സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ച് ഗോകുല്‍! വീണ്ടും വൈറലായി വീഡിയോ! കാണൂ
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍താരമാണ് സുരേഷ് ഗോപി. ഒരുകാലത്ത് നടന്റെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് താരം ആരാധകര്‍ക്ക് ഒന്നടങ്കം ആവേശമായി മാറിയത്. സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമെല്ലാം പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ്.
താരപുത്രന്മാര്‍ ഒന്നൊന്നായി സിനിമയില്‍ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും എത്തിയിരുന്നത്. മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗോകുല്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്താണ് മലയാളത്തില്‍ മുന്നേറുന്നത്. അടുത്തിടെ സുരേഷ് ഗോപിയുടെ പഴയകാലവും ഗോകുലിനെയും കാണിച്ചുകൊണ്ടുളള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അച്ഛനും മകനും തമ്മിലുളള വലിയ രൂപസാദൃശ്യം സംസാര വിഷയമായി മാറുകയും ചെയ്തു. ഈ സമയത്താണ് സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗ് പറയുന്ന ഗോകുലിന്റെ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്.

ഗോകുലിന്റെ വരവ്
താരപുത്രന്മാര്‍ നിരവധിയായി അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ മകനായ ഗോകുലും മലയാളത്തിലേക്ക് എത്തിയിരുന്നത്. മുത്തുഗൗവിലൂടെ അരങ്ങേറിയ നടനിപ്പോള്‍ സെലക്ടീവായ വേഷങ്ങള്‍ ചെയ്തുകൊണ്ടാണ് സിനിമയില്‍ തുടരുന്നത്. താരപുത്രന്‍ എന്നതിലുപരി കഴിവുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഗോകുല്‍ സുരേഷ്. അഭിനയ പ്രാധാന്യമുളള കാഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. നായകനായും സഹനടനായും ഗോകുല്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്.

വെെറലായ ചിത്രം
അടുത്തിടെയായിരുന്നു അച്ഛനും മകനും ഉള്‍പ്പെട്ട ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സുരേഷ് ഗോപി തന്നെയായിരുന്നു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരുടെയും ഫോട്ടോ കണ്ട് ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. ഇത് എന്താ ഫോട്ടോ കോപ്പിയാണോ എന്നാണ് ചിത്രം കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ചോദിച്ചത്. അത്രയ്ക്കും സാമ്യം ഉണ്ടായിരുന്നു അച്ഛനും മകനും ഒരുമിച്ച വന്ന ഫോട്ടോയ്ക്ക്. ഗോകുലിനൊപ്പമുളള ചിത്രത്തിനൊപ്പം ഒരു കിസ്സിംഗ് ഇമോജിയും സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരുന്നു.

ഹിറ്റ് ഡയലോഗ് ആവര്‍ത്തിച്ച് ഗോകുല്‍
ഇതേ പോലെ അച്ഛനെ അനുകരിക്കുന്ന ഗോകുലിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന പരിപാടിയുടെ വീഡിയോ ആണ് വീണ്ടും തരംഗമാകുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി അച്ഛന്‍റെ ഹിറ്റ് ഡയലോഗ് വേദിയില്‍ വെച്ച് ഗോകുല്‍ അവതരിപ്പിക്കുകയായിരുന്നു. പ്ഫ പുല്ലേ എന്ന് തുടങ്ങുന്ന കമ്മീഷണറിലെ ഭരത് ചന്ദ്രന്റെ തീപാറുന്ന ഡയലോഗ്.

വൈറലായി വീഡിയോ
അന്ന് സുരേഷ് ഗോപിയുടെ ഡയലോഗ് പറഞ്ഞതിന് നിറഞ്ഞ കൈയ്യടിയായിരുന്നു ഗോകുലിന് സദസില്‍ നിന്നും ലഭിച്ചത്. അച്ഛനും മകനും തമ്മിലുളള സാദൃശ്യം സംസാര വിഷയമായി തുടരുന്നതിനിടെയാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്. അടുത്തിടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിഥി വേഷവും ഗോകുല്‍ സുരേഷിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടായിരുന്നു പ്രണവിനേക്കാള്‍ കൂടുതല്‍ ഗോകുല്‍ സുരേഷ് തിളങ്ങിയിരുന്നത്.

ലേലം 2
അതേസമയം സുരേഷ് ഗോപിയും ഗോകുലും ആദ്യമായി ഒന്നിക്കുന്ന ലേലം 2 അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായിട്ടാണ് ഗോകുല്‍ എത്തുന്നത്. രണ്‍ജി പണിക്കര്‍ തന്നെയാണ് ഇത്തവണയും സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സിനിമ സംവിധാനം ചെയ്യുന്നു.
വീഡിയോ കാണൂ


Click it and Unblock the Notifications