നിങ്ങള്‍ അഭിമാനമാണ് അച്ഛാ... സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയെ വാഴ്ത്തി മകന്‍ ഗോകുല്‍ സുരേഷ്
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത് മാറി നിന്ന നടന്‍ സുരേഷ് ഗോപി വീണ്ടും സജീവമാവുകയാണ്. സുരേഷ് ഗോപി നായകനാവുന്ന സിനിമകള്‍ മലയാളത്തിലും തമിഴിലുമായി വരാനിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണെന്ന് പറഞ്ഞ് മകന്‍ ഗോകുല്‍ സുരേഷ് എത്തിയിരിക്കുകയാണ്.

'മാധ്യമങ്ങളും നിയമ നിര്‍മാതാക്കളും സര്‍ക്കാരുമെല്ലാംം അച്ഛന്റെ യോഗ്യതകളെ തടഞ്ഞ് വെച്ചാലും പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങള്‍ അഭിമാനമാണ് അച്ഛാ'... എന്നുമാണ് ട്വിറ്ററിലൂടെ ഗോകുല്‍ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി എംപി വികസന ഫണ്ടില്‍ നിന്നും തമ്പനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷിന്‍ സ്ഥാപിച്ച വാര്‍ത്ത ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു താരപുത്രന്‍ എത്തിയത്.
നിലവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ അവതാരകനായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. പരിപാടിയിലെത്തുന്ന പാവപ്പെട്ടവരായ നിരവധി ആളുകള്‍ക്ക് ചികിത്സ സഹായവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള ശ്രമങ്ങളും സുരേഷ് ഗോപി നടത്തുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്.


Click it and Unblock the Notifications