കാവ്യയ്ക്കൊപ്പം സംയുക്തയും ഗീതുവും കെപിഎസി ലളിതയും, ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തിയ താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാഷവ്യത്യാസമില്ലാതെ മികച്ച താരങ്ങളേയും സിനിമകളേയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. നർത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമിക്ക് ഇപ്പോഴും മികച്ച ആരാധകരാണ് മലയാളത്തിലുള്ളത്.

ബീച്ചിൽ നടിയുടെ ബിക്കിനി ഫോട്ടോഷൂട്ട്, ചിത്രം കാണാം

2001 ൽ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളിൽ സജീവമായിരുന്നു താരം. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ സജീവമാണ് നടി.

 ർമകളിലെ ചൊവ്വാഴ്ച

സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി ഗോപാലസ്വാമി. തന്റെ സിനിമാ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേകരുടെ ഇടയിൽ വൈറലുമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മി ഗോപാല സ്വാമിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഒരു മനോഹരമായ ഓർമയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓർമകളിലെ ചൊവ്വാഴ്ച എന്ന് കുറിച്ചു കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പുള്ള മനോഹരമായ ദിവസത്തെ കുറിച്ചുളള ഓർമ നടി കുറിച്ചിരിക്കുന്നത്. ലക്ഷ്മിക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരുമുണ്ട്.

ലക്ഷ്മിയുടെ  പോസ്റ്റ്

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ...''ഓര്‍മകളില്‍ ഒരു ചൊവ്വാഴ്ച... അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന്, 2001 ല്‍ ഏഷ്യനെറ്റിന്റെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങുമ്പോള്‍ എടുത്ത ഫോട്ടോ. സ്‌നേഹത്തോടെ സംവിധായകന്‍ ലോഹിതദാസിനെ ഓര്‍മിയ്ക്കുന്നു. മൂന്ന് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ മൂന്നാം ചരമ ദിനമായിരുന്നു'',ചിത്രത്തിനോടൊപ്പം നടി കുറിച്ചു. നടിയുടെ പോസ്റ്റും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്

രണ്ട് ചിത്രങ്ങൾ

രണ്ട് ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചിരുന്നത്. ഒന്ന് പുരസ്കാരം സ്വീകരിക്കുന്നതും മറ്റൊന്ന് വേദിക്ക് പുറത്ത് നടിമാരയ കാവ്യ മാധവൻ, ഗീതു മോഹന്‍ദാസ് ,കെ പി എ സി ലളിത, സംയുക്ത വർമ്മ എന്നിവർക്കൊപ്പമുള്ള ചിത്രമായിരുന്നു. ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ഏഷ്യനെറ്റ് പുരസ്‌കാരം നേടിയത് സംയുക്ത വര്‍മ്മയായിരുന്നു. മോഘമൽഹാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം സംയുക്തയ്ക്ക് ലഭിച്ചത്. കൂടാതെ ഈ ചിത്രത്തിലൂടെ തന്നെ മികച്ച താര ജോഡികള്‍ക്കുള്ള പുരസ്‌കാരവും ബിജു മേനോനും സംയുക്ത വര്‍മയ്ക്കും ലഭിച്ചിരുന്നു.

സിനിമ ജീവിതം

ബെംഗളൂരു സ്വദേശിയായ ലക്ഷ്മി മമ്മൂട്ടിയുടെ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതെ വർഷം തന്നെ സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മലയാളത്തിൽ സജീവമായി തുടരുമ്പോഴായിരുന്നു തമിഴിൽ ആദ്യമായി സിനിമ ചെയ്യുന്നത്. പിന്നീട് മലയാളത്തിനോടൊപ്പം തന്നെ കന്നഡ, തമിഴ് ,തെലുങ്ക് ചിത്രങ്ങളിൽ നടി സജീവമാകുകയായിരുന്നു. ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടാണ് ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam

ചിത്രം; കടപ്പാട്, ലക്ഷ്മി ഗോപാലസ്വാമി

Read more about: lakshmi gopalaswamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X