'അത് വിവാഹചിത്രമല്ല, വെറും തെറ്റിദ്ധാരണ മാത്രം'; പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഗോപി സുന്ദര്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം. നടന്‍ ബാലയില്‍ നിന്ന് വിവാഹമോചനം നേടിയ അമൃത സുരേഷും ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദറും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പുതിയ ബന്ധം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും അത്ര പെട്ടെന്ന് ദഹിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്കോ ട്രോളുകള്‍ക്കോ ചെവി കൊടുക്കാതെ തങ്ങളുടെ മനോഹരമായ ജീവിതം ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇരുവരും. തങ്ങളുടെ സുന്ദരനിമിഷങ്ങളുടെ ചിത്രങ്ങള്‍ അമൃതയും ഗോപിയും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്.

പുതിയ ചിത്രങ്ങള്‍

ഇപ്പോഴിതാ അമൃതയും ഗോപിയും പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പഴനി ക്ഷേത്രത്തില്‍ പോയി മുരുകനെ പ്രാര്‍ത്ഥിച്ച ശേഷം മാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്ന് ഇരുവരുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്. പഴനി മുരുകനുക്ക് ഹരോഹര എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് രേഖപ്പെടുത്തിയത്. നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ഒരേപോലെയുള്ള പൂമാലകളും ധരിച്ച് നില്‍ക്കുന്ന അമൃതയും ഗോപിയും പഴനിയില്‍ പോയി വിവാഹിതരായോ എന്നാണ് പലരും ചോദിക്കുന്നത്.

പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കുന്നുവെന്നും അറിയിച്ചിരുന്നെങ്കിലും വിവാഹം കഴിച്ചോ എന്നതില്‍ ഇരുവരും വ്യക്തത നല്‍കിയിരുന്നില്ല. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ തുടരുന്ന ഇരുവരും അതേക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പുതിയ ചിത്രങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ വിവാഹചിത്രങ്ങള്‍ എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണെന്ന് പറയുകയാണ് ഗോപി സുന്ദര്‍. ഇത് വിവാഹചിത്രമല്ലെന്നും തങ്ങള്‍ ഇരുവരും പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രം മാത്രമാണിതെന്നും ഗോപി സുന്ദര്‍ പറയുന്നു. മനോരമ ഓണ്‍ലൈനോടാണ് ഗോപി സുന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മേയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ച് മനോഹരയാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും തങ്ങളുടെ പോസ്റ്റില്‍ പറയുന്നു.

വിവാഹബന്ധങ്ങള്‍

ആദ്യ വിവാഹബന്ധം വേര്‍പെടുത്താതെയായിരുന്നു ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചത്. എന്നാല്‍ അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷമാണ് അമൃതയുമായി ഗോപി അടുക്കുന്നത്. ആദ്യ വിവാഹബന്ധത്തില്‍ രണ്ട് ആണ്‍മക്കള്‍ ഗോപി സുന്ദറിനുണ്ട്.

ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ച് അഭയ ഹിരണ്‍മയി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഹിരണ്‍മയി ഒരുകാലത്ത് ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ട്രോളന്മാര്‍ക്ക് ചുട്ട മറുപടി കൊടുത്തായിരുന്നു അഭയ അതിനെയെല്ലാം നേരിട്ടിരുന്നത്.

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
അമൃത സുരേഷ്

ഏഷ്യാനെറ്റില്‍ ഒരു കാലത്ത് വലിയ തരംഗം സൃഷ്ടിച്ച ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തയായ ഗായികയാണ് അമൃത സുരേഷ്. ഷോയുടെ ടൈറ്റില്‍ വിന്നറായില്ലെങ്കിലും കഴിവുള്ള ഗായിക എന്ന നിലയില്‍ അന്ന് മുതല്‍ ആസ്വാദകര്‍ക്കിടയില്‍ അമൃതയുടെ പേര് നിറഞ്ഞുനിന്നിരുന്നു.

2010-ലാണ് നടന്‍ ബാലയുമായുള്ള അമൃതയുടെ പ്രണയവിവാഹം. 2015 മുതല്‍ പിരിഞ്ഞു താമസിച്ച ഇരുവരും 2019-ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X