലിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പൃഥ്വിരാജും സുപ്രിയയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രം ഗോകുല്‍ സുരേഷും പങ്കുവെച്ചിരുന്നു. ഇന്നലെ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിത്രം ഇതാണെന്നായിരുന്നു ഗോകുല്‍ കുറിച്ചത്. തന്റെ ആരാധ്യപുരുഷന് നല്‍കാവുന്ന മികച്ച സമ്മാനമാണിത്. സിനിമയെക്കുറിച്ച് ലഭിക്കുന്ന പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. താനിത് വരെ സിനിമ കണ്ടില്ലെന്നും അതിന് ക്ഷമ പറയുന്നുവെന്നും താരപുത്രന്‍ കുറിച്ചിട്ടുണ്ട്.

ഫാന്‍ ബോയ് എന്ന നിലയില്‍ രാജുവേട്ടന്‍ പുതിയ ചരിത്രമാണ് കുറിച്ചതെന്നും ഗോകുലിന്റെ കുറിപ്പില്‍ പറയുന്നു. നിറഞ്ഞ കണ്ണുകളുമായി സുപ്രിയയ്ക്കും മോഹന്‍ലാലിനുമൊപ്പം കാറിലിരിക്കുന്ന പൃഥ്വിയുടെ ചിത്രം നേരത്തെ തന്നെ വൈറലായിരുന്നു. തന്റെ ആദ്യ സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷമായിരുന്നു ആ കണ്ണുകളില്‍, രാജുവേട്ടന്‍ ശരിക്കും കരഞ്ഞോയെന്ന് ചോദിച്ച് ആരാധകരും എത്തിയിരുന്നു. ലാലേട്ടനെ വെച്ച് രാജുവേട്ടന്‍ പടം ചെയ്തത് പോലെ ഗോകുലേട്ടനെ വെച്ച് സിനിമ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നായിരുന്നു ഒരാള്‍ കുറിച്ചത്. രാജപ്പാ എന്ന് വിളിച്ച് കളിയാക്കിയവര്‍ പോലും സിനിമ കണ്ടിട്ടുണ്ടാവുമെന്നും ആ സംവിധാനത്തിന് കൈയ്യടിച്ചിട്ടുണ്ടാവുമെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്, ഗോകുലിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications