അന്ന് മഞ്ജു വാര്യര്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്; അവരുടെ യാത്ര എളുമായിരുന്നില്ല, കുറിപ്പ്
നടി മഞ്ജു വാര്യരുടെ ഏറ്റവും പുതിയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ അടക്കി വാഴുന്നത്. ചതൂര്‍മുഖം എന്ന സിനിമയുടെ പ്രസ്മീറ്റില്‍ പങ്കെടുക്കാനെത്തിയ മഞ്ജു ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തില്‍ മിഡിയും ടോപ്പുമാണ് ധരിച്ചത്. വളരെ വേഗം വൈറലായ ചിത്രത്തിന് പിന്നാലെ മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ചും സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ വന്നു. ഇപ്പോഴിതാ സൈറ ഭാനുവിന്റെ ലൊക്കേഷനില്‍ മഞ്ജുവിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജികെ ഗോപകുമാര്‍.
'കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൈറാ ഭാനുവെന്ന ചിത്രത്തിന്റെ പോസ്റ്റ് വര്‍ക്ക് നടക്കുന്ന സമയത്ത് ഞങ്ങള്‍ പരിചയപ്പെട്ടു കൊണ്ടെടുത്ത ചിത്രമാണ് ഒന്നാമത്തേത്. മഞ്ജു വാര്യര്‍ എന്ന നടി തിരിച്ചു വരുമെന്നോ സിനിമയില്‍ സജീവമാകുമെന്നോ ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരുന്ന സമയത്ത് എടുത്തത്. അവരന്ന് ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയായിരുന്നു.

മേക്കപ്പൊന്നുമില്ലാതെ, വസ്ത്രധാരണത്തില്‍ ശ്രദ്ധയില്ലാതെ ചുറ്റും ആള്‍ തിരക്കും കൂട്ടവുമില്ലാതെ മലയാളത്തിന്റെ പ്രിയനടിയെ കണ്ടപ്പോള്‍ അന്ന് ചെറിയ വിഷമം തോന്നിയിരുന്നു. അവിടന്നിപ്പോള്‍ വൈറലായ ഈ ചിത്രം വരെയുള്ള അവരുടെ യാത്ര എളുപ്പമുള്ളതായിരുന്നില്ല. അതൊരു സ്ത്രീയുടെ തിരിച്ചു വരാനുള്ള ദൃഢനിശ്ചയത്തിന്റ, പ്രതികൂല സാഹചര്യങ്ങള്‍ക്കെതീരെ പൊരുതി മുന്നേറാനുള്ള ആത്മ വിശ്വാസത്തിന്റെ, കഠിന പ്രയത്‌നങ്ങളുടെ കഥ പറയുന്നതാണ്.
മഞ്ജു വാര്യർ എന്ത് മനോഹരിയാണ്, ആരെയും മയക്കുന്ന ചിരിയുമായി സൂപ്പർസ്റ്റാറിൻ്റെ ചിത്രങ്ങൾ കാണാം
Recommended Video
കാലം, വയസ്സ്, നഷ്ടപ്പെട്ട വര്‍ഷങ്ങള്‍, ലോകത്തിന്റെ തുറിച്ചു നോട്ടങ്ങള്‍, ചുറ്റും പരക്കുന്ന കഥകള്‍, തളര്‍ത്തുന്ന കമന്റുകള്‍.. ഇതിനൊന്നും തകര്‍ക്കാനാവുന്നതല്ല ഒരു സ്ത്രീയുടെ/വ്യക്തിയുടെ ഇച്ഛാശക്തിയെ, ജയിക്കാനുള്ള ആഗ്രഹത്തെ എന്ന് വീണ്ടും വീണ്ടുമവര്‍ പറയാതെ പറയുമ്പോള്‍ അവരുടെ സൗന്ദര്യം പതിന്മടങ്ങു വര്‍ദ്ധിക്കുന്നു. കാണുന്നവര്‍ക്ക് ഊര്‍ജ്ജമാവുന്നു. തടസ്സങ്ങള്‍ എന്ന് നിങ്ങള്‍ വിചാരിക്കുന്നത് പലതുമല്ല യഥാര്‍ത്ഥ തടസങ്ങള്‍. അതെല്ലാം നിങ്ങളുടെ മനസ്സിന്റെ ഒരുറച്ച തീരുമാനത്തില്‍ അലിഞ്ഞു പോകുന്നവയാണ്. എന്നും ജികെ ഗോപകുമാര്‍ പറയുന്നു.


Click it and Unblock the Notifications











