twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെ പ്രവൃത്തി കാണുമ്പോൾ മനസ് നിറയും,'കരുത്തുണ്ടാകട്ടെ'; സുരേഷ് ഗോപിയെ പിന്തുണച്ച് മകൻ

    |

    പ്രേക്ഷകരുടെ എവർഗ്രീൻ ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. താരത്തിന്റെ പല ചിത്രങ്ങളും ഇന്നും മോളിവുഡ് കോളങ്ങളിലും സിനിമ പേജുകളിലും ചർച്ച വിഷയമാണ്. നിരവധി പോലീസ് കഥാപാത്രങ്ങളിലൂടെ കയ്യടി വാങ്ങിയ താരം രാഷ്ട്രീയ പ്രവേശത്തോടെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്തായിരുന്നു താരം രാഷ്ട്രീയത്തിൽ സജീവമായത്. ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. സിനിമയും പൊതുപ്രവർത്തനവും ഒരുമിച്ച് കൊണ്ടു പോകുന്ന താരം.

    തന്റെ സിനിമയിലേതു പോലെ തന്നെ യഥാർഥ ജീവിതത്തിലും സരേഷ് ഗോപി എടുക്കുന്ന പല നിലപാടുകളും കയ്യടി നേടാറുണ്ട്. ഇപ്പോഴിത അച്ഛനെ പ്രശംസിച്ച് മകനും നടനുമായ ഗോകുൽ സുരേഷ്. വിമർശനങ്ങൾക്കിടയിലും അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള താരത്തിന്റെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടുള്ളതായിരുന്നു ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

      കൂടുതൽ കരുത്തോടെ


    പ്രതിസന്ധികൾ നിറഞ്ഞു നിൽക്കുന്ന ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനപ്പൂർവ്വം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ.. ഗോകുൽ ഫേസ്ബുക്കിൽ കുറിച്ചു. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമായ കാവൽ എന്ന സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വാക്കുകളും ഗോകുൽ കുറിപ്പിൽ പരാമർശിക്കുന്നുണ്ടായിരുന്നു.‌

    തല്ലിയാലേ  നന്നാവുള്ളൂ

    ലോക്ക് ഡൗൺ കാലത്ത് സർക്കാരിന്റെ അഭ്യർഥന മാനിക്കാതെ റോഡിൽ കറങ്ങി നടക്കുന്നവർക്കെതിരെ പോലീസ് സ്വീകരിക്കുന്ന നടപടിയെ പിന്തുണച്ച് താരം രംഗത്തെത്തിയിരുന്നു. പോലീസ് നടപടിയ്ക്കെതിരെ വലിയ വിമർശനം ഉയർന്നു വന്ന സാഹചര്യത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ലെന്നും മുഖ്യമന്ത്രി പോലീസിന് മുന്നിൽ ഒരുപാട് നിയന്ത്രണങ്ങൾ വെയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മനോരമ ന്യൂസ് ചാനൽ ചർച്ചയിലായിരുന്നു സുരേഷ് ഗോപി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

      അഭ്യർഥന

    പോലീസ് പ്രവര്‍ത്തിക്കുന്നത് ഈ ലോകത്തിന് വേണ്ടിയാണ്. പോലീസിന് നിയന്ത്രിക്കാനാകാത്ത സാഹചര്യം വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമായിരിക്കും. അവര്‍ക്ക് മലയാളിയെയോ തമിഴനെയോ അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു മുന്നറിയിപ്പാണ്. ഇങ്ങനെ മുന്നറിയിപ്പ് നല്‍കുവാനുള്ള അവകാശം എനിക്കുമുണ്ട്. എല്ലാവരും പോലീസിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചിരുന്നു. സുരേഷ് ഗോപിയുടെ ഈ ഈ നിലപാട് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

    കാവൽ


    കസബയ്ക്ക് ശേഷം നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. നേരത്തെ നിധിൻ സുരേഷ് ഗോപിയുടെ എവർഗ്രീൻ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം തിരക്കുകളാല്‍ നീട്ടി വെച്ചിരുന്നു. തുടര്‍ന്നാണ് കാവല്‍ എന്ന ചിത്രവുമായി നിധിന്‍ എത്തുന്നത്. കാവലിന്റെ കഥയും തിരക്കഥയും നിധിന്‍ രഞ്ജി പണിക്കരുടേത് തന്നെയാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിലുളള ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ചിത്രമായിരിക്കും ഇത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം നടനും സംവിധായകനുമായ ലാല്‍, സായ ഡേവിഡ്, ഐഎം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്

    English summary
    Gokul Suresh Support His Father Suresh Gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X