സുരേഷ് ഗോപി വര്‍ഗീയവാദിയെന്ന് പറഞ്ഞു! വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഗോകുല്‍ സുരേഷ്!

ഗോകുല്‍ സുരേഷിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന് ആരാധാനലായങ്ങളുടെ പണമെന്തിനാണെന്ന തരത്തിലുള്ള ചോദ്യവുമായി കഴിഞ്ഞ ദിവസം താരപുത്രനെത്തിയിരുന്നു. താന്‍ പറഞ്ഞ കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇപ്പോഴത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമെന്ന് ഗോകുല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോകുല്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പള്ളിയാണെങ്കിലും ഇത് തെറ്റാണ്. ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ മുസ്ലിം പള്ളിയില്‍ അവര്‍ (ഗവണ്‍മെന്‍റ്) എടുത്തിരുന്നോയെന്നായിരുന്നു താന്‍ ചോദിച്ചതെന്നും ഗോകുല്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് താരപുത്രന്‍ വിശദീകരണക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ഗോകുലിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. കമന്‍റുകള്‍ക്കെല്ലാം മറുപടിയുമായും താരമെത്തിയിരുന്നു.

 കളങ്കപ്പെടുത്തുകയും ചതിക്കുകയും

കളങ്കപ്പെടുത്തുകയും ചതിക്കുകയും

വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങൾക്ക് തോന്നും വിധം ആവിഷ്കരണം ചെയ്യാൻ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.

 ആരോടും പരാതിയില്ല

ആരോടും പരാതിയില്ല

ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകൾക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിന്റെ കാതൽ.

എനിക്കെതിരെ വന്ന കമന്‍റുകള്‍

എനിക്കെതിരെ വന്ന കമന്‍റുകള്‍

ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്. ഇതിന്റെ പേരിൽ എനിക്കെതിരെ വന്ന കമെന്റുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു, മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?

കടുത്ത വിശ്വാസിയാണ്

കടുത്ത വിശ്വാസിയാണ്

ഞാൻ ബിജെപിയുമല്ല സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോർട്ടലിൽ വ്യക്തിപരമായി പലർക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാൽ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്. ഇതൊക്കെ കണ്ട് അവർ ആസ്വദിക്കുന്നു എന്നൊരു തോന്നൽ.

ക്ഷമ ചോദിക്കുന്നു

ക്ഷമ ചോദിക്കുന്നു

ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാൻ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങൾ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നുവെന്നുമായിരുന്നു ഗോകുല്‍ സുരേഷ് കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X