കുഞ്ഞിലേ അച്ഛന്റെ സിനിമകളിലെ തെറി പറയുമായിരുന്നു; ശാന്തിവിള സർ എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; ​ഗോകുൽ

അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ​ഗോകുൽ സുരേഷ് നായക നിരയിലേക്ക് ഉയർന്ന് വരുന്നതേയുള്ളൂ. അച്ഛൻ സുരേഷ് ​ഗോപിയുടെ കരിയറിലെ തുടക്ക കാലം പോലെ തന്നെ ഏറെ പ്രയത്നിച്ചാണ് ​ഗോകുൽ സുരേഷും മുന്നോട്ട് നീങ്ങുന്നത്. സുരേഷ് ​ഗോപിക്ക് നേരെ വരുന്ന അധിക്ഷേപങ്ങളിലും വിമർശനങ്ങളിലും ​ഗോകുൽ സുരേഷ് തക്കതായ മറുപടി നൽകാറുണ്ട്. ഇത് പലപ്പോഴും ചർച്ചയായി‌ട്ടുമുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ​ഗോകുൽ സുരേഷ്.

അച്ഛന്റെ സിനിമകളിലെ തെറി യഥാർത്ഥ ജീവിതത്തിൽ താൻ വിളിച്ചിട്ടുണ്ടെന്ന് ​ഗോകുൽ പറയുന്നു. സില്ലി മോങ്ക്സ് മലയാളത്തോടാണ് പ്രതികരണം. എനിക്ക് ഒറിജിനൽ സാധനങ്ങൾ വിളിക്കാൻ അത്ര മടിയില്ല. കാരണം അച്ഛന് അതിലാണല്ലോ കുറച്ച് പിഎച്ച്ഡിയുള്ളത്. കുഞ്ഞിലേ തൊട്ട് ഞാൻ അത് തന്നെ വിളിക്കും. ശാന്തിവിള ദിനേശ് സർ ഞാൻ കുഞ്ഞിലേ തെറി വിളിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടുണ്ട്.

Gokul Suresh

സംസാരിക്കുമ്പോൾ തുടങ്ങുമ്പോൾ തന്നെ അച്ഛൻ, അമ്മ എന്ന് പറയുന്നതിന്റെ കൂട്ടത്തിൽ ഞാൻ കുറേ തെറിയും പറയുമായിരുന്നു. അത് താൻ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണ്. ഏതെങ്കിലും ആന്റിമാർ കവിളിലൊക്കെ പിടിച്ച് തിരിക്കുകയോ മറ്റോ ചെയ്താൽ ഞാൻ എന്തെങ്കിലും പറയും. അവർ ഓടും. അങ്ങനെയൊരിത് തനിക്ക് കുഞ്ഞിലേ ഉണ്ടെന്ന് ​ഗോകുൽ സുരേഷ് ചിരിച്ച് കൊണ്ട് പറഞ്ഞു.

അടുത്തിടെയാണ് തന്റെ യൂട്യൂബ് ചാനലിൽ ശാന്തിവിള ദിനേശ് ​ഗോകുൽ സുരേഷിനെക്കുറിച്ച് സംസാരിച്ചത്. ​ഗോകുലിന്റെ സഹോദരി ഭാ​ഗ്യയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയിലാണ് ഇദ്ദേഹം ​ഗോകുലിനെയും പരാമർശിച്ചത്. ​സഹോദരിയുടെ കല്യാണത്തിന് ​ഗോകുൽ സുരേഷ് ചിലരോട് മോശമായി പെരുമാറുയെന്ന് ഒരു യൂട്യൂബർ പറഞ്ഞു. സത്യമാണോ എന്നറിയില്ല.

Gokul Suresh

ഭക്ഷണം കഴിക്കുന്നിടത്ത് വെച്ച് വിളിക്കാത്തവർ ആരെങ്കിലും ഇതിനകത്ത് കയറിയാൽ വിവരമറിയുമെന്ന് ​ഗോകുൽ പറഞ്ഞു. വിളിക്കാത്തവർ കല്യാണത്തിന് വരില്ലെന്ന് ഒരാൾ വിളിച്ച് പറഞ്ഞപ്പോൾ തന്തയ്ക്ക് പിറന്നവനാണെങ്കിൽ മുന്നിൽ നിന്ന് പറ എന്ന് ​ഗോകുൽ വെല്ലുവിളിച്ചെന്ന് ഈ യൂട്യൂബർ പറയുന്നുണ്ടെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

ചിലപ്പോൾ ​ഗോകുൽ അങ്ങനെ പറഞ്ഞ് കാണുമെന്നും ശാന്തിവിള ദിനേശ് അന്ന് അഭിപ്രായപ്പെട്ടു. കുട്ടിക്കാലം മുതൽ സുരേഷ് ​ഗോപിയുടെ വീട്ടിൽ ആരെങ്കിലും വന്നാൽ ഈ പയ്യൻ ഫാ, പുല്ലേ എന്നാണ് പറഞ്ഞ് പഠിച്ചത്. അത് ആസ്വദിച്ച് സുരേഷ് ​ഗോപി ചിരിക്കുന്നതും കാണാം.

അങ്ങനെ വളർന്നത് കൊണ്ടായിരിക്കാം ആരോ രാഷ്ട്രീയപരമായ സംസാരിച്ചപ്പോൾ ഈ പയ്യൻ മോശമായ ഭാഷയിൽ സംസാരിച്ചതെന്നും ശാന്തിവിള ദിനേശ് അന്ന് അഭിപ്രായപ്പെട്ടു. അതേസമയം ഭാ​ഗ്യയുടെ വിവാഹത്തിന് നടന്ന സംഭവങ്ങളെന്ന പേരിൽ യൂട്യൂബർ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് തനിക്കറിയില്ലെന്നും ശാന്തിവിള ദിനേശ് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Read more about: gokul suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X