'ഇവൾ എന്റെ കല്യാണിക്കുട്ടി'; 'കാമുകി' വിമർശനങ്ങൾക്ക് ഗോപി സുന്ദറിന്റെ 'ഫോട്ടോ' പോസ്റ്റ്, കയ്യടിച്ച് ആരാധകരും!
ഗോപി സുന്ദറിനോളം സൈബർ ആക്രമണം നേരിടുന്ന മറ്റൊരു സെലിബ്രിറ്റിയുണ്ടോയെന്നത് സംശയമാണ്. സോഷ്യൽമീഡിയയിൽ സജീവമായതുകൊണ്ട് തന്നെ സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെ മുൻകാല ജീവിതം വെച്ച് താരതമ്യപ്പെടുത്തിയാണ് പലപ്പോഴും സൈബർ ആക്രമണം നടക്കാറുള്ളത്. ഇതുവരെയുള്ള ജീവിതത്തിനിടയിൽ നിരവധി സ്ത്രീകൾ ഗോപിയുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. പ്രതിച്ഛായ നഷ്ടപ്പെടുമോയെന്ന് ഭയന്ന് പുതിയ ബന്ധങ്ങളിലാകുമ്പോൾ അത് മറച്ചുവെക്കുന്ന സെലിബ്രിറ്റികളെപോലെയല്ല ഗോപി സുന്ദർ.
വിവാഹബന്ധം വേർപ്പെടുത്താതെ തന്നെ ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗെതർ ലൈഫ് ആരംഭിച്ചപ്പോഴും പിന്നീട് അത് അവസാനിപ്പിച്ച് അമൃതയെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചപ്പോഴുമെല്ലാം അതെല്ലാം കൃത്യമായി സോഷ്യൽമീഡിയ വഴി ആരാധകരെ ഗോപി അറിയിച്ചിരുന്നു.

കുറച്ച് നാളുകൾക്ക് മുമ്പാണ് ഗോപി സുന്ദർ അമൃതയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇപ്പോൾ കംപോസിങും സ്റ്റേജ് ഷോകളുമെല്ലാമായി തിരക്കിലാണ് സംഗീത സംവിധായകൻ. അതേസമയം അടുത്തിടെയായി ഗോപി സുന്ദറിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നൊരാൾ മയോനിയെന്ന് അറിയപ്പെടുന്ന ഗായിക കൂടിയായ പ്രിയ നായരാണ്. ഗോപി സുന്ദറിന്റെ ശിക്ഷണത്തിൽ സംഗീതത്തിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മയോനി.
സ്ഥിരമായി ഗോപി സുന്ദറിനൊപ്പം മയോനിയെ കണ്ട് തുടങ്ങിയതോടെ മയോനിയാണ് ഗോപിയുടെ പുതിയ പ്രണയം എന്ന രീതിയിൽ റൂമറുകളുണ്ട്. എന്നാൽ സംഗീത സംവിധായകനോ മയോനിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കാട്ടരുവിക്ക് സമീപം മയോനിയെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കിട്ട് ഞങ്ങളുടെ ആനന്ദകരമായ ഇടം എന്ന് ഗോപി സുന്ദർ കുറിച്ചത് വൈറലായിരുന്നു.
മാത്രമല്ല അടുത്തിടെ മയോനിക്കൊപ്പമാണ് ഗോപി തന്റെ ജന്മദിനം ആഘോഷിച്ചത്. എക്കാലത്തെയും മികച്ച ജന്മദിനം എന്നാണ് ഗോപി സുന്ദർ ആ ആഘോഷത്തെ വിശേഷിപ്പിച്ചത്. ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്ന സ്ത്രീകൾക്കെതിരെയും സൈബർ ആക്രമണം പതിവാണ്. അതിന്റെ ഏറ്റവും പുതിയ ഇര മോഡലായി ഷിനു പ്രേമായിരുന്നു.
ഗോപി സുന്ദറിനെ പരിചയപ്പെടാൻ അവസരം കിട്ടിയപ്പോൾ പകർത്തിയ ചിത്രം ഷിനു പങ്കിട്ടപ്പോൾ വന്നതേറെയും അശ്ലീലം നിറഞ്ഞ കമന്റുകളായിരുന്നു. തന്നോട് സൗഹൃദം പുലർത്തുന്ന സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണം കണ്ടതുകൊണ്ടാകണം കമന്റിലൂടെ നല്ലനടപ്പ് പഠിപ്പിക്കുന്നവർക്ക് ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെ കുറിക്കുകൊള്ളുന്ന മറുപടി ഗോപി നൽകിയത്.

ഒരു നായയ്ക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി എന്നാണ് ഫോട്ടോയ്ക്ക് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ.
പോസ്റ്റും ഫോട്ടോയും അതിവേഗത്തിൽ സോഷ്യൽമീഡിയ ഏറ്റെടുത്തു. ഗോപിക്കൊപ്പം ഫോട്ടോയിലുള്ള കല്യാണി എന്ന നായയുടെ കഴുത്തിൽ ഒരു ചുവന്ന റിബൺ കെട്ടിയിട്ടുള്ളത് കാണാം. ഫോട്ടോ കണ്ടാൽ എവിടെയോ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ മുൻവശത്ത് ഗോപിയും നായയും ഇരിക്കുന്നതായാണ് കാണുന്നത്.
രസകരമായ നിരവധി കമന്റുകളും പോസ്റ്റിന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സത്യത്തിൽ ഇട്ടേച്ചുപോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത്?, എല്ലാരും വാ നമുക്ക് പട്ടിക്കുനേരെ സൈബർ ആക്രമണം നടത്താം, ബൈ ദുബായ് കൂടെയുള്ളത് പുതിയ ആളാണോ?.
അണ്ണാ ഇതിനേയും തേക്കുമോ?, എന്നെ ട്രോളാൻ വേറാരും വേണ്ടന്ന്.... ന്നാലും ആ നായികുട്ടി എന്ത് ചെയ്തു?. നിങ്ങൾക്ക് നിങ്ങളെ സ്വന്തം ആയിട്ട് ട്രോൾ ചെയ്താൽ പോരെ ഇതിപ്പോ പാവം നായികുട്ടിയും ഉൾപ്പെട്ടില്ലേ എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











