ഈ താരപുത്രി മിന്നിക്കും, സുരേഷ് ഗോപിയുടെ മകള്‍ നായികയാവുന്നു! താനിതൊന്നും അറിഞ്ഞില്ലെന്ന് ഗോകുല്‍!!
Recommended Video

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടന്‍ സുരേഷ് ഗോപി. കുറച്ച് കാലമായി മലയാളികള്‍ കാത്തിരുന്ന തിരിച്ച് വരവായിരുന്നു സുരേഷ് ഗോപിയുടേത്. ഒടുവില്‍ ഒരു തമിഴ് സിനിമയിലൂടെ ഈ അടുത്താണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ സിനിമയുടെ ലെക്കേഷനില്‍ മക്കളും എത്തിയിരുന്നു.
മൂത്തമകന്‍ ഗോകുലും മകള്‍ ഭാവ്‌നിയുമായിരുന്നു അച്ഛന്റെ അഭിനയം കാണാന്‍ എത്തിയത്. മക്കള്‍ വന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കും നില്‍ക്കുന്ന ഫോട്ടോയും ഒരു കുറിപ്പും സുരേഷ് ഗോപി പങ്കുവെച്ചിരുന്നു. ഇക്കാര്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനൊക്കെ പിന്നാലെയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാവ്‌നിയും നായികയാവുന്നു എന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ നടന്നത്. ഇതേ കുറിച്ച് വ്യക്തമാക്കി ഗോകുല്‍ സുരേഷ് രംഗത്ത് എത്തിയിരിക്കുകയാണ്.
സുരേഷ് ഗോപിയുടെ തിരിച്ച വരവ്
രാഷ്ട്രീയത്തില്‍ സജീവമായതോടെയായിരുന്നു സുരേഷ് ഗോപി സിനിമ ഉപേക്ഷിച്ചത്. ഇപ്പോഴിതാ തമിഴരശന്‍ എന്ന ചിത്രത്തിലൂടെ താരം തിരിച്ചെത്തിയിരിക്കുകയാണ്. ബാബു യോഗ്വേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ഒരു ഡോക്ടര്‍ വേഷത്തിലാണ് സുരേഷ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ മക്കളായ ഗോകുല്‍ സുരേഷും ഇളയമകള്‍ ഭാവ്‌നിയും ലൊക്കേഷനില്‍ എത്തിയിരുന്നു. മകനും മകള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഗോകുല്‍ തന്നോട് പറഞ്ഞ കാര്യവും സുരേഷ് ഗോപി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വന്ന കുറിപ്പ് അതിവേഗമാണ് വൈറലായത്.

സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്,,
ഗോകുലും ഇളയമകള്‍ ഭവാനിയും തമിഴരശന്റെ ലൊക്കേഷനില്‍ വന്നു. എന്റെ അടുത്ത് നിന്നും അല്‍പ്പം അകലെ കൈകെട്ടി നിന്ന് കൊണ്ട് ഗോകുല്‍ എന്നോട് മന്ത്രിച്ചു. ഈ ലൈറ്റുകള്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും ഇടയില്‍ അച്ഛനെ കാണുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിച്ചു. പക്ഷെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനെന്റെ ഉത്തരാവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്ത് വില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ ഞാന്‍ നിറവേറ്റുമെന്നും സുരേഷ് ഗോപി പറയുന്നു.

ഭാവ്‌നിയും നായികയാവുന്നു!!
അച്ഛന്‍ സിനിമയില്‍ ഇടവേള എടുത്തെങ്കിലും മകന്‍ ഗോകുല്‍ സുരേഷ് ആ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. 2016 ലായിരുന്നു മുത്തുഗൗ എന്ന ചിത്രത്തിലൂടെ ഗോകുല്‍ നായകനായി അരങ്ങേറ്റം നടത്തുന്നത്. ശേഷം ചെറുതും വലുതമായ വേഷങ്ങളിലൂടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. അടുത്തിടെ ശ്രദ്ധേയമായ പല വേഷങ്ങളിലും ഗോകുല്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഗോകുലിന് പിന്നാലെ അനിയത്തി ഭാവ്‌നിയും സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് ചില പ്രചരണങ്ങള്‍ നടന്നിരിക്കുകയാണ്. ഇതിന് കൃത്യമായ മറുപടിയുമായി ഗോകുലും എത്തിയിരിക്കുകയാണ്.

ഗോകുല്‍ പറയുന്നതിങ്ങനെ..
ഞാനും എന്റെ സഹോദരി ഭാവ്‌നിയും തമിഴരശന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയത് ഭാഗ്യമായി കരുതുകയാണ്. എന്നാല്‍ താഴെ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലെ വരികള്‍ എത്രത്തോളം സത്യസന്ധമാണെന്ന കാര്യത്തില്‍ ഭാവ്‌നിയ്‌ക്കോ ഞങ്ങളുടെ കുടുംബത്തിനോ യാതൊരു അറിവുമില്ല. ഞാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അത്ര സജീവമല്ല. വളരെ കുറച്ച് സമയം മാത്രമേ ഇതൊക്കെ ഉപയോഗിക്കാറുള്ളു. ഇപ്പോഴിതാ എന്റെ കുടുംബത്തെ കുറിച്ച് എനിക്ക് അറിയാത്ത ഒരു കാര്യം വന്നിരിക്കുകയാണ്.

ഞാന്‍ സുരേഷ് ഗോപിയുടെ മകനാണ്
യൂട്യൂബില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന വീഡിയോ ആണിത്. ഞാന്‍ സുരേഷ് ഗോപിയുടെ മകനാണ്. അതിനൊപ്പം ഭാവ്‌നിയുടെ മൂത്ത സഹോദരനും നിങ്ങള്‍ സൂചിപ്പിച്ച ഈ കുടുംബത്തിലെ ഒരാളുമാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്നെയും ടാഗ് ചെയ്യണമായിരുന്നു. ഭാവ്‌നി അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നുണ്ടോ എന്നത് വലിയ കാര്യമല്ല. അതില്‍ രസകരമായ കാര്യം നിങ്ങള്‍ വിജയ് ആന്റണിയെ വരെ ടാഗ് ചെയ്തു. എന്നിട്ടും എന്നെ മാത്രം എന്ത് കൊണ്ട് ടാഗ് ചെയ്തില്ലെന്നും ഗോകുല്‍ ചോദിക്കുന്നു.

ഭാവ്‌നിയെ പുകഴത്തി പറഞ്ഞ വീഡിയോ
താരപുത്രന്മാരും പുത്രിമാരുമെല്ലാം സിനിമയിലേക്ക് അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ നിന്നും സിനിമയിലേക്ക് എത്തുന്ന താരപുത്രി ആരായിരിക്കും എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്. ജയറാമിന്റെ മകള്‍ മാളവിക, ദിലീപിന്റെ മകള്‍ മീനാഷി തുടങ്ങിയവരെല്ലാം നേരത്തെ ഇക്കാര്യത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടെയാണ് ഭാവ്‌നിയുടെ പുതിയ ഫോട്ടോ പുറത്ത് വന്നത്. അതും ഒരു ലൊക്കേഷനില്‍ നിന്നുമായതോടെ ഈ താരപുത്രിയും സിനിമയിലേക്ക് വരികയാണെന്ന് ചിലര്‍ക്ക് തോന്നി. ഭാവ്‌നിയുടെ ലാളിത്യവും താരപുത്രിയുടെ അഹങ്കാരമൊന്നും മുഖത്തില്ലെന്നും തുടങ്ങി പുകഴ്ത്തി പറഞ്ഞ് കൊണ്ടുള്ള വീഡിയോ ആയിരുന്നു പുറത്ത് വന്നത്.

കൈനിറയെ സിനിമകള്‍
ഒരു കാലത്ത് മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സുരേഷ് ഗോപി 2015 ലായിരുന്നു അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന തമിഴ് ചിത്രം മാത്രമല്ല രഞ്ജി പണിക്കരും മകന്‍ നിധിന്‍ രഞ്ജി പണിക്കരും ഒന്നിക്കുന്ന ലേലം 2 വില്‍ നായകനായിട്ടും സുരേഷ് ഗോപി അഭിനയിക്കും. ചിത്രത്തില്‍ ഗോകുലും ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇളയരാജ, സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട, പപ്പു തുടങ്ങി നിരവധി സിനിമകളാണ് ഗോകുലിന്റേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications