അല്‍പ്പം വൈകിയെങ്കിലും കുഞ്ഞുമറിയത്തിനെത്തേടി ഗോകുല്‍ സുരേഷിന്‍റെ സമ്മാനമെത്തി! പോസ്റ്റ് വൈറല്‍

ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മൂന്നുവയസ്സുകാരിയായ മകള്‍ക്ക് ആശംസയുമായി ദുല്‍ഖറും എത്തിയിരുന്നു. മകളെ മടിയിലിരുത്തിയുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗണായതിനാല്‍ കുടുംബസമേതമായി വീട്ടില്‍ കഴിയുകയാണ് ദുല്‍ഖര്‍. ഇടയ്ക്ക് പാചക പരീക്ഷണങ്ങള്‍ നടത്തിയും അദ്ദേഹം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ എത്തുന്നുണ്ട്. താനറിയാതെ ഭാര്യ പകര്‍ത്തിയ ചിത്രങ്ങളുമായും താരപുത്രന്‍ എത്തിയിരുന്നു.

കുറച്ച് വൈകിയിലെങ്കിലും കുഞ്ഞുമറിയത്തിന് ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്. എന്റെ ഹൃദയത്തില്‍ എപ്പോഴും നിനക്ക് സ്ഥാനമുണ്ട്. അങ്കിള്‍ ജിയുടെ സ്‌നേഹാശംസകള്‍ എന്നായിരുന്നു ഗോകുല്‍ കുറിച്ചത്. മറിയത്തിന്റെ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍, സുല്‍ഫത്ത് ഇവരെക്കുറിച്ച് വാചാലനായി നേരത്തെ ഗോകുല്‍ എത്തിയിരുന്നു.

Gokul

അച്ഛന് പിന്നാലെയായി സിനിമയിലേക്കെത്തിയതാണ് ഗോകുല്‍. ശക്തമായ പിന്തുണയാണ് താരപുത്രന് ലഭിച്ചതെങ്കിലും മികച്ച കഥാപാത്രങ്ങളുടെ അഭാവം ഗോകുലിനെ അലട്ടുന്നുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ ഇവരുമായെല്ലാം അടുത്ത സൗഹൃദമാണ് ഗോകുലിന്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തില്‍ നിന്നും ലഭിച്ച അഭിനന്ദനത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നേരത്തെ ഗോകുല്‍ എത്തിയത്. ചെന്നൈയില്‍ വെച്ച് മീറ്റ് ചെയ്തപ്പോഴായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. അമ്മ പറയുന്നത് പോലെ തന്നെയുള്ള സന്തോഷമാണ് അപ്പോഴുണ്ടായതെന്നും ഗോകുല്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുളള കിവംദന്തികളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ തമ്മിലൊരു പ്രശ്‌നവുമില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഭാമയുടെ വിവാഹവിരുന്നില്‍ ഇരുവരും ഒരേസമയത്തായാണ് എത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രക്ഷിതാക്കളെപ്പോലെ തന്നെ മക്കളും അടുത്ത സൗഹൃദത്തിലാണ്. അല്‍പ്പം വൈകിയെങ്കിലും കുഞ്ഞുമറിയത്തിനെത്തേടി ഗോകുല്‍ അങ്കിളിന്‍റെ ആശംസ എത്തിയിരിക്കുകയാണ് ഇപ്പോള്‍. വൈകിയതിനുള്ള ക്ഷമാപണവും ഗോകുല്‍ നടത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X