സുഭാഷിനെ തിരഞ്ഞവർ ഇന്ത്യയിലേറെ; രം​ഗണ്ണനെയോ? പട്ടിക പുറത്ത് വിട്ട് ​ഗൂ​ഗിൾ- കണക്കുകൾ നോക്കാം

സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത മറ്റൊരു വർഷം കൂടി കടന്ന് പോകുകയാണ്. ബോക്സ് ഓഫീസ് ഹിറ്റുകൾ, ഒടി‌‌ടിയിലെ വിജയ സിനിമകകൾ, പ്രേക്ഷക പ്രീതി നേടിയ പെർഫോമൻസുകൾ, പരീക്ഷണങ്ങൾ എന്നിവയ്ക്ക് 2024 ൽ പ്രേക്ഷകരും സിനിമാ ലോകവും സാക്ഷ്യം വഹിച്ചു. കൗതുകരമായ പല സംഭവങ്ങളും 2024 ൽ സിനിമാ ലോകത്ത് നടന്നു. വൻ ഹൈപ്പിലെത്തിയ സിനിമകളിൽ പലതും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ ചെറിയ ചിത്രങ്ങൾ കൈയടി നേടി. തമിഴിൽ ലബ്ബർ പന്ത് എന്ന സിനിമ രജിനികാന്ത് ചിത്രം വേട്ടെയാനേക്കാൾ ആഘോഷിക്കപ്പെട്ടത് ഇതിന് ഉദാഹരണമാണ്.

മലയാള സിനിമയെ സംബന്ധിച്ച് 2024 ന്റെ ആദ്യ ആറ് മാസങ്ങൾ വൻ കുതിപ്പായിരുന്നു. പ്രേമലു, ഭ്രമയു​ഗം, ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ ഇന്ത്യയൊട്ടുക്കും ചർച്ചയായി. ഇന്ത്യയിൽ ഇത്തവണ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. പത്ത് സിനിമകളുടെ പട്ടികയിൽ രണ്ട് മലയാള ചിത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

സ്ത്രീ 2 ആണ് ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ഇന്ത്യൻ സിനിമ. 2024 ആ​ഗസ്റ്റ് 15 ന് പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വൻ കലക്ഷൻ നേടി. ആ​ഗോള തലത്തിൽ 884.45 കോടി രൂപയാണ് സ്ത്രീ 2 നേടിയത്. 60 കോടിക്ക് നിർമ്മിച്ച ചിത്രമാണ് ഇത്രയും വലിയ കലക്ഷൻ നേടിയതെന്നത് ശ്രദ്ധേയമാണ്. സൂപ്പർതാര ചിത്രങ്ങൾ നിരാശപ്പെടുത്തിയപ്പോഴാണ് സ്ത്രീ 2 റെക്കോഡ് കലക്ഷൻ നേടിയത്.

കൽക്കി 2898 എഡി, 12 ത് ഫെയിൽ, ലാപത ലേഡീസ്, ഹനുമാൻ, മഹാരാജ, മഞ്ഞുമ്മൽ ബോയ്സ്, ദ ​​ഗോട്ട്, സലാർ, ആവേശം എന്നിവയാണ് സ്ത്രീ 2 വിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകൾ. മലയാള ചിത്രങ്ങളായ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നിവ പട്ടികയിൽ ഇടം പിടിച്ചത് ഈ സിനിമകൾക്ക് പാൻ ഇന്ത്യൻ തലത്തിൽ ലഭിച്ച സ്വീകാര്യത ചൂണ്ടിക്കാട്ടുന്നു. പട്ടികയിൽ ഏഴാം സ്ഥാനത്താണ് മഞ്ഞുമ്മൽ ബോയ്സുള്ളത്. വിജയ് ചിത്രം ​ഗോട്ടിനും മുകളിൽ. പത്താം സ്ഥാനത്താണ് ആവേശം.

Manjummel Boys  Aavesham

2023 ൽ ഒരു മലയാളം സിനിമ പോലും ഈ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നില്ല. ജവാൻ, ​ഗഡർ 2, ഒപ്പൻഹൈമർ, പഥാൻ, ദ കേരള സ്റ്റോറി, ജയിലർ, ലിയോ, ടെെ​ഗർ 3, വാരിസ് എന്നിവയായിരുന്നു 2023 ൽ ഇന്ത്യയിൽ പ്രേക്ഷകർ തിരഞ്ഞ ആദ്യ പത്ത് സിനിമകൾ. ആവേശത്തിലെ ​ഗാനങ്ങളും ഭാഷാഭേദമന്യേ സ്വീകാര്യത നേടിയതാണ്. മലയാളത്തിന് പുറമെ തമിഴിലും വലിയ സ്വീകാര്യത നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.

242 കോടി രൂപയാണ് ചിത്രം ആ​ഗോള തലത്തിൽ നേടിയത്. 20 കോടിയായിരുന്നു ബഡ്ജറ്റ്. 152.55 കോടി രൂപ ആ​ഗോള തലത്തിൽ ആവേശം കലക്ഷൻ നേടി. 30 കോടിക്കടുത്തായിരുന്നു സിനിമയുടെ നിർമാണ ചെലവ്. ടോപ് സെർച്ചിൽ ഇടം പിടിച്ച ഷോകളുടെ പട്ടികയും വന്നു. ഹീരാമണ്ടി എന്ന വെബ് സീരീസാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഷോ.

മിർസാപൂർ, ലാസ്റ്റ് ഓഫ് അസ്, ബി​ഗ് ബോസ് 17, പഞ്ചായത്ത്, ക്യൂൻ ഓഫ് ടിയേർസ്, മാരി മൈ ഹ​സ്ബൻഡ്, കോത്ത ഫാക്ടറി, ബി​ഗ് ബോസ് 18, 3 ബോഡി പ്രോബ്ലം എന്നിവയാണ് യഥാക്രമം ആ​ദ്യ പത്തിൽ ഇടം പിടിച്ച ഷോകൾ. 2024 ൽ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പാട്ടുകളു‌ടെ ലിസ്റ്റും പുറത്ത് വന്നിട്ടുണ്ട്. ഹിന്ദി ​ഗാനം നദിയാൻ ആണ് ആദ്യം. ആവേശത്തിലെ ഇല്യുമിനാറ്റി എന്ന ​ഗാനം മൂന്നാമത് ഇടം പിടിച്ചു.

Read more about: Year Ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X