twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണയുടെ റിന്‍സി മനോഹരമായതില്‍ വലിയ സന്തോഷം! അഭിനന്ദനവുമായി ഗോപകുമാര്‍ ജികെ!

    |

    അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രങ്ങളിലൊന്നായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസിഫ് അലിയും വീണ നന്ദകുമാറുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത കുടുംബ ചിത്രത്തിന് മികച്ച കലക്ഷനാണ് ലഭിച്ചത്. ആസിഫ് അലിയുടെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായിരുന്നു മാറിയിരുന്നു ഈ സിനിമ.സ്ലീവാച്ചനായുള്ള താരത്തിന്റെ വരവിന് ഗംഭീര കൈയ്യടിയാണ് ലഭിച്ചത്. ആസിഫ് മാത്രമല്ല ഒപ്പം അഭിനയിച്ച വീണ നന്ദകുമാറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

    നീണ്ട മുടിയുമായെത്തിയ ഈ സുന്ദരിയെ ഇതിനകം തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരായിരുന്നു എത്തിയത്. പ്രേക്ഷകരില്‍ നിന്നും മാത്രമല്ല സിനിമാലോകത്തും നിന്നും മികച്ച അഭിനന്ദനമാണ് താരത്തിന് ലഭിച്ചത്. ഈ സിനിമ കാണാന്‍ വൈകിയെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഗോപകുമാര്‍ ജികെ . ഫേസ്ബുക്കിലൂടെയാണ് സിനിമയെ അഭിനന്ദിച്ച് അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    വൈകിപ്പോയി

    വൈകിപ്പോയി

    ആശംസകള്‍ വീണ, മാലാഖ കാണാന്‍ അല്‍പ്പം വൈകിപ്പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട് മൂവി ഒരെണ്ണം പ്ലാന്‍ ചെയ്ത് നായികയായി വീണയെ തീരുമാനിച്ചപ്പോള്‍ വീണ ആശ്ചര്യത്തോടെ അന്നെന്നോട് ചോദിച്ചു, അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല, എന്തുറപ്പിലാണ് ചേട്ടന്‍ എന്നെകൊണ്ട് ഇത് ചെയ്യിക്കുന്നതെന്ന്.

    കൂടുതല്‍ അറിയില്ലായിരുന്നു

    കൂടുതല്‍ അറിയില്ലായിരുന്നു

    വീണയെ കുറിച്ച് എനിക്കന്ന് കൂടുതലൊന്നും അറിയില്ലായിരുന്നു, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സെനി ചേട്ടനാണ് മുംബൈ മലയാളിയായ വീണയെ പരിചയപ്പെടുത്തുന്നത്. ആദ്യം സംസാരിച്ചപ്പോള്‍ തന്നെ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നു മനസ്സിലായി, പിന്നെ കൂടുതല്‍ ആലോചിച്ചില്ല, മലയാളം എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഡയലോഗ്സ് ഞാന്‍ വോയ്സ് ക്ളിപ്പാക്കി വാട്സാപ് ചെയ്തു. ഷൂട്ടിങ്ങിനിടയിലെ പോസ്റ്റ്‌ സമയങ്ങളില്‍ ഒരു നിമിഷം പോലും കളയാതെ അത് പഠിക്കലായിരുന്നു കക്ഷി. വീണയുടെ റിന്‍സി വലിയ വിജയം നേടിയതില്‍ ഒരുപാട് സന്തോഷം.

    സിനിമയ്ക്കെതിരെയുള്ള ആരോപണം

    സിനിമയ്ക്കെതിരെയുള്ള ആരോപണം

    സിനിമയ്ക്കെതിരെ ആരോപണങ്ങള്‍ ചിലത് വായിച്ചു, ഇങ്ങനെയൊക്കെ ഇവിടെ നടക്കുമോ എന്നൊക്കെ. ഇങ്ങനെയല്ല ഇതിനപ്പുറം ചാടിക്കടകുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട് നമ്മുടെ ചുറ്റിലും എന്ന് ആശുപത്രി ജോലിക്കിടയിലെ സൈക്കോളജി കാലഘട്ടത്തില്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.

    അത് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി

    അത് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി

    വിവാഹം കഴിഞ്ഞ് പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു ഫ്രഞ്ച് കിസ് പോലും ഭര്‍ത്താവ് തന്നിട്ടില്ല എന്നും ഒരു കുട്ടി ഉണ്ടായത് എങ്ങനെയെന്നു പോലും അറിയില്ല എന്നും ഒരു സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോള്‍ അന്ന് ചെറിയ ആശ്ചര്യം തോന്നി. അതുപോലെ ബെഡ് റൂമി കയറിയാല്‍ തലകറക്കം വരുന്ന ഭര്‍ത്താവ്, ഭര്‍ത്താവിനെ കണ്ടാല്‍ പേടിച്ച് തലചുറ്റി വീഴുന്ന ഭാര്യ. ഓര്‍ഗാസമെന്ന കുന്ത്രാണ്ടമോന്നും വേണ്ട ഒന്ന്‍ തൊട്ട് ഷോക്കടിപ്പിച്ചു വിട്ടാലെങ്കിലും മതിയാരുന്നു" എന്നുള്ള ദയനീയ ആഗ്രഹങ്ങള്‍ വേറെയും.

    സിനിമ കണ്ട് നന്നാവട്ടെ

    സിനിമ കണ്ട് നന്നാവട്ടെ

    എന്തുവാടേ ഇത്, ചത്ത് നരകത്തില്‍ ചെല്ലുമ്പോ അങ്ങേര് പിടിച്ചു നിര്‍ത്തി ചോദിക്കതില്ല്യോ, "പിന്നെ എന്നാ ഉലത്താനാടെ നിന്നെയൊക്കെ മനുഷ്യ രൂപോം വെപ്പിച്ച്, ഇണയുമായി ലൈന്‍ വലിക്കാനും, പ്രേമിക്കാനും, ഉമ്മ വയ്ക്കാനും, ജീവിതം ജിങ്കാലാലയാക്കാനും, വേണമെങ്കില്‍ കുഞ്ഞുകുട്ടികളെ ഉല്‍പ്പാദിപ്പിച്ചു കൊണ്ട് സില്‍സില പാടാനുമൊക്കെയായി ഫ്രീ ടിക്കറ്റും വിസയും തന്ന് പറഞ്ഞു വിട്ടതെന്ന്. പിന്നല്ല. സില്‍മ കണ്ടെങ്കിലും ഇവറ്റകളൊക്കെ ഒന്ന്‍ നേരെചൊവ്വേ നോക്കാനും തൊടാനും സ്നേഹിക്കാനും പഠിച്ച് നന്നാവട്ടേന്ന്‍.

    English summary
    Gopakumar GK Appreciantes Veena Nandakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X