twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയ്ക്ക് പിന്തുണ നല്‍കി! തന്റെ സിനിമ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് താരപുത്രന്‍ ഗോകുല്‍

    |

    മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരളായിരുന്ന സുരേഷ് ഗോപി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായതോടെയായിരുന്നു സുരേഷ് ഗോപി സിനിമ ഉപേക്ഷിച്ചത്. ഇപ്പോള്‍ സിനിമയിലേക്ക് തന്നെ താരം തിരിച്ച് വന്നിരിക്കുകയാണ്. ഒപ്പം മകന്‍ ഗോകുല്‍ സുരേഷും നായകനായി രംഗത്തുണ്ട്.

     ഗോകുലിന്റെ വാക്കുകളിലേക്ക്...

    ഇക്കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ ബിജെപിക്കായി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സുരേഷ് ഗോപി ജനവിധി തേടിയിരുന്നു. അച്ഛന് പിന്തുണയുമായി മകന്‍ ഗോകുലും പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ പേരില്‍ തന്റെ സിനിമയുടെ ഷൂട്ടിംഗ് വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് താരപുത്രന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുലിന്റെ വെളിപ്പെടുത്തല്‍.

    ഗോകുലിന്റെ വാക്കുകളിലേക്ക്...

    ഞാന്‍ ബിജെപി ക്കാരനല്ല. എന്നാല്‍ എന്റെ അച്ഛന് വേണ്ടി ഞാന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. അച്ഛന് പതിനെട്ട് ദിവസമാണ് പ്രചരണം നടത്തിയത്. അതില്‍ ആറ് ദിവസം മാത്രമാണ് ഞാന്‍ പങ്കെടുത്തത്. ഒരു മകന്‍ എന്ന നിലയില്‍ അതില്‍ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല. എന്നാല്‍ ഇത് കൊണ്ട് വനിര്‍മാതാക്കള്‍ അറിഞ്ഞ് കൊണ്ട് അവരുടെ പ്രോജക്ട് നീട്ടി കൊണ്ട് പോവുകയാണ്.

    ഗോകുലിന്റെ വാക്കുകളിലേക്ക്...

    ഈ ചിത്രത്തിലെ തന്റെ ലുക്കിന്റെ പൂര്‍ണതയ്ക്ക് വേണ്ടി മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തില്ല. എന്നാല്‍ നിര്‍മാതാക്കള്‍ ഈ ചിത്രം പാതി വഴിയില്‍ ഉപേക്ഷിച്ച് മറ്റ് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഗോകുല്‍ പറയുന്നു. അവരുടെ നീക്കങ്ങള്‍ തനിക്കെതിരെയാണെന്ന് സൂചനകള്‍ നല്‍കാതെ വളരെ സൂക്ഷ്മമായാണ് നിര്‍മാതാക്കളുടെ പ്രവര്‍ത്തനം എന്നാണ് താരം പറയുന്നു.

    ഗോകുലിന്റെ വാക്കുകളിലേക്ക്...

    എനിക്കെതിരെയല്ല അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ബിജെപി ബന്ധം കാരണം എന്നെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്നും താരപുത്രന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പരിഹാസ ചിത്രമായിട്ടാണ് സായഹ്നാ വാര്‍ത്തകള്‍ ഒരുക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാല്‍ ചിത്രം പരിഹസിക്കുന്നത് അവരെ തന്നെയാണ്. എന്നാല്‍ എന്റെ അച്ഛന്‍ ബിജെപിക്കാരനായിട്ടും പാര്‍ട്ടിയെ കളിയാക്കിയിട്ടും ഈ ചിത്രത്തിന്റെ ഭാഗമാകാനുള്ള മനസ് ഞാന്‍ കാണിച്ചു. ഇപ്പോഴും ഇതുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം.

    ഗോകുലിന്റെ വാക്കുകളിലേക്ക്...

    അതേ പോലെ നിര്‍മാതാക്കളും പ്രൊഫഷണലായി പെരുമാറണം. എന്നാല്‍ അവര്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഞാന്‍ പ്രൊഫഷണല്‍ അല്ലെന്ന് വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമം. ചിത്രം പൂര്‍ത്തിയാക്കി തിയറ്ററില്‍ എത്തിക്കുന്നതിന് പകരം മറ്റ് പല കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ.

    താന്‍ ഷൂട്ടിംഗിന് സഹകരിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ തനിക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫ് കേരളയ്ക്ക് പരാതി നല്‍കിയെന്നും ഗോകുല്‍ പറയുന്നു. തന്റെ അച്ഛന്‍രെ ഓഫീസിന്റെ സഹകരണത്തില്‍ കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്യാനുള്ള അനുവാദം വരെ വാങ്ങി നല്‍കിയെന്നും അത് താന്‍ സമര്‍പ്പിച്ച് തന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയായിരുന്നു എന്നുമാണ് ഗോകുല്‍ വാദിക്കുന്നത്.

    ഗോകുലിന്റെ വാക്കുകളിലേക്ക്...

    ഫിലിം പ്രൊഡ്യൂസേഴ്‌സുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഈ മാസം പതിനാറിന് ബാക്കിയുള്ള മൂന്ന് ദിവസത്തെ ഷൂട്ടിംഗ് കൊല്‍ക്കത്തയില്‍ നിന്നും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒക്ടോബറോട് കൂടി ഈ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോകുല്‍ ഇങ്ങനെ ആരോപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തള്ളി കളഞ്ഞിരിക്കുകയാണ് നിര്‍മാതാക്കള്‍.

    English summary
    Gokul Suresh Talks About His Next Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X