പിറന്നാൾ ദിവസം അഭയയുടെ പഴയ ചിത്രവുമായി ഗോപി സുന്ദർ, പ്രിയ ഗോപി സുന്ദറിന്റെ പോസ്റ്റ് വൈറലാകുന്നു
പ്രണയിനിയും ജീവിത പങ്കാളിയുമായ അഭയ ഹിരണ്‍മയിക്ക് പിറന്നാൾ ആശംസയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ച് കൊണ്ടാണ് അഭയയ്ക്ക് ആശംസ നേർന്നിരിക്കുന്നത്. ഗായികയുടെ 32ാം പിറന്നാളാണ് ഇന്ന് .വർഷങ്ങൾക്ക് മുൻപ് നടത്തിയ യാത്ര ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.

"അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാൻ വാക്കുകളില്ല പൊന്നേ... എന്റെ പ്രണയിനിയ്ക്ക് ജന്മദിനാശംസകൾ," ഗോപി സുന്ദർ കുറിച്ചു. അഭയ ഹിരൺമയിക്ക് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഗായിക സിത്താര കൃഷ്ണ കുമാറും ഗായികയ്ക്ക് പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്. ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ജന്മദിനാശംസ നേർന്നിരിക്കുന്നത്. ഇതും വൈറലായിട്ടുണ്ട്.
അതേസമയം താൻ പോസ്റ്റ് ചെയ്ത പിറന്നാൾ പോസ്റ്റിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ച ഒരാൾക്ക് കിടിലൻ മറുപടിയും ഗോപി സുന്ദർ നൽകിയിട്ടുണ്ട്. പിറന്നാൾ ആശംസയെക്കാൾ ഗോപിസുന്ദറിന്റെ കമന്റാണ് വൈറലായിരിക്കുന്നത്.'ഗോപിയേട്ടാ, നിങ്ങൾക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നായിരുന്നു കമന്റ്. 'നിന്റെ അച്ഛനോടു ചോദിക്ക്' എന്നാണ് അദ്ദേഹം മറുപടിയായി കുറിച്ചത്. സംഭവം വൈറലായതോട ഇവരെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരാളുടെ സ്വകാര്യ ജീവിതത്തിൽ കടന്ന ചെല്ലരുതെന്നാണ് കൂടുതൽ പേരും പറയുന്നത്.
ഗോപി സുന്ദറിന്റെ പോസ്റ്റിന് മറുപടിയുമായി എന്ന രീതിയിൽ ഭാര്യ പ്രിയ ഗോപിസുന്ദർ രംഗത്ത് എത്തിയിട്ടുണ്ട്. അതേസ്ഥലത്ത് നിന്നുള്ള മറ്റൊരു ചിത്രമാണ് പ്രിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്. . മക്കൾക്കൊപ്പം താജ്മഹലിന് മുന്നിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. പ്രിയയുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Recommended Video
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടം പങ്കുവെയ്ക്കാറുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളിൽ അഭയ പാടിയിട്ടുണ്ട്. ഗാനങ്ങളെല്ലാം ഹിറ്റുമായിരുന്നു.
പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


Click it and Unblock the Notifications











