മറ്റ് യുവതാരങ്ങളോട് മത്സരിക്കാനില്ല! താരപുത്രന്‍ ഗോകുൽ സുരേഷ് പിന്തുടരുന്നത് ഫഹദ് ഫാസിലിന്റെ പാത!
കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലേക്ക് നിരവധി താരപുത്രന്മാരായിരുന്നു അരങ്ങേറ്റം നടത്തിയത്. നടന്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നേരത്തെ നായകനായി എത്തിയെങ്കിലും 2018 ല്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. കൈനിറയെ സിനിമകളുമായി അച്ഛന്റെ പാത പിന്തുടരുകയാണ് ഗോകുലിപ്പോള്‍.
അതിനിടെ താന്‍ ഫഹദ് ഫാസിലിന്റെ പാത പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോകുല്‍ പറഞ്ഞിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് ഗോകുല്‍ മനസ് തുറന്നത്. കരിയറിലെ വളര്‍ച്ചയിലേക്ക് ഫഹദ് നീങ്ങിയ രീതികളും കഥാപാത്രങ്ങളോടുള്ള സമീപനവും ശ്രദ്ധേയമാണ്. എല്ലാ താരങ്ങളുടെയും അഭിമുഖങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ഫഹദ് പറയുന്നതിനോടാണ് കൂടുതല്‍ യോജിപ്പ് തോന്നിയത്.

മറ്റ് യുവതാരങ്ങളുമായി മത്സരിക്കാനില്ലെന്നും സിനിമകളില്‍ നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്നും ഗോകുല്‍ പറയുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അടുത്ത സിനിമയ്ക്ക് ശ്രമിക്കാതെ പഠനത്തിലേക്ക് ശ്രദ്ധിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സിനിമയിലെ തന്റെ പാത കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും ഗോകുല്‍ പറയുന്നു.
ഫഹദിനെ കുറിച്ച് മാത്രമല്ല അച്ഛന്‍ സുരേഷ് ഗോപിയെ കുറിച്ചും ഗോകുല്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപി നായകനായി അഭിനയിച്ച ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന സിനിമ കണ്ടതിന് ശേഷം ഞാനും ഇളയ സഹോദരിയും അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചിരുന്നു എന്നും താരപുത്രന്‍ പറയുന്നു.


Click it and Unblock the Notifications