സുരേഷ് ഗോപിയെ കാണാന്‍ മക്കളെത്തി! മകന്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ തട്ടിയെന്ന് സുരേഷ് ഗോപി

ഏറെ കാലമായി മലയാളികള്‍ കാത്തിരുന്ന തിരിച്ച് വരവായിരുന്നു നടന്‍ സുരേഷ് ഗോപിയുടേത്. രാഷ്ട്രീയത്തില്‍ സജീവമായതോടെയായിരുന്നു താരം സിനിമ ഉപേക്ഷിച്ചത്. ഇപ്പോഴിതാ തമിഴരശന്‍ എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയിരിക്കുകയാണ്. ബാബു യോഗ്വേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഡോക്ടര്‍ വേഷത്തിലാണ് സുരേഷ് അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ മക്കളായ ഗോകുല്‍ സുരേഷും ഇളയമകള്‍ ഭാവ്‌നിയും ലൊക്കേഷനില്‍ എത്തിയിരുന്നു. മകനും മകള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഗോകുല്‍ തന്നോട് പറഞ്ഞ കാര്യവും സുരേഷ് ഗോപി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വന്ന കുറിപ്പ് അതിവേഗമാണ് വൈറലായി മാറിയത്.

suresh-gopi

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്..

ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നു. എന്റെ അടുത്ത് നിന്നും അല്‍പ്പം അകലെ കൈകെട്ടി നിന്ന് കൊണ്ട് ഗോകുല്‍ എന്നോട് മന്ത്രിച്ചു. ഈ ലൈറ്റുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും ഇടയില്‍ അച്ഛനെ കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. പക്ഷെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനെന്റെ ഉത്തരാവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്ത് വില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ ഞാന്‍ നിറവേറ്റുമെന്നും സുരേഷ് ഗോപി പറയുന്നു.

ഒരു കാലത്ത് മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സുരേഷ് ഗോപി 2015 ലായിരുന്നു അവസാനമായി അഭിനയിച്ചത്. ഇനി രഞ്ജി പണിക്കരും മകന്‍ നിധിന്‍ രഞ്ജി പണിക്കരും ഒന്നിക്കുന്ന ലേലം 2 വില്‍ നായകനായിട്ടും സുരേഷ് ഗോപി അഭിനയിക്കും. ചിത്രത്തില്‍ ഗോകുലും ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X